1891-ല്‍ മരിയ സെനോറിയ ഡി - TopicsExpress



          

1891-ല്‍ മരിയ സെനോറിയ ഡി ലിമ എന്ന വനിതയാണ് സ്്ത്രീകള്‍ക്കുമാത്രമായി ഇങ്ങനെയൊരു ഗ്രാമത്തിന് രൂപം നല്‍കിയത്. ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കുന്നത് എതിര്‍ത്തതിനാല്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പിക്കപ്പെട്ടവളായിരുന്നു മരിയ. വിവാഹം ചെയ്യാത്തവരും തനിച്ചു താമസിക്കുന്നവരുമായ സ്ത്രീകളും സ്ത്രീകള്‍ നോക്കുന്ന കുടുംബങ്ങളും മരിയക്കൊപ്പം ചേര്‍ന്നതോടെ സാധാരണ കാഴ്ചപ്പാടുകളില്‍ നിന്നും ഒറ്റ തിരിഞ്ഞ ഒരു സമൂഹം പിറവിയെടുക്കുകയായിരുന്നു. ഏകദേശം അറുന്നൂറോളം കുടുംബങ്ങള്‍ ഉളള നോയ്‌വയില്‍ കൂടുതലും ഇരുപതിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുളള സ്ത്രീകളാണ്. ഭൂരിഭാഗം പേരും അവിവാഹിതകളാണെങ്കിലും അവരില്‍ വിവാഹിതരുമുണ്ട്. പക്ഷേ നോയ്‌വയിലെ സമ്പ്രദായപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് ആഴ്ചാവസാനം മാത്രമേ ഇവിടേക്ക് വരാന്‍ അനുവാദമുളളൂ. ഇവരുടെ ആണ്‍കുട്ടികളേയും പതിനെട്ട് വയസ്സാകുന്നതോടെ ഇവര്‍ ഗ്രാമത്തിന് പുറത്തേക്ക് അയക്കുന്നു. സ്ത്രീകള്‍ക്ക് വേണ്ടി രൂപം കൊണ്ട ഈ നാട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അത് ഗ്രാമത്തിന്റെ സാമ്പത്തിക കാര്യങ്ങളിലായാലും കാര്‍ഷിക കാര്യങ്ങളിലായാലും. ഗ്രാമത്തിന്റെ പ്രധാനവരുമാന മാര്‍ഗം കൃഷിയാണ്. വഴുതിന, ബീന്‍സ് തുടങ്ങി വിവിധതരത്തിലുളള പച്ചക്കറികള്‍ ഇവിടുത്തെ കൃഷിയിടങ്ങളില്‍ യഥേഷ്ടം വിളയുന്നു. കോഴിയും മാടും വളര്‍ത്തി വില്‍ക്കുന്നതും ഇവരുടെ വരുമാനമാര്‍ഗമാണ്. പുരുഷമേധാവിത്വമുളള ഏതൊരു സ്ഥലത്തേക്കാളും മികച്ച രീതിയിലാണ് നോയ്‌വയുടെ ജീവിതനിലവാരം.
Posted on: Fri, 05 Sep 2014 04:52:22 +0000

Trending Topics




© 2015