കേരള രാഷ്ട്രീയത്തിൽ - TopicsExpress



          

കേരള രാഷ്ട്രീയത്തിൽ എറ്റവും കൂടുതൽ ആളുകൾ കൊലക്കത്തിക്ക് ഇരയാകുന്നത് സി.പി.എം പ്രവർത്തകരാണെന്നു ഈയിടെയായി ഫേസ്‌ ബുക്കിൽ കിടന്നു മോങ്ങുന്ന സുഹൃത്തുക്കളോട്: നിങ്ങൾ കേരളത്തിലെ പ്രധാന രാഷ്ട്രീയ സംഘർഷ മേഘലകൾ ഒന്ന് പരിശോധിച്ചു നോക്കൂ. കണ്ണൂരിൽ സംഘർഷമുണ്ടായാൽ അത് അത് സി.പി.എമ്മും, ബി.ജെ.പിയും തമ്മിലായിരിക്കും. നാദാപുരത്തു ആണെങ്കിൽ സി.പി.എമ്മും, ലീഗും. തലശ്ശേരിയിലാണെങ്കിൽ സി.പി.എമ്മും, എൻ.ഡി.എഫും. വടകരയിലാണെങ്കിൽ സി.പി.എമ്മും, ആർ.എം.പി യും. മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തകരോ അനുഭാവികളോ എവിടെയൊക്കെ കൊലചെയ്യപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ബഹുഭൂരിപക്ഷവും പ്രതിഭാഗത്ത് CPIM ആണെന്നകാര്യം വിസ്മരിക്കരുത്. എറ്റവും കൂടുതൽ പേരെ കൊല ചെയ്യുന്നതും, എറ്റവും കൂടുതൽ കൊല്ലപ്പെടുന്നതും സി.പി.എം പ്രവർത്തകർ ആണെന്ന വസ്തുത മറച്ചു വെച്ച് വിലപിക്കുന്നത്‌ ശരികേട് ആണ്. കൊല്ലുന്നവനും അതിനു കൂട്ട് നില്‍ക്കുന്നവനും ഏതു പ്രത്യയ ശാസ്ത്രത്തിന്റെ കീഴില്‍ നില്‍ക്കുന്നവനായാലും അവനൊന്നും ഒരിക്കലും മാനവീകത എന്നൊരു വാക്കിനെ പറയാന്‍ അവകാശമില്ലാത്തവന്‍ തന്നെ. ജീവിച്ചു കൊതി തീരും മുൻപേ കൊലക്കത്തിക്ക് ഇരയായാൽ അവനും, അവന്റെ കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണെങ്കിൽ, രാഷ്ട്രീയ പാർടിക്കാർക്ക് അധികാരമെന്ന ലക്ഷ്യത്തിലേക്ക് ചോര കൊണ്ട് നിർമിക്കുന്ന മാർഗമാണത്‌. ഓർത്താൽ നന്നു.
Posted on: Sat, 21 Sep 2013 06:34:13 +0000

Trending Topics



Recently Viewed Topics




© 2015