" ബുക്കും പേപ്പറും - TopicsExpress



          

" ബുക്കും പേപ്പറും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിക്കുന്ന വിദ്യ " ____________________________________ ഇന്റര്‍നെറ്റ്‌ വന്നതോടെ "വിവരങ്ങള്‍" "എന്ന പേരില്‍ മുന്‍ പിന്‍ നോക്കാതെ,നിജ സ്ഥിതി അന്വേഷിക്കാതെ,യുക്തി പ്രയോഗിക്കാതെ,പ്രയോജനപ്രദമായ പലതിനോടും ഒപ്പം തന്നെ അര്‍ദ്ധ സത്യങ്ങളും,അസത്യങ്ങളും ഒക്കെ വ്യാപകമായി പ്രചരിച്ചു പോവുന്നുണ്ട.പണ്ട് ഇത് ഫോര്‍വേഡെഡ് മെയില്‍ ആയിരുന്നു എങ്കില്‍ ഫേസ് ബുക്ക്‌ വന്നതോടെ മെയില്‍ ബോക്സില്‍ നിന്ന് ആ ശല്യം ഒരു പരിധി വരെ ഒഴിഞ്ഞു പകരം ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ ആയി. അടുത്ത ഇടയില്‍ പ്രചരിച്ച ഒരു പോസ്റ്റ്‌ ആണ്... "പൊതു ജന താല്‍പര്യാര്‍ത്ഥം ഷെയര്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം. കൂടെ അഴിമതിയും തടയാനും സഹായകമായേക്കാം.. നിങ്ങള്‍ ലൈസെന്‍സ് അല്ലെങ്കില്‍ വാഹനത്തിന്റെ മറ്റു പേപ്പറുകള്‍ ഒന്നും ഇല്ലാതെ വണ്ടി ഓടിക്കുകയാണെങ്കില്‍ പോലിസ് ചെക്ക്‌ ചെയ്‌താല്‍ ചലാന്‍ അടക്കാന്‍ വിധേയമാവുകയാണെങ്കില്‍ , പെട്ടെന്ന് തന്നെ ആ പിഴ തുക അടക്കരുത്, നിങ്ങള്ക്ക് പേപ്പറുകള്‍ ഹാജര്‍ ആക്കാന്‍ നിയമാനുസൃത മായി 15 ദിവസത്തെ സമയം ഉണ്ട്, നിങ്ങള്‍ ഈ 15ദിവസത്തിനുള്ളില്‍ അത് ഹാജര്‍ ആകുകയാണെങ്കില്‍ നിങ്ങളുടെ ചലാന്‍ അസാധു ആകുന്നതാണ്, വിവരാവകാശ നിയമം വഴി കിട്ടിയ വിവരം. ദയവു ചെയ്തു ഇത് എല്ലാവരിലും എത്തിക്കുക. —" എന്താണ് ഇതിനു പിന്നിലെ യാഥാര്‍ത്യങ്ങള്‍ എന്നൊരു എളിയ അന്വേഷണം... (കുറെ ഇന്‍റര്‍നെറ്റില്‍ പരതി,Motor Vehicle act തന്നെ ഡൌണ്‍ലോഡ് ചെയ്തു പ്രസക്ത ഭാഗങ്ങള്‍ വായിച്ചു, ഇതൊന്നും പോരാഞ്ഞിട്ട് നേരിട്ട് തന്നെ പല നിയമ പാലകരോടും ചോദിച്ചതിനു ശേഷം ഉള്ള എന്റെ ധാരണകള്‍ എഴുതുക ആണ്.) മേല്‍പ്പറഞ്ഞ ഫേസ് ബുക്ക്‌ പ്രചരണം ഭാഗികമായി മാത്രം ആണ് ശരി,ഇമ്മാതിരി പ്രചരണത്തിന് യഥാര്‍ത്ഥ ജീവിത സന്ദര്‍ഭങ്ങളില്‍ പ്രായോഗികത എത്രത്തോളം ഉണ്ടെന്നുള്ളത് സംശയിക്കേണ്ട ഒന്നാണ്. Then Section 139 of The Central Motor Vehicles Rules, 1989, an amendment of the previous act, also explains about the production of licence and certificate of registration saying: Production of licence and certificate of registration. The driver or conductor of a motor vehicle shall produce certificate of registration, insurance, fitness and permit, the driving licence and any other relevant documents on demand by any police officer in uniform or any other officer authorized by the State Government in this behalf, and if any or all of the documents are not in his possession, he shall produce in person an extract or extracts of the documents duly attested by any police officer or by any other officer or send it to the officer who demanded the documents by registered post within 15 days from the date of demand. കൂടാതെ, Section 130 in The Motor Vehicles Act, 1988 130. Duty to produce licence and certificate of registration. (1) The driver of a motor vehicle in any public place shall, on demand by any police officer in uniform, produce his licence for examination: Provided that the driver may, if his licence has been submitted to, or has been seized by, any officer or authority under this or any other Act, produce in lieu of the licence a receipt or other acknowledgment issued by such officer or authority in respect thereof and thereafter produce the licence within such period, in such manner as the Central Government may prescribe to the police officer making the demand. ഇതിനു പലരും പല വ്യാഖ്യാനങ്ങളും സ്വന്തം മനോധര്‍മ്മം അനുസരിച്ച് കൊടുക്കുന്നു എന്ന് ആണ് എനിക്ക് മനസ്സിലായത്‌... "നിങ്ങള്‍ ലൈസെന്‍സ് അല്ലെങ്കില്‍ വാഹനത്തിന്റെ മറ്റു പേപ്പറുകള്‍ ഒന്നും ഇല്ലാതെ വണ്ടി ഓടിക്കുകയാണെങ്കില്‍ " *ലൈസന്‍സ്‌ കൈവശം ഇല്ലാതെ വണ്ടി ഓടിക്കാന്‍ നിയമം അനുവദിക്കുന്നില്ല.പോലീസിനു ഫൈന്‍ ഈടാക്കാനും,ലൈസെന്‍സ് ഹാജരാക്കുന്നത് വരെ വണ്ടി പിടിച്ചു എടുക്കാനും അധികാരം ഉണ്ടെന്നാണ് മനസ്സിലാവുന്നത്.എന്നാല്‍ സാധാരണ പോലീസ്‌ ചെയ്യാറുള്ളത് ലൈസെന്‍സ് ഒഴികെ ഉള്ള രേഖകള്‍ ആണ് കൈവശം ഇല്ലാത്തത് എങ്കില്‍ മറ്റു സംശയങ്ങള്‍ ഇല്ലാത്ത കേസുകളില്‍ രേഖ ഹാജരാക്കാന്‍ സമയം നല്‍കാറുണ്ട്. Section 181: Driving without valid and proper driving licence can result in imprisonment upto 3 months or fine upto Rs. 500/- or both "ചലാന്‍ അടക്കാന്‍ വിധേയമാവുകയാണെങ്കില്‍ , പെട്ടെന്ന് തന്നെ ആ പിഴ തുക അടക്കരുത്, നിങ്ങള്ക്ക് പേപ്പറുകള്‍ ഹാജര്‍ ആക്കാന്‍ നിയമാനുസൃത മായി 15 ദിവസത്തെ സമയം ഉണ്ട്," * ഇത് misleading ആയ വിവരം ആണ്,ചലാന്‍ രസീത് ആയി എഴുതി തന്നു കഴിഞ്ഞാല്‍ തുക ഒടുക്കിയെ മതിയാവൂ,ഉടന്‍ കയ്യില്‍ പൈസ ഇല്ലെങ്കില്‍ പൈസ ഉണ്ടാവുന്ന മുറയ്ക്ക് എപ്പോള്‍ വേണമെങ്കിലും അടച്ചു വാഹനം തിരികെ കൈ പറ്റാവുന്നതാണ്. "ഈ 15ദിവസത്തിനുള്ളില്‍ അത് ഹാജര്‍ ആകുകയാണെങ്കില്‍ നിങ്ങളുടെ ചലാന്‍ അസാധു ആകുന്നതാണ്, " *ഒരിക്കലും ചലാന്‍ അസാധു ആവുകയോ അടച്ച പണം തിരികെ കിട്ടുകയോ ഇല്ല.T R 6 ഫോര്മില്‍ എഴുതുന്ന ഈ രസീതിയ്ക്ക് കൃത്യം കണക്ക്‌ അന്നെയ്ക്കന്നു ഉള്ളതാണ് ഇതില്‍ വത്യാസം വരുത്താന്‍ പിന്നീട് ഒരു ദിവസം സാധിക്കില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ____________________________ ഇനി ഇതിന്റെ പ്രായോഗിക വശങ്ങള്‍ നോക്കാം... ചലാന്‍ അടയ്ക്കുന്നതിനെ എതിര്‍ക്കാന്‍ പ്ലാന്‍ ഇടുന്നവര്‍ ഓര്‍ക്കേണ്ടത് ... വാഹനം പിടിച്ചെടുക്കാന്‍ നിയമപാലകന് നിയമം തന്നെ അനുവാദം നല്‍കപ്പെടുന്ന ചില സാഹചര്യങ്ങള്‍ ഉണ്ട്.. When can the authorities detain a vehicle? Authorities can detain a vehicle in the following circumstances: Vehicle being driven by an individual without valid driving license Vehicle being driven without registration Transport vehicle being driven without Permit Vehicle being driven without payment of Tax Improper/suspicious registration. No number plate (source : trafficpolicemumbai.org/FAQs.htm ) അപ്പൊ "പൈസ അടക്കൂല്ല സാറെ " എന്ന് പറഞ്ഞാല്‍, "പൈസ അടയ്ക്കേണ്ട പതിനഞ്ചു ദിവസത്തിനു അകം ഡോക്യുമെന്റ് ഉം ആയി വന്നെക്ക് അന്നേരം വണ്ടി തിരിച്ചു എടുത്തോണ്ട് പോവാം " എന്നാവാം മറുപടി.അതിനു നിയമം അനുവദിക്കുകയും ചെയ്യുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍.. മേല്‍പ്പറഞ്ഞ ഫേസ് ബുക്ക്‌ പ്രചാരണത്തെ നിഷേധിച്ചു കൊണ്ട് Indian express ല്‍ വന്ന വാര്‍ത്തയും ഹൈദരാബാദ് പോലീസിന്റെ പ്രതികരണവും താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ വായിക്കാം. newindianexpress/cities/hyderabad/Fake-Facebook-post-takes-motorists-in-Hyderabad-for-a-ride/2013/07/12/article1678969.ece വിവരാവകാശ നിയമ പ്രകാരം കിട്ടിയത് എന്ന് ഒരാള്‍ പോസ്റ്റ്‌ ഉണ്ടാക്കി പ്രചരിപ്പിക്കാന്‍ തുനിയുമ്പോള്‍ ആ രേഖ സ്കാന്‍ ചെയ്തു പോസ്റ്റ്‌ ചെയ്യുക ആയിരുന്നില്ലേ വേണ്ടത്?! ഇത്തരം പോസ്റ്റ്‌ ഉണ്ടാക്കിയ ആളുടെ ലക്ഷ്യം നിയമാവബോധം ഉണ്ടാക്കുക ആണെന്ന് തോന്നുന്നില്ല,മറിച്ച് കൂടുതല്‍ ശ്രദ്ധയും ലൈക്‌ ഉം ഒക്കെ കിട്ടുക എന്ന മാനസികാവസ്ഥ ആയിരിക്കും.ചിന്തിക്കാതെയും അന്വേഷിക്കാതെയും എന്തും ഷെയര്‍ ചെയ്യുന്നവര്‍ ഉള്ള നാട്ടില്‍ ഇമ്മാതിരി ഐറ്റം ഹിറ്റ്‌ ആവുന്നതില്‍ അത്ഭുതവും ഇല്ല.
Posted on: Fri, 30 Aug 2013 08:27:56 +0000

Trending Topics



Recently Viewed Topics




© 2015