കെസിസിഎന്എ - TopicsExpress



          

കെസിസിഎന്എ നേതൃത്വത്തിന് അനുമോദനങ്ങള്‍ കോട്ടയം അരമനയുടെ സഹകരണത്തോടെയും അമേരിക്കയിലെ ക്നാനായ വൈദികരുടെ ആശീര്‍വാദത്തോടെയും അഭിഷേകചടങ്ങിന്റെയന്നു നടക്കാനിരിക്കുന്ന നിരാഹാരസമരം പൊളിക്കാനുള്ള സീറോമലബാര്‍ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ച കെസിസിഎന്‍എ നേതൃത്വത്തിന് അനുമോദനങ്ങളും ആശംസകളും. “വത്തിക്കാന് എന്‍ഡോഗമി സ്വീകാര്യമല്ല” എന്ന് പറഞ്ഞിട്ട് വായ പൂട്ടാന്‍ നേരമായിട്ടില്ല ആലഞ്ചേരി തമ്പ്രാന്. സഭയുടെ മൂലഘടകം കുടുംബമാണ്, അത് വിഭജിക്കപ്പെടാന്‍ അനുവദിക്കില്ല എന്ന് വര്‍ഷങ്ങളോളം എല്ലാവരും പറഞ്ഞുകൊണ്ട് നടന്നു. ഇപ്പോള്‍ ആ പറഞ്ഞതൊക്കെ കാറ്റില്‍ പറത്തുന്നു. അപ്നാദേശ് എന്ന കോട്ടയം അതിരൂപതയുടെ മുഖപത്രം പോലും നുണകള്‍ പ്രചരിപ്പിക്കാന്‍ ഉപകരണമാക്കുന്ന കാഴ്ചകളാണ് ഈയിടെയായി നാം കണ്ടുകൊണ്ടിരിക്കുന്നത്. “സാങ്കേതികകാരണങ്ങളാല്‍ അതിരൂപതാധ്യക്ഷന് ചിക്കാഗോ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നു പറഞ്ഞതിന്റെ പിറ്റേദിവസം അത് വെബ്സൈറ്റില്‍ നിന്നും തുടച്ചുമാറ്റി, നെറ്റിപ്പട്ടവും കെട്ടി ചിക്കാഗോയില്‍ വന്ന് ടൌണ്‍ഹാള്‍ മീറ്റിംഗില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കാതെ നാണംകെട്ടു മടങ്ങി. ഇപ്പോള്‍ അപ്നാദേശിലൂടെ വീണ്ടും നുണ പറയുന്നു. അമേരിക്കയിലെ ക്നാനായ ഇടവകകള്‍ ക്നാനായക്കാര്‍ക്ക് മാത്രമുള്ളതാണ്. ആ ഇടവകകളിലെ അംഗങ്ങള്‍ രൂപതമാറി വിവാഹം ചെയ്‌താല്‍ ഇണയും മക്കളും സീറോമലബാര്‍ ഇടവകാംഗങ്ങള്‍ ആയിരിക്കുമത്രേ. അല്ല, ഇതൊക്കെപ്പറയാന്‍ ആരാണ് സീറോമലബാര്‍ സിനഡിനെ അധികാരപ്പെടുത്തിയത്? വത്തിക്കാന്റെ കീഴിലുള്ള രൂപത; വത്തിക്കാന്‍ പറയുന്നു, അമേരിക്കയില്‍ എന്‍ഡോഗമിയുടെ പേരില്‍ ആരെയും പുറത്താക്കരുതെന്നും, ഇണകള്‍ക്കും മക്കള്‍ക്കും തുല്യ അവകാശം ഇടവകയില്‍ ഉണ്ടായിരിക്കുമെന്നും. ഇതനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്തിയ അങ്ങാടിയത്ത് പിതാവ് അതെല്ലാം മറന്നോ? അമേരിക്കയിലെ കാനായുടെ ഒരു വക്താവ് ഇന്നയച്ച ഇമെയിലില്‍ ഇങ്ങനെ കണ്ടു: “KANA will be presenting our side of the story, again, to Rome in support of an inclusive policy in response to SM Synod’s alleged decision. KANA wants to include all our Knanaya RUTHs, Knanaya King DAVIDs and SOLOMONs in our community. KANA will succeed not because of our numerical strength, but because of the power of its ideas and moral forces it represents” ഇരുപത്തെട്ട് വര്‍ഷങ്ങളായി, കാനാക്കാര്‍ നേടിയെടുത്ത റെസ്ക്രിപ്റ്റ് ഇല്ലാതാക്കാന്‍ കോട്ടയത്തെയും കാക്കനാട്ടെയും ഒരു പുംഗവനെക്കൊണ്ടും ഇതുവരെ സാധിച്ചിട്ടില്ല. പിന്നെ, ഈ അടവിന്റെ പിന്നിലുള്ള ഗൂഡലക്‌ഷ്യം എന്താണ്? സായിപ്പിനെ ഞെട്ടിക്കാന്‍, കുഞ്ഞാടുകളുടെ കീശയിലെ പണം കൊണ്ട് നടത്തുന്ന മാമാങ്കം അലങ്കോലപ്പെടാതിരിക്കണം. അതിനുവേണ്ടി അവര്‍ എന്ത് കാപട്യവും കാണിക്കും. നാണംകെട്ട ക്നാനായവൈദികവൃന്ദം അതിനു കൂട്ടുനില്‍ക്കുന്നു... കക്ഷ്ടം.. ഈ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള വിവേകം കാണിച്ച നേതൃത്വത്തിന് ഒരിക്കില്‍കൂടി അഭിനന്ദനങ്ങള്‍ വീണ്ടും പറയട്ടെ.... ക്നാനായ പുരോഹിതരെ (പ്രത്യേകിച്ച് വികാരി ജനറാള്‍ ഫാ. പുളവനാല്‍) – നിങ്ങള്ക്ക് ഹാ കഷ്ടം... ടോമി തറക്കുന്നേല്‍ (കടപ്പാട്: അമേരിക്കന്‍ ക്നാ) LikeLike ·
Posted on: Tue, 02 Sep 2014 02:56:51 +0000

Trending Topics



>
div>
DORM BED $147 WEEK + 8 hours FREE every week of Internet every
Conversaţia a început marţi si atata timp cat gasim o
Miles update: Slow progress. He is laying near my feet as I type
More office bridal shower fun. I cant thank you guys enough! Erica

Recently Viewed Topics




© 2015