2005 ൽ കോണ്‍ഗ്രസ്‌ - TopicsExpress



          

2005 ൽ കോണ്‍ഗ്രസ്‌ അധികാരത്തിൽ ഇരിക്കുന്ന സമയത്താണ് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി എന്ന ഇറ്റാലിയൻ കാത്തലിക് വനിതക്ക് തന്റെ മകളായ പ്രിയങ്ക വധേരയെ നൃത്തം പഠിപ്പിച്ച ശ്രീമതി ലീല സാംസണ്‍ എന്ന കാത്തലിക് വനിതയെ ഭാരതീയ നൃത്ത കലകളുടെ ഈറ്റില്ലമായ കലാക്ഷേത്രയുടെ അധ്യക്ഷ ആക്കിയാലോ എന്ന് തോന്നുന്നത് . ഒട്ടും വൈകിച്ചില്ല തന്റെ അധികാരം ഉപയോഗിച്ച് എല്ലാ യോഗ്യതാ മാനദണ്ടങ്ങളും മറികടന്നു കൊണ്ട് അനധികൃതമായി ലീല സാംസൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു .. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഉടനെ അവർക്ക് തോന്നി അവിടെ സ്ഥാപിച്ചിരിക്കുന്ന പല പ്രതിമകളും , ചിത്രങ്ങളും , മൂർത്തികളും എടുത്തു മാറ്റിക്കളയണം എന്ന് .. അങ്ങനെ ഭാരതീയ സംസ്കൃതിയിൽ നൃത്തത്തിന്റെ കുല ദേവതയായ നടരാജ മൂർത്തിയും , അറിവിന്റെ ദേവതയായ സരസ്വതി ദേവിയും , മംഗള മൂർത്തിയായ ഗണപതിയും മറ്റും കലാക്ഷേത്രയുടെ പുറത്തെ ഓടയിൽ എത്തപ്പെട്ടു .. അതിനു കാരണം ആയി അവർ അടുത്ത ദിവസം അസ്സംബ്ലിയിൽ ഒരു പ്രസംഗത്തിൽ പറഞ്ഞു, “ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്ന ഭാരതീയ അന്ധവിശ്വാസം കലാക്ഷേത്രയിൽ ഞാൻ അധ്യക്ഷ ആയി ഇരിക്കുന്നിടത്തോളം വച്ച് പൊറുപ്പിക്കാൻ ആവില്ല. അല്ലെങ്കിലും ഈ വാൾട്ട് ഡിസ്നീ കഥാപാത്രങ്ങൾ ആയ ദേവീ – ദേവന്മാരുടെ കാലം കാലം എന്നേ കഴിഞ്ഞിരിക്കുന്നു” Read More:vicharam.org/leela-samson-whose-holy-soldier/
Posted on: Tue, 20 Jan 2015 09:03:25 +0000

Trending Topics



Recently Viewed Topics




© 2015