ഏറ്റവും വലിയ അലങ്കാര - TopicsExpress



          

ഏറ്റവും വലിയ അലങ്കാര മത്സ്യങ്ങളാണിവർ . അത്തരത്തില്‍ ഒന്നാണ് ജയന്ടു ഗൌരാമി. ഇതില്‍ ആല്‍ബിനോ, ആല്‍ബിനോ റെഡ് ഐ, ബ്ലാക്ക് എന്നിങ്ങിനെ മൂന്നു തരമുണ്ട്. മൂന്നടിയോളം വലുപ്പത്തിലും അതിനനുസരിച്ച് ഭാരത്തിലും വളരുന്ന അലങ്കാര ഭീമന്മാരാണിവര്‍. നന്നായി ഇണങ്ങുകയും ചെയ്യും. ഈ ഇനത്തില്‍ പെട്ട മീനുകള്‍ക്ക് അന്തരീക്ഷ വായുവില്‍നിന്നു നേരിട്ടു ശ്വസിക്കാന്‍ കഴിവുള്ളതിനാല്‍ കുറെ നേരം കരയില്‍ കിടന്നാലും ഒന്നും സംഭവിക്കില്ല. ഏറെ കാലം ജീവിക്കുകായും വളരെ ഇണക്കത്തോടെ പ്രതികരിക്കുകയും ചെയ്യുന്ന ഇവ ഏറെ പ്രിയമുള്ള അരുമ മത്സ്യമാണ്. കടപ്പാട് : മോയ്ദൂട്ടി വിലങ്ങളിൽ
Posted on: Fri, 05 Dec 2014 05:00:29 +0000

Trending Topics



Recently Viewed Topics




© 2015