How Much Land Does a Man Need ? Leo - TopicsExpress



          

How Much Land Does a Man Need ? Leo Tolstoy ................................. Pahoms servant came running up and tried to raise him, but he saw that blood was flowing from his mouth. Pahom was dead! The Bashkirs clicked their tongues to show their pity. His servant picked up the spade and dug a grave long enough for Pahom to lie in, and buried him in it. Six feet from his head to his heels was all he needed. ടോൾസ്റ്റൊയുടെ ലോക പ്രശസതമായ കഥയുടെ അവസാന ഭാഗമാണിത്. ആറടി മണ്ണിന്റെ അവകാശികളാണ് നാമൊക്കെ. പക്ഷെ നാമൊക്കെ വെട്ടിപിടിക്കാൻ ഓടികൊണ്ടിരിക്കുകയാണ്. മതിവരാത്ത ഓട്ടം... രാഷിട്രീയക്കാരും വ്യവസായികളും ബ്യുറോക്രാറ്റ്കളും ആൾദൈവങ്ങളും ഒക്കെയായി നാം ഓട്ടം തുടരുകതന്നെയാണ്‌ . ഇവിടെയാണ്‌ ബോബി ചെമ്മണൂരിന്റെ ഓട്ടം വ്യത്യസതമാകുന്നത്. രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന മഹത്തായ സന്ദേശവുമായുള്ള ഓട്ടം കാസർഗോട്ടിൽ തിരുവന്തപുരത്തേക്ക് തുടരുന്നു. ഓരോ ജില്ലയിലെയും നിർധരായ രോഗികൾക്ക് ഒരു കോടി വീതം നല്കി പതിനാലു കോടി രൂപയുടെ സേവസം കണ്ടെത്തുന്നു. ഞാൻ കൊടുക്കാൻ വേണ്ടി വന്നതാണ് വാങ്ങാൻ വേണ്ടിയല്ലെന്നു അദ്ദേഹം പറയുമ്പോൾ അത് വലിയൊരു സന്ദേശം തന്നെ ആവുകയാണ്. എല്ലാ സുഖങ്ങലോടുകൂടിയും ജീവിക്കാൻ കഴിയുന്ന ഒരു വ്യവസായ പ്രമുഖന് ഇങ്ങനെയൊരു തോന്നലിന്റെ ഹേതു മറ്റൊന്നുമല്ല, അദ്ദേഹം പറയുന്നത് പോലെ ഉള്ളിലുള്ള സ്നേഹം എല്ലാവർക്കും വീതിച്ചു നൽകുക, കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുക ... അത് തന്നെയാണ്. അത്രമാതം. ബോബി പ്രചരിപ്പിക്കുന്ന സന്ദേശം മഹത്തരമാണ്. ഉള്ളിലെവിടെയോ നിറഞ്ഞു തുളുമ്പുന്ന ബുദ്ധബോധത്തിന്റെ സൌന്ദര്യസങ്കൽപ്പമാണത് അദ്ദേഹം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം ഒരു വ്യവസായി കൂടി ആകുമ്പോൾ അതിന്റെ മാറ്റ് ഒന്നുകൂടി കൂടുന്നു. താങ്കളുടെ ഉദ്യമങ്ങൾക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ രക്തത്തിലെവിടെയോ മറ്റൊരു ജീവന് വേണ്ടിയുള്ള നിതാന്തമായ തുടിപ്പ് കൂടി ഉണ്ടെന്നറിയുമ്പോൾ എന്തൊരു ധന്യമാണ് ഈ ജീവിതമെന്ന് സ്നേഹസമൃദ്ധമായൊരു ആഹ്ലാദത്തോടെ ഓർത്ത്‌ പോകുന്നു.
Posted on: Tue, 25 Mar 2014 18:35:04 +0000

Trending Topics



Recently Viewed Topics




© 2015