ഇന്ന് കുറെ ടിവി - TopicsExpress



          

ഇന്ന് കുറെ ടിവി ചനെലുകളിലെ മലയാളം സീരിയലുക്ളിലൂടെ ഒന്ന് ഓടിച്ചു നോക്കി... എല്ലാം ഒരേ പ്രമേയം...അമ്മായി അമ്മ-മരുമകള്‍-നാത്തൂന്‍ പോര്. ഭാര്യയെ പേടിക്കുന്ന ഭര്‍ത്താവു.അനുജന്റെ ഭാര്യയെ ഒറ്റികൊടുക്കുന്ന ചേട്ടത്തി.ചില ഭാര്യമാരെ പേടിക്കുന്ന ഭര്‍ത്താക്കന്മാരെ കണ്ടാല്‍ അടി കൊടുക്കാന്‍ തോന്നും.അടിച്ചാല്‍ നമ്മള്‍ കാശ് കടുത് വാങ്ങുന്ന ടി വി പൊട്ടും എന്നാ ബോധം ഉള്ളത് കൊണ്ട് അതിനു തുനിഞ്ഞില്ല. 1993 ഇല ആണെന്ന് തോന്നുന്നു മനോരമ വാരികയില്‍ സ്ത്രീധനം എന്നപേരില്‍ ഒരു നോവല്‍ സി വി നിര്‍മല എഴുതിയിരുന്നു. അതിനും വര്‍ഷങ്ങള്‍ക് മുന്നേ ഭാര്യ എന്നാ പേരില്‍ ഇതേ പ്രമേയം വെച്ച് ഒരു സിനിമയും വന്നതായി കാണുന്നു. പക്ഷെ എന്തൊക്കെ മാറ്റങ്ങള്‍ ലോകത്തിനു സംഭവിച്ചാലും മലയാളം സീരിയലുകളുടെ ഇതിവൃത്തത്തിന് മാത്രം മാറ്റം ഉണ്ടാകുന്നില്ല. അതിനു ചുറ്റും കൂടാന്‍ കുറെ സ്ത്രീകളും.
Posted on: Fri, 23 Aug 2013 18:02:04 +0000

Trending Topics



Recently Viewed Topics




© 2015