അടിമുക്ക ഇരിക്കുന്ന കൊമ്പ് മുറിച്ചു കൊണ്ടേയിരുന്നു. അതിലൂടെ കടന്നു പോയ ഒരാള്‍ പറഞ്ഞു “ എന്ത് പണിയാണ് കാണിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിച്ചാല്‍ താഴെ വീഴില്ലേ” അമിടുക്ക അയാളെ പുച്ഛത്തോടെ നോക്കി. അയാള്‍ ഇത്രകൂടി പറഞ്ഞു “മൂക്കിനു മുട്ടെ വെള്ളത്തിലെ മറുകര കടക്കാവൂ അല്ലെങ്കില്‍ മുങ്ങിമരിക്കും” അപ്പോഴും അടിമുക്ക പഴയ നോട്ടം നോക്കി. പറഞ്ഞ പോലെ കൊമ്പു മുറിഞ്ഞു അടിമുക്ക താഴെയെത്തി. അപ്പോഴാണ് ആ വഴിപോക്കന്റെ മഹത്വം അടിമുക്കാക്ക് മനസ്സിലായത്. കാലം കുറെ കഴിഞ്ഞു. ഒരിക്കല്‍ അടിമുക്ക ഒരു തോട് മുറിച്ചു കടന്നു. എപ്പോഴോ വെള്ളം അയാളുടെ മൂക്കില്‍ തൊട്ടു. പഴയ വഴി യാത്രക്കാരന്റെ വാക്ക് പ്രകാരം താന്‍ മരിച്ചതായി അടിമുക്ക സ്വയം മനസ്സിലാക്കി. കരക്ക് കയറി മരിച്ചു കിടന്നു.
Posted on: Wed, 08 Oct 2014 13:25:27 +0000
Trending Topics
Recently Viewed Topics
© 2015