FILM : LOVELORN (2005) ( COUNTRY : TURKEY) DIRECTOR : YAVUZ - TopicsExpress



          

FILM : LOVELORN (2005) ( COUNTRY : TURKEY) DIRECTOR : YAVUZ TURGAL GENRE : DRAMA ഏറെ നാളായി കാണാൻ ആഗ്രഹിച്ച ഒരു സിനിമയാണ് yavuz turgal -ന്റെ LOVELORN എന്ന ടർകിഷ് സിനിമ. ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന മികച്ച ഒരു സിനിമ അനുഭവമാണ് ഇത്. കെട്ടു കാഴ്ചകളുടെയും , അതിനാടകീയതയുടെയും , അതിഭാവുകത്വങ്ങളുടെയും കോലാഹലങ്ങൾകിടയിൽ ജീവിതത്തോട് ചേർന്ന് നില്കുന്ന അനേകം ഫ്രൈമുകളിൽ ഉയിർകൊണ്ട ഒന്നാണ് ഈ സിനിമ. ഒരുപാട് കഥകളിലൂടെയും , കഥാപാത്രങ്ങളിലൂടെയും നമുക്ക് മുമ്പിൽ അവതരിചിട്ടുള്ള തീം ആണെങ്കിലും മറ്റൊരു രാജ്യത്തെ സാംസ്കാരിക, സാമൂഹിക ഭിന്നതയിൽ ചാലിച്ചതായതിനാൽ വ്യത്യസ്തമായ ആസ്വാദനം വാഗ്ദാനം ചെയ്യുന്നു. നാസിം , ഹലിൽ , ദുൻയ എന്നിവരുടെ ജീവിത ക്കാഴ്ച്ചകളിലെക്കാന് സിനിമ ക്യാമറ തിരിക്കുന്നത്.തന്റെ ആശയങ്ങളും , നിലപാടുകളും മുറുകെ പിടിച്ച ജീവിച്ച ( ജീവിക്കുന്ന) നാസിം (ഐഡിയലിസ്റ്റ് ) എന്ന ഗ്രാമീണ സ്കൂൾ അധ്യാപകൻ വിരമിച് തന്റെ നഗരത്തിൽ തിരിച്ചെത്തി , റ്റാക്സി ഡ്രൈവർ ആയി ജീവിക്കുന്നു. ലോകത്തോടുള്ള തന്റെ എല്ലാ വ്യാപാരവും ( കൊടുക്കൽ വാങ്ങലുകൾ ) അവസാനിച്ചു എന്ന് വിശ്വസിക്കുന്ന നാസിം വിധവയായ ഒരു നൈറ്റ്‌ ക്ലബ്‌ ഗായികയെയും, അവരുടെ മകളെയും കണ്ടുമുട്ടുന്നതും , തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ലോകത്തിന്റെ മോഹന - പ്രലോഭനങ്ങളും ( ദുൻയ ) , തുർകിയിലെ ഇന്നത്തെ അസ്തിത്വമില്ലാത്ത അസ്ഥിരതയും ( ഹലിൽ ) , ഇന്നലെകളുടെ പ്രോജ്ജ്വലതയും ( നാസിമും , കൂടുകാരും) കഥാപാത്രങ്ങളുടെ നിഴലുകളായി നമുക്ക് കണ്ടെടുകാം .ദുരിതങ്ങൾ വെറുപ്പിലെക്കും , വെറുപ്പ് സർവനാശതിലെക്കും വഴുതി വീഴ്തുമെന്ന യാഥാർത്ഥ്യം ഫ്രൈമുകലിൽ വ്യക്തം . എല്ലാ ഐഡിലിസ്റ്റിന്റെയും ജീവിതത്തിലെ ത്യാഗപൂർണവും , നഷ്ട സമ്പന്നവുമായ ഏടുകൾ ഈ സിനിമയിലെയും അവിഭാജ്യ ഘടകമായി . WE ARE THE VICTIMS OF OUR DREAMS - നമ്മൾ നമ്മുടെ സ്വപ്നങ്ങളുടെ ഇരകളാണ്. നാസിമിന്റെ മക്കളോടുള്ള ഈ വാക്കുകൾ വളരെ തീവ്രമായാണ് അനുഭവപ്പെട്ടത്. മറ്റുള്ളവര്കായി സ്വയം ഉരുകിതീർന്നിട്ടും സ്വന്തം ആലയങ്ങളിൽ വെളിച്ചമേകാനാവാതെ വരുന്ന പ്രതിസന്ധി നാസിമിനെയും വിട്ടൊഴിഞ്ഞില്ല. പശ്ചാത്തല സംഗീതവും, ഗാനങ്ങളും ഏച്ചുകെട്ടൽ ധ്വനിപ്പിക്കാത്ത വിധം ഇഴുകിച്ചേർന്നു. മണ്ണിന്റെ , നാടിന്റെ നിശ്വാസമായി സംഗീതോപകരണങ്ങളിൽ നിന്ന് സ്വരങ്ങൾ പുറത്തുവന്നു. ജീവിതം ആകസ്മികതയുടെ നടന വേദിയാണെന്ന് ഈ സിനിമ കാണിച്ചു തരുന്നു.ചിലരുടെ ദുരന്തങ്ങൾ , മറ്റു ചിലരുടെ സന്തോഷത്തിന്റെ ( നേട്ടങ്ങളുടെ) സ്രോതസ്സാകുന്ന ജീവിത യാഥാർത്ഥ്യവും നമ്മൾ ഉൾകിടിലത്തോടെ മനസ്സിലാക്കുന്നു. ഞാൻ എന്ത് കൊണ്ട് ഇപ്രകാരം ജീവിച്ചു എന്നോ , ഈ വഴി തെരഞ്ഞെടുത്തു എന്നോ എനിക്കറിയില്ല , പക്ഷെ വിചിത്രമായതെന്തെന്നാൽ ഇനിയും ഒരു യാത്രയ്ക്ക് അവസരം ലഭിച്ചാൽ ഈ വഴി തന്നെ ഞാൻ നടക്കുമെന്നതാണ്. --- നാസിമിന്റെ ഈ വാക്കുകൾ എല്ലാ ഐഡിയലിസ്റ്റുകളുടെയും സ്വത്വത്തിന്റെ ഏറ്റവും സംക്ഷിപ്തമായ വ്യാഖ്യാനമാണ്. LIFE IS FULL OF SURPRISES TILL THE END , TILL THE VERY END ആകസ്മികതയാണ് ജീവിതത്തിൻറെ മനോഹാരിതയും...... ഈ സിനിമയെ നിങ്ങളുടെ കാഴ്ചകളാൽ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു . BY ഷഹീർ ചോലശ്ശേരി
Posted on: Wed, 29 Jan 2014 06:34:49 +0000

Trending Topics



Recently Viewed Topics




© 2015