Horror സിനിമകളെ രണ്ടായി തരാം - TopicsExpress



          

Horror സിനിമകളെ രണ്ടായി തരാം തിരിക്കാം. ഒന്ന് - Jump scare horror . നിശബ്ദതയുടെ മുറിച്ച് പെട്ടെന്നുള്ള അലര്ച്ച, അപ്രതീക്ഷിതമായ് പ്രത്യക്ഷപ്പെടുന്ന ഭീകര രൂപങ്ങൾ, etc. ഈ theme ഇലുള്ള സിനിമകൾ അഥവാ കച്ചവട horror സിനിമകൾ. ഇവയിൽ ചിലത് കണ്ടാൽ പേടിയല്ല, ചിരിയാണ് വരിക. രണ്ട് - mystery / psychological horror . മികച്ച സിനിമകളെ ഇഷ്ടപെടുന്നവർ ഈ ഗണത്തിൽ പെട്ട സിനിമകൾ കാണാനാവും ആഗ്രഹിക്കുക. ഇവിടെ visuals കാരണമല്ല, പ്രമേയം കാരണമാണ് ഭയം. ഭയപ്പെടുത്തുക മാത്രമല്ല ചിന്തിപ്പികാനും പ്രേരിപ്പിക്കുന്ന സിനിമകൾ. Movie: Donnie Darko Year: 2001 Director: Richard Kelly Cast: Jake Gyllenhaal and others Genre: Mystery / sci-fi സാധാരണ സമപ്രയക്കാരിൽ നിന്നും വ്യത്യസ്തനായ Donnie Darko എന്ന ടീനേജുകാരൻ തനിക്കു മാത്രം കാണാവുന്ന ഒരു വലിയ ഒരു bunny മുയൽ രൂപത്തിന്റെ പ്രേരണയാൽ പല ചെറുതും വലുതുമായ ക്രൈമുകളില് എര്പെടുന്നു. ക്ലാസ്സ്‌മേറ്റ്സുമായോ അധ്യാപകരുമായോ, സ്വന്തം കുടുംബമായി പോലും അതികം അടുക്കാത്ത നിഗൂഢതകൾ നിറഞ്ഞ മനസുള്ള Donnie യെ നെഗറ്റീവ് ക്യാരക്റ്റെർ ആയിരിന്നിട്ടു കൂടെ നമ്മൾ ഇഷ്ടപ്പെട്ടു പോവും. സ്ലീപ്‌ വാകിംഗ് പ്രവണത കാണിക്കുന്ന, സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന Donnie തന്നെയാണ് സിനിമയുടെ നൂറു ശതമാനവും എന്ന് പറയാം. ഒരു പാട് emotions highlight ചെയ്യുന്ന ഈ സിനിമയുടെ ക്ലൈമാക്സ്‌ ആണ് നമ്മളെ ചിന്തിപ്പിക്കുക. അത്തരമൊരു ending നു നാം ഒരിക്കലും തയ്യാറായിരുന്നില്ല. IMDB യിൽ നാലേ മുക്കാൽ ലക്ഷത്തോളം വോട്ടുകളുള്ള, 8.1 റേറ്റിങ്ങുള്ള ഈ സിനിമ mystery സിനിമകൾ ഇഷ്ടപെടുന്നവർ തീര്ച്ചയായും കാണണം. ഒരു തവണ കണ്ടാൽ ഒന്നുകൂടെ കാണണമെന്ന് തോന്നുക സ്വാഭാവികം.
Posted on: Mon, 29 Sep 2014 11:07:40 +0000

Trending Topics



Recently Viewed Topics




© 2015