(അമറരുത് വലതാ - അണ്ടം കീറം - TopicsExpress



          

(അമറരുത് വലതാ - അണ്ടം കീറം - ഭാഗം രണ്ട്) ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ നുഴഞ്ഞു കയറ്റം അഥവാ ഇന്ത്യന്‍ വിപ്ലവത്തിന്‍റെ തനതു പാത ============================= Myrone Weiner എഴുതുന്നു – While the Communist party Marxist had consistently been in opposition and had denounced the emergency from the very beginning, the Communist party of India had supported Mrs. Gandhi ever since the 1969 split. It continued to support Mrs. Gandhi throughout the emergency. The CPI had tied itself to what it described as the progressive wing of the Congress party. It supported a number of former Communists who had resigned from the party to join, some would say infiltrate, the Congress. നുഴഞ്ഞു കയറ്റത്തിന്‍റെ തുടര്‍ക്കഥ ഡി സി ഗുപ്തയെഴുതിയ Indian Government and Politics എന്ന പുസ്തകം പറഞ്ഞുതരും. പ്രസക്തഭാഗം.-- The most important aspect of the CPI strategy of using the Congress to serve its own ends was infiltration into its governmental and organizational wings. Quite a good number of the Communists occupied Ministerial positions. Mohan Kumaramangalam himself became the Minister of Fuels and Mines. Others who joined the Union Government have been listed by Satindra Singh as follows: D.P. Dhar, Minister for Planning (appointed as Ambassador to the USSR in February 1975); K.R. Ganesh, Minister of State for Revenue and Expenditure; Nurul Hasan, Minister for Educational and Social Welfare; K.V. Raghunath Reddy, Minister of State for Labour and Rehabilitation and R.K. Khadikar, Minister of State for Health and Family Planning. ഇന്ത്യന്‍ വിപ്ലവത്തിന് ഇങ്ങനെയൊരു പാത സിപിഐക്കാര്‍ വെട്ടുമെന്ന് കോണ്‍ഗ്രസുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. കുത്തിത്തിരിപ്പും ശകുനിപ്പണിയും മറനീക്കി പുറത്തുവന്നപ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുമുണ്ടായി. തങ്ങളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അമര്‍ഷം പുകഞ്ഞു. സിപിഐക്കാര്‍ മാനേജിംഗ് ഏജന്‍റുമാരാകരുതെന്ന് 1973 മാര്ച്ച് 29ന് സിപിഐ നേതാവ് ഭൂപേഷ് ഗുപ്തയ്ക്ക് കോണ്ഗ്രസ് വര്ക്കിം ഗ് കമ്മിറ്റി അംഗം എസ്. ചന്ദ്രശേഖര്‍ പരസ്യമായി താക്കീതു നല്കി. ഉപജാപങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും കോണ്ഗ്രരസിനെ റാഡിക്കലൈസ് ചെയ്യാനുളള ശ്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും പ്രഖ്യാപിച്ചു. തുടര്‍ന്ന് ഉപജാപങ്ങളുടെ രാഷ്ട്രീയം (പൊളിറ്റിക്സ് ഓഫ് മാനുപ്പുലേഷന്‍) എന്ന പേരില്‍ യംഗ് ഇന്ത്യയില്‍ അദ്ദേഹം ഒരു ലേഖനവുമെഴുതി. കോണ്ഗ്രസിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് തങ്ങളുടെ കുടിലലക്ഷ്യങ്ങള്‍ നേടാനാണ് സിപിഐ ശ്രമിക്കുന്നതെന്നായിരുന്നു ലേഖനം ആക്ഷേപിച്ചത്. വിലപേശല്ശേഷി വര്ദ്ധിപ്പിക്കാന്‍ കോണ്ഗ്രസും ജയപ്രകാശ് നാരായണനും തമ്മിലുളള സംഘര്ഷത്തില്‍ ശകുനിപ്പണിയെടുക്കുന്നുവെന്നും ചന്ദ്രശേഖര്‍ തുറന്നടിച്ചു. ഇന്ദിരാഗാന്ധിയെ സ്ഥാനഭ്രഷ്ടയാക്കി അധികാരം പിടിക്കാന്‌‍ സിപിഐ തന്ത്രം മെനയുകയാണെന്നായിരുന്നു കോണ്ഗ്രസ് എംപി കൃഷ്ണ കാന്തിന്റെ പരാതി. പുറത്തു നിന്ന് പടവെട്ടുന്ന ജയപ്രകാശ് നാരായണനല്ല, അന്തപ്പുരക്കാവലു നോക്കുന്ന സിപിഐയാണ് ഇന്ദിരയെ സ്ഥാനഭ്രഷ്ടയാക്കാന്‍ നോമ്പുനോല്‍ക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ തുറന്നു പറഞ്ഞു. 1975 ജനുവരി 12ന് മഹാരാഷ്ട്രയില്‍ ചേര്‍ന്ന കോണ്ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി ജഗ്ജീവന്‍ റാം സിപിഐയ്ക്കെതിരെ ആഞ്ഞടിച്ചു. പാര്ട്ടി യ്ക്കുളളിലേയ്ക്ക് നുഴഞ്ഞു കയറി യഥാര്ത്ഥ കോണ്‍ഗ്രസുകാരെപ്പോലെ പരേഡു നടത്തുന്ന കപടനാട്യക്കാരെ അദ്ദേഹം പുച്ഛിച്ചു തളളി. കോണ്ഗ്രലസിനെ ഊറ്റിക്കുടിച്ച് കൊഴുത്തു തടിക്കാമെന്നാണ് സിപിഐയുടെ മോഹമെന്നു പരിഹസിച്ചു. ഉത്തര്പ്രദേശില്‍ നിന്നുളള നൗവാല്‍ കിഷോര്‍, എം പി ശുക്ല എന്നീ എംപിമാരും സിപിഐയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇന്ദിരാഗാന്ധിയെയും മന്ത്രിസഭയെയും അട്ടിമറിച്ച് അധികാരം പിടിക്കാനുളള സിപിഐയുടെ ഹീനലക്ഷ്യങ്ങള്ക്കു നേരെ കരുതിയിരിക്കണമെന്നവര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. താന്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലൂടനീളം കോണ്ഗ്രഭസിനുളളിലും മറ്റു പാര്ട്ടികള്‍ തമ്മിലും പ്രശ്നങ്ങളുണ്ടാക്കുന്ന സിപിഐയുടെ ശകുനിവേഷത്തെ കേന്ദ്രമന്ത്രി മോഹന്‍ ധാരിയ കണക്കറ്റു ശകാരിച്ചു. എന്നാല്‍ ജയപ്രകാശ് നാരായണന്‍ എന്ന വളര്ന്നു വരുന്ന ശത്രുവിനെ നേരിടാന്‍ സിപിഐയുടെ സാന്നിധ്യം അനിവാര്യമാണെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നിലപാട്. നുഴഞ്ഞു കയറ്റത്തെക്കുറിച്ചുളള പരാതികളോട്, കോണ്ഗ്ര സ് ഒരു അയഞ്ഞ ജനാധിപത്യപാര്ട്ടിയാണ് എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ സഞ്ജയ് ഗാന്ധിയ്ക്ക് സിപിഐയോട് തീരെയും മമതയുണ്ടായിരുന്നില്ല. ഡിസി ഗുപ്തയുടെ പുസ്തകത്തില്‍ നിന്ന് - Sanjay Gandhi denounced the CPI for its political opportunism and extra-territorial loyalties, and the CPI attacked Sanjays five-point programme as reactionary. The CPI began to say that the reactionaries were taking over the Congress, and that Mrs Gandhi was playing in their hands and was under their influence. This infuriated Mrs Gandhi, and on 23 December 1976, she made a frontal attack upon the CPI, and said that its attack upon Sanjay was in tact an attack upon her. She exposed the real face of the CPI, and stated that while the Congress was fighting againsi British imperalism during. the second World War the Indian Communists were collaborating with the foreign rulers. Many Congressmen who were sore over CPIs policy of creating a rift within the Congress lauded Mrs Gandhis move, and some of them lashed at the CPI leadership for its tactics. ഇത്രയും ചെയ്തിട്ടും അടിയന്തരാവസ്ഥയുടെ ഗുണം കൊയ്യാന്‍ നടക്കുകയായിരുന്നു സിപിഐ. 1976 ആഗസ്റ്റില്‍ ചേര്ന്ന സിപിഐയുടെ നാഷണല്‍ കൗണ്സി ല്‍ യോഗം അടിയന്തരാവസ്ഥയുടെ നേട്ടങ്ങള്‍ വാരിപ്പുകഴ്ത്തി. പക്ഷേ, കോണ്ഗ്രസിനുളളില്‍ പിന്തിരിപ്പന്മാര്‍ വളര്ന്നു വരുന്നതിന്റെ നിരാശയും പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. മധുവിധു നാളുകള്‍ അവസാനിച്ചുവെന്ന് സിപിഐ വേദനയോടെ തിരിച്ചറിയുകയായിരുന്നു. യഥാര്ത്ഥ ത്തില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും നടത്തിയ രൂക്ഷമായ വിമര്ശസനങ്ങളും 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലവുമാണ് ഭട്ടിന്‍ഡാ കോണ്ഗ്രസിലെ തീരുമാനത്തിലേയ്ക്ക് സിപിഐയെ നയിച്ചത്. അല്ലാതെ രാജ്യത്ത് ഇടത് ഐക്യം സ്ഥാപിക്കാനുളള മഹാത്യാഗമൊന്നും അവര്‍ ചെയ്തതല്ല. (അടുത്തത് – അന്ന് ആരുടെ സ്ഥാനാര്‍ത്ഥിയായിരുന്നു കെ ജി മാരാര്‍ https://facebook/oliyambukal/posts/604124023050066 ) ഒന്നാംഭാഗം - https://facebook/oliyambukal/posts/604105089718626
Posted on: Thu, 27 Nov 2014 20:57:48 +0000

Trending Topics



Recently Viewed Topics




© 2015