Dear Politicians .. Behave yourself, The youth are - TopicsExpress



          

Dear Politicians .. Behave yourself, The youth are watching പാര്‍ലമെന്‍റില്‍ തെലങ്കാന ബില്ലിനെ ചൊല്ലി ബഹളവും കയ്യാങ്കളിയും. അതിരു വിട്ട് പ്രതിഷേധിച്ച 18 ആന്ധ്ര എംപിമാരെ സഭിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു., സഭയില്‍ കോണ്‍ഗ്രസ് എംപി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചു. തെലുങ്കുദേശം എംപി കത്തിയുയര്‍ത്തി. ഇരുസഭകളും തിങ്കളാ‍ഴ്ചവരെ നിര്‍ത്തിവച്ചു. ഇതു വരെ പാര്‍ലമെന്‍റില്‍ കാണാത്ത നാടകീയ രംഗങ്ങള്‍ക്കാണ് ലോക് സഭ ഇന്ന് വേദിയായത്. 11 മണിക്ക്‌ സഭ ചേര്‍ന്ന ഉടന്‍ തന്നെ സീമാന്ധ്രാ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിരിഞ്ഞു. 12 മണിക്ക്‌ സഭ പുനഃരാരംഭിച്ചു. ആന്ധ്ര എംപിമാരുടെ ശക്തമായ ബഹളത്തിനിടെ സ്പീക്കര്‍ തെലങ്കാന ബില്ല് അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചു. സുശീല്‍ കുമാര്‍ ഷിന്‍ഡെ ബില്ലവതരണം തുടങ്ങിയതോടെ പ്രതിഷേധം കയ്യാങ്കളിയിലെത്തി. ബഹളത്തിനിടെ ബില്ലവതരണം മന്ത്രി മൂന്ന് വരിയിലൊതുക്കി. ഇതിനിടെ സീമാന്ധ്ര എം പി എന്‍ രാജഗോപാല്‍ സഭയില്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. ഇതേതുടര്‍ന്ന് അംഗങ്ങളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ മാറ്റി. തെലുങ്കുദേശം എം പി വേണുഗോപാല്‍ സഭയില്‍ കത്തിയുയര്‍ത്തിക്കാട്ടി. പാര്‍ലമെന്‍റില്‍ ഈ ബഹളം തുടരുമ്പോള്‍ സഭക്കു പുറത്തും കനത്ത പ്രതിഷേധം നടക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചുരുക്കത്തില്‍ ജനസഭക്ക്‌ നാണക്കേടുണ്ടാക്കുന്ന അതിരുവിട്ട പ്രതിഷേധമാണ് തെലങ്കാന വിഷയത്തില്‍ ഇന്ന് ലോക്സഭയില്‍ അരങ്ങേറിയത്. Video Courtesy: The Hindu
Posted on: Thu, 13 Feb 2014 18:01:52 +0000

Trending Topics



Recently Viewed Topics




© 2015