മുഖ്യമന്ത്രിയുടെ - TopicsExpress



          

മുഖ്യമന്ത്രിയുടെ ചേംബറിലും ഓഫീസിലുമുളളത് വെബ്ബിലൂടെയുള്ള സജീവ സംപ്രേഷണം മാത്രമാണ്. ഇതു സിസിടിവി അല്ല. സുരക്ഷാ സംവിധാനമല്ല ലൈവ് വെബ്കാസ്റിംഗ്. സുതാര്യതയുടെ ഭാഗമായി ഓഫീസ് തത്സമയം വെബ്ബിലൂടെ സംപ്രേഷണം ചെയ്യുന്നു. ഇതും സിസിടിവിയുമായി ബന്ധം ഇല്ല. ഇതു വീഡിയോ ഫയല്‍ ആയിട്ടാണ് സംപ്രഷണം ചെയ്യുന്നത്. ഇതു മുഴുവന്‍ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാന്‍ വലിയതോതില്‍ ഇലക്ട്രോണിക് സ്പേസ് വേണ്ടി വരും. ഒരു മണിക്കൂര്‍ സംപ്രേഷണം 120 mb എന്ന തോതില്‍ ഒരു ദിവസത്തേക്ക് 2.9 gb സ്പേസ് വേണ്ടി വരും. ഇതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. Picture qualityക്കുവേണ്ടി സിസിടിവിയേക്കള്‍ നാലു മടങ്ങ് resolutionല്‍ ആണു സംപ്രേഷണം ചെയ്യുന്നത്. ലോകത്ത് എവിടെയും ആര്‍ക്കുവേണമെങ്കിലും ഇതു റിക്കാര്‍ഡ് ചെയ്യാവുന്നതാണ്. anu attuvasseril... ഒരു ദിവസത്തേക്ക് 2.9 GB വെച്ച് ഒരു കൊല്ലത്തേക്ക് വേണ്ടത് കഷ്ടിച്ച് ഒരു TB. 1 TB hard disk-നു വില കഷ്ടിച്ച് 5000 രൂപ. സാര്‍ സി എം ആയ അന്നു മുതല്‍ ഇപ്പോള്‍ ഈ നിമിഷം വരെയുള്ള മുഴുവന്‍ റെക്കോഡിങ്ങിന് വേണ്ടി വരുന്ന മൊത്തം ‘സാമ്പത്തിക ബാധ്യത’ സാറിന്റെ ഒരു ദിവസത്തെ ഫോണ്‍ ബില്ലിന്റെ അത്ര പോലും വരില്ലല്ലോ സാര്‍...! അതു പോലും താങ്ങാനുള്ള ശേഷി ഖജനാവിന് ഇല്ലെങ്കില്‍ പറയണം സാര്‍... നാട്ടുകാരു മൊത്തം കോണ്‍ഗ്രസ്സുകാരല്ല, സരിതമാരുമല്ല...! ഒരു പൈസ പോലും വെട്ടിക്കാതെ ആ ചെലവ് മൊത്തം ഏറ്റെടുക്കാന്‍ ഇവിടെ ആളുണ്ട്...!
Posted on: Thu, 11 Jul 2013 05:16:46 +0000

Trending Topics



Recently Viewed Topics




© 2015