Enjoy the game and chase your dreams because dreams do come true. - TopicsExpress



          

Enjoy the game and chase your dreams because dreams do come true. . - Sachin Tendulkar Good Film #1983 Watched 1983 from #Sree_Theatre , തൃശ്ശൂര്. (എന്റെ അഭിപ്രായം അറിയേണ്ടവര് മാത്രം ഇതിനു താഴെയുള്ള discription വായിച്ചാല് മതി, ആരെയും നിര്ബന്ധിക്കുന്നില്ല.) _______________ _____________________________________________ 2014ല് നല്ല തുടക്കം. ആദ്യ ദിവസത്തെ ആദ്യത്തെ ഷോ തന്നെ കണ്ടു 2014ലെ പടം കാണലിനു തുടക്കമായി.. വേഗം ഓടിച്ചെന്നു കൊട്ടകക്ക് മുന്നില് എത്തിയപ്പോള് ആകെ 4 ആളുകള് മാത്രം.. ടിക്കറ്റ് എടുക്കാനായി ആ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചു ടിക്കറ്റ് എടുക്കാനായി counterല് നോക്കിയപോള് ഒരു ബോര്ഡ് കണ്ടു HOUSEFULL എന്ന്. ഒരു കിളി പറന്നു.. പിന്നെ next counterല് ചെന്ന് മുട്ടി നോക്കി.. Rs.70ന്റെ. ഷോ തുടങ്ങി മോനേ എന്ന് ആള് പറഞ്ഞു.. ഭാഗ്യവാനാണ് ഞാന് ആ തന്ന ടിക്കറ്റ് ആ ഷോ യുടെ അവസാനത്തെ ടിക്കറ്റ് ആയിരുന്നു.. അതും കൊണ്ട് ഓടി ചാടി രണ്ടാം നിലയില് എത്തിയിട്ട് doorലൂടെ അകത്തേക്ക് കടന്നു.. സ്ക്രീനില് പടം ഓടിക്കൊണ്ടിരിക്കുന്നു.. സ്ക്രീനില് മാത്രം വെളിച്ചം.. ഇരുട്ടില് സീറ്റ് കാണുന്നില്ല.. ആ ഒരേ ഒരു സീറ്റ് ഞാന് ഒറ്റയ്ക്ക് എങ്ങനെ കണ്ടു പിടിക്കാനാ അതും ഇരുട്ടില്.. തിരികെ door തുറന്നു അയാളോട് പറഞ്ഞു സീറ്റ് കാണിച്ചു തരാന്.. അയാള് ലൈറ്റ് ഇട്ടു എന്നെ ഒരു സീറ്റില് ഇരുത്തി.. ഇപ്പൊ മനസ്സിലായല്ലോ? പദത്തിന്റെ starting കാണാന് എനിക്ക് സാധിച്ചില്ല.. പക്ഷെ പിന്നീടങ്ങോട്ട് ആ വിഷമം സഹിച്ചുകൊണ്ട് ഇരുന്നു കണ്ടു.. ആദ്യം തന്നെ എടുത്തു പറയേണ്ടത് camera workആണ്.. തകര്ത്തു.. പിന്നെ എടുത്തു പറയേണ്ടത് സംവിധാനം.. Abrid Shine മച്ചാനേ.. കിടിലന് ആയിടുണ്ട്ട്ടാ.. ഇനി പറയേണ്ടത് അഭിനേതാക്കള്.. ഒന്ന് പറഞ്ഞോട്ടേ?? അടിപൊളി casting.. good job nivin paulyയെ എനിക്ക് ഇഷ്ട്ടമാണ്.. പക്ഷെ പുള്ളിക്കാരന് ചെയ്ത സിനിമകളില് ആകെ രണ്ടു സിനിമകളെ എനിക്ക് നിവന് എന്നാ നടനെ ഇഷ്ട്ടപെട്ടുള്ളോ.. അദ്ധേഹത്തിന്റെ ആദ്യ സിനിമയായ മലര്വാടി ആര്ട്സ് ക്ലബിലും പിന്നെ ഇപ്പോള് ഇറങ്ങിയ 1983ലും. ഈ രണ്ടു ചിത്രങ്ങളിലുമാണ് nivin ഒരു നടന് എന്നാ നിലയില് നല്ല അഭിനയം കാഴ്ചവെച്ചത്. ഇനി പറയാനുള്ളത് Jacob Gregoryയെ കുറിച്.. personally എനിക്ക് ഈ അഭിനേതാവിനെ അത്ര ഇഷ്ട്ടമില്ലയിരു ന്നു.. വേറെ ഒന്നും കൊണ്ടല്ല.. ആളുടെ ABCDലെ അഭിനയം എന്നെ വല്ലാതെ വെറുപ്പിച്ചു. പക്ഷെ ചിലര്ക്കൊക്കെ അത് ഇഷ്ട്ടപെട്ടിരുന്നു.. എനിക്ക് ഇഷ്ട്ടപെട്ടില്ലെന്നു മാത്രം. എന്തായാലും ഈ പടത്തില് Jacob Gregoryയുടെ അഭിനയം എനിക്ക് ഇഷ്ട്ടപെട്ടു.. അടിപൊളി.. മ്മടെ സച്ചിന് പിന്നെ ഇതിലെ നടി.. നല്ല അഭിനയം.. പ്രതീക്ഷിച്ചതിനേക്കാള് മികച്ച അഭിനയം.. കാണാനും സൗന്ദര്യം. എനിക്ക് രണ്ടാമത്തെ നടിയെയാണ് കൂടുതല് ഇഷ്ട്ടപെട്ടത്.. കാരണം നല്ല അഭിനയം.. നല്ല performance അമ്മക്ക് Tendulkarനെ അറിയില്ലേ?? വല്ല്യ കളിക്കാരനാ.. lol അത് പൊളപ്പന് സീന് ആയിട്ടുണ്ട്ട്ടാ പിന്നെ supporting roles ചെയ്ത ഓരോരുത്തരും നല്ല performance തന്നെ.. പിന്നെ എന്റെ ഒരു അഭിപ്രായം Nee Ko Njaa Cha ഫിലിമില് അഭിനയിച്ച ആ പയ്യന്റെ അഭിനയം ഈ സിനിമയിലും നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടപെട്ടു.. പിന്നെ Joy Mathew Sir സൂപ്പര്.. എനിക്ക് എന്താണെന്ന് അറിയില്ല ആളെ സ്ക്രീനില് കാണുമ്പോള് എന്തോ ഒരു രസമാണ്.. ആളുടെ മുഖവും ശബ്ദവും അഭിനയവും കാണാന് എനിക്ക് നല്ല ഇഷ്ട്ടമാണ്.. ഈ പടത്തില് നല്ല counter ഉണ്ടായിരുന്നു.. ഏറ്റവും നല്ല സപ്പോര്ട്ട് കിട്ടിയത് ഈ പടത്തില് നമ്മടെ Memoriesലും Drishyam ഫില്മിലും ചെറിയ റോള് ചെയ്തു ശ്രെദ്ധിക്കപെട്ട ആ നടനെയാണ്.. പേരെനിക്ക് അറിയില്ല.. ആളുടെ ഇടതു ഭാഗവും, വലതു ഭാഗവും തളര്ന്നിട്ടില്ല.. രണ്ടും സ്ട്രോങ്ങാ പിന്നെ പ്രേക്ഷകരുടെ കയ്യടിയില് theatre energetic ആയത് Sachin Tendulkar & Mohanlal ഭാഗങ്ങള്ക്ക്.. അതായത് സച്ചിനെ കാണിക്കുമ്പോഴും, സച്ചിനെ കുറിച്ച് ഡയലോഗ് പറയുമ്പോഴും, Mohanlal എന്ന നടന്റെ ഡയലോഗ് പറയുമ്പോഴും, മോഹന്ലാല്ന്റെ Chithram , Harikrishnans എന്നിങ്ങനെയുള്ള സിനിമകളുടെ പോസ്റ്ററുകള് സ്ക്രീനില് കാണിക്കുമ്പോഴും.. ഏറ്റവും കുറഞ്ഞ സപ്പോര്ട്ട് കിട്ടിയത് അനൂപ് മേനോന് എന്നാ നടനാണ്.. പക്ഷെ ആള് അത്യാവശ്യം ബേധപെട്ട പ്രകടനം തന്നെ ഈ സിനിമയില് ചെയ്തിട്ടുണ്ട്.. അനൂപ് മേനോന്റെ കയ്യില് നിന്നും വന്ന നമ്മടെ സച്ചിനെ കുറിച്ചുള്ള dialogueകള് എല്ലാവരും ആഘോഷിച്ചു.. ഈ സിനിമയിലെ പാട്ടുകളും നല്ല നിലവാരം ഉള്ളതായിരുന്നു.. നന്ദി # GopiSunder പിന്നെ പടത്തെ കുറിച് പറയുകയാണെങ്കില്‍ നല്ല കുറെ ആശയങ്ങള് ക്ലീഷേ ഇല്ലാതെ നല്ല രീതിയില് തന്നെ നമുക്ക് വരച്ചു കാണിച്ചു തന്നിട്ടുണ്ട് നമ്മടെ പ്രിയ സംവിധായകന്.. നന്ദി ഉണ്ട്ട്ടാ.. കുറെ കാലമായി സഹിച്ചു വന്നിരുന്ന ഒരു കോപ്പിലെ ഫ്രീക് പടങ്ങളെ നാമാവശേഷമാക്കി നല്ല ഒരു സിനിമയിലൂടെ മുന്നോട്ടു വന്നത് തീര്ത്തും അഭിനന്ദനം അര്ഹിക്കുന്നതാണ്.. നശിച്ച Bro വിളിയും തെറി വിളിയും ഇല്ലാതെ നന്നായി തന്നെ പടം എടുത്തിട്ടുണ്ട്.. പടത്തിലൂടെ നല്ല കുറെ കാര്യങ്ങള് നമുക്ക് നല്കുന്നുണ്ട് ഈ പടത്തിലൂടെ സംവിധായകന്.. അതൊരു വല്ല്യ പ്ലസ് പോയിന്റ് ആണ്.. ഈ സിനിമയില് ഞാന് തൃപ്തനാണ്.. ഈ പടതിനായി പ്രവര്ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്.. കണ്ടിരിക്കാന് സാധിക്കുന്ന നല്ല ഒരു പടം തന്നെയാണ് 1983.. ക്രിക്കറ്റ് എന്താണെന്നും, ക്രിക്കറ്റ് ഒരുതവണയെങ്കിലും കളിച്ചവര്ക്കും ഈ സിനിമ തീര്ച്ചയായും ഇഷ്ട്ടപെടും.. അത് 100% ഉറപ്പാണ്.
Posted on: Fri, 31 Jan 2014 21:21:09 +0000

Trending Topics



Recently Viewed Topics




© 2015