Abu Thai shared The Logical Indians video. 5 hrs · - TopicsExpress



          

Abu Thai shared The Logical Indians video. 5 hrs · കടന്നു വന്ന നാള്‍ മുതല്‍ പലഭാഗത്തുനിന്നായി ടാര്‍ജറ്റ് ചെയ്യപ്പെട്ട ആക്രമത്തിനു വിധേയനാണ് ശശി തരൂര്‍. നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പല നിലക്കും വ്യത്യസ്തനായ ശശി പഞ്ച നക്ഷത്രഹോട്ടലിലെ താമസം, പ്രണയം, വിവാഹം, ഭാര്യയുടെ ദുരന്ത മരണം അവസാനം മോഡി യെ വാഴ്ത്തല്‍ എന്നിങ്ങനെ തൊട്ടിടത്തെല്ലാം പ്രശ്നങ്ങള്‍ തന്നെ. ഈ വക ഐറ്റംസ് നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കിയ രാഷ്ട്രീയക്കാര്‍ ഇവിടെ കൊടികുത്തി വാഴുമ്പോഴാണ് ഈ ശശി വേട്ട. അവസാനത്തേത് തന്നെ ഒന്നു പരിശോധിക്കുക, ശശിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി മോഡിയുടെ പരിപാടികള്‍ തടസ്സമില്ലാതെ നടപ്പില്‍ വരുത്തുന്നു. പാര്‍ട്ടിക്ക് ഒരു പ്രശ്നവുമില്ല. ഒരു രാഷ്ട്രത്തിലെ പ്രധാനമന്ത്രി എന്ന നിലക്ക് അദ്ദേഹത്തിന്‍റെ ഒരു പരിപാടിയെ അനുമോദിച്ച് സംസാരിച്ചപ്പോല്‍ പണിപോയി. ശശിക്കെതിരെ നീങ്ങുന്ന പലരും വച്ചുപുലര്‍ത്തുന്നത് ഒരു തരം ചീപ്പ് അസൂയയാണെന്ന് തോന്നിയിട്ടുണ്ട്. ആകാരം കൊണ്ടും, ഭാഷ കൊണ്ടും, സംസാരംകൊണ്ടും, പ്രസന്‍റെഷന്‍ കൊണ്ടും ഇവരെക്കാളൊക്കെ എത്രയേഒ ഉയരത്തിലാണിയാള്‍. സ്വാഭാവികമായും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടുപോകുന്ന ആകാരഭാഷയും.. അസൂയ തന്നെയാണ് പ്രശ്നം.. ഇതിനൊക്കെ ഉപരി ഇദ്ദേഹം അനഭിമതനാവാന്‍ ഗുരുതരമായ ചില കാരണങ്ങള്‍ വേറെയും ഉണ്ടെന്ന് സംശയിക്കേണ്ടിയിര്‍ക്കുന്നു ഈ വീഡിയോ കണ്ടു നോക്കുക.. ഇരുന്നൂറ് വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്കു നല്‍കിയ സംഭാവനകള്‍ ഇദ്ദേഹം അവരുടെ മുന്നില്‍ വച്ചു തന്നെ പറയുന്നു. ലണ്ടന്‍ സുപ്രീം കോര്‍ട്ടില്‍ നടന്ന സം‌വാദത്തില്‍. അതിന്‍റെ വീഡിയോ ആണിത് കണ്ടു നോക്കുക. അതോടിപ്പമുള്ള കുറിപ്പ് ഇങ്ങനെ..
Posted on: Thu, 16 Oct 2014 09:18:48 +0000

Trending Topics



" style="margin-left:0px; min-height:30px;"> June 25, 2013 – Strange Frozen Fish That Turns Into Human In

Recently Viewed Topics




© 2015