ALL IS LOST.. നല്ല സിനിമ ..എല്ലാ - TopicsExpress



          

ALL IS LOST.. നല്ല സിനിമ ..എല്ലാ ചേരുവകളും ആവിശ്യത്തിന് ഉണ്ട്..ഇതിൽ മറ്റു സിനിമകളെ അപേക്ഷിച്ച് ഉള്ള പ്രത്യേകത എന്ന് പറയുന്നത്, കടലിൽ പേമാരി വരുമ്പോൾ,ഭൂരിഭാഗം ഷോട്ടുകൾ എല്ലാം ബോട്ടിന്റെ അകത്തു നിന്നം ആണ് എന്നതാണ്..സാധാരണ സിനിമകളിൽ കാണിക്കുന്നത് പോലെ പേമാരി വരുമ്പോൾ ഉള്ള VFX ഒഴിവാക്കി ,അപ്പോഴത്തെ നായകന്റെ അവസ്ഥ ആണ് കൂടുതലും കാണിക്കുന്നത് ...സിനിമയിലെ സൈലർ (Robert Redford ) കേടു പറ്റിയ തന്റെ ചെറിയ ബോട്ടിൽ നിന്നും രക്ഷപെടാൻ നോക്കുന്നതാണ് ഇതിവൃത്തം..നായകന് ആകെ ഉള്ള സ്വത്തും സുഹൃത്തും ആണ് ആ ബോട്ട്..അതിനോട് ഉള്ള ആത്മ ബന്ധം ആകണം ഏറെ കുറെ അയാളെ കുഴപ്പത്തിൽ ചാടിച്ചത് .അത് പൂർണ്ണമായും നശിക്കുമ്പോൾ അയാൾ തീര്ത്തും തളരുന്നു..തുടർന്ന് ഒരു ലൈഫ് രാഫ്ട്ടിൽ അഭയം പ്രാപിക്കുന്ന അയാളുടെ മുന്നിൽ എന്തും സഹിച്ചും അതീജീവിക്കുക എന്നൊരു തീരുമാനം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.. നല്ലൊരു സർവൈവൽ സിനിമ...ഇതിലെ BGM എടുത്തു പറയേണ്ട ഒന്നാണ്..റോബർട്ട്‌ നല്ലൊരു സ്വാഭാവിക അഭിനയം കാഴ്ച വെച്ചിട്ടുണ്ട്..ചില ഷോട്ടുകൾ കിടിലം..
Posted on: Thu, 22 May 2014 07:26:25 +0000

Trending Topics



Recently Viewed Topics




© 2015