രാഷ്ട്രീയ തിമരം - TopicsExpress



          

രാഷ്ട്രീയ തിമരം ബാധിച്ചു നാടിന്‍റെ പുരോഗതിക്ക് തടയിടരുത്. ======================================================== പല പോസ്റ്റ്‌ കളിലും അസനിഗ്ദ്ധമായി ഞാന്‍ പ്രഖ്യാപിച്ചിട്ടുണ്ട് മോഡിയുടെ ആരാധകന്‍ അല്ലാ എന്ന്. പക്ഷെ മോഡി യുടെ ഒരു പ്രഖ്യാപനം എല്ലാ ഇന്ത്യക്കാരും ഏറ്റെടുക്കേണ്ടത് തന്നെ ആണ്. സ്വച്ചഭാരതം(clean india). നമ്മള്‍ വിദേശ രാജ്യങ്ങളില്‍ പോയാല്‍ ആദ്യം ശ്രദ്ധയില്‍ പെടുന്നത് അവിടുത്തെ പൊതു ഇടങ്ങളിലെ വൃത്തിയാണ്. ഇന്ത്യ യില്‍ വിദേശികള്‍ വരാന്‍ മടിക്കുന്നതിനു ഒരു കാരണം നമ്മളുടെ വൃത്തി കുറവ് കൂടിയാണ്. നമ്മളുടെ പൊതു ഇടങ്ങള്‍ വൃത്തികേട് ആക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍പന്തിയില്‍ തന്നെയാണ്. പോസ്റ്റര്‍, കോടി, തോരണം ഇവയൊക്കെ വലിച്ചു കെട്ടി പൊതു ഇടങ്ങള്‍ വൃത്തികെട് ആക്കും.രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കെണ്ടുന്ന ഒരു കാര്യം കൊടി കൊണ്ടോ തോരണം കൊണ്ടോ അല്ലാ നിങ്ങള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടെണ്ടത്. നിങ്ങളുടെ നല്ല പ്രവര്‍ത്തികള്‍ കൊണ്ടാണ്. പിന്നെ ആര്‍ക്കും പൊതു സ്ഥലത്ത് പരസ്യം വെയ്ക്കാം എന്ന രീതിയും മാറണം. എല്ലാത്തിനും ഒരു rule and regulation കൊണ്ടു വരണം. പൊതുജനങ്ങള്‍ ഒരു കാരണവശാലും മാലിന്യം വലിച്ചെറിയരുത്. അത് proper ആയി നിക്ഷേപിക്കണം. നമ്മളുടെ വിദ്യാഭ്യാസ രീതിയില്‍ പൊതുവായി നമ്മള്‍ പാലിക്കേണ്ട പൗരധര്‍മങ്ങളെ കുറിച്ച് കുട്ടികളെ കര്‍ശനമായി ബോധവല്‍കരിക്കണം. നിങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു എങ്കില്‍ നിങ്ങള്‍ താമസിക്കുന്ന street വൃത്തി ആക്കുക. ശേഷം അതിന്‍റെ ഫോട്ടോ എടുത്തു ഫേസ് book യിലോ മറ്റു social മീഡിയയിലോ പോസ്റ്റ്‌ ചെയ്‌താല്‍ അത് മറ്റുള്ളവര്‍ക്കും ഒരു പ്രചോദനം ആയിരിക്കും. ശുഭദിനം.
Posted on: Fri, 31 Oct 2014 09:06:38 +0000

Trending Topics



c-239047909592512">TAKE FEW MINUTES TO READ THIS STORY: (really touching) A
1.) For the Record can I get your Name and Badge Number? 2.) Is

Recently Viewed Topics




© 2015