I just love this song. The delicate poetic and romantic words of - TopicsExpress



          

I just love this song. The delicate poetic and romantic words of this beautiful song from the Film Ezhu Nirangal (1979) had flown from the pen of P Bhaskaran Master and the composition is to be credited to G. Devarajan .... ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ? ചൈത്രമദാലസ മധുചന്ദ്രികേ നീലമേഘ നികുഞ്ജത്തില്‍ ഒളിച്ചിരുന്നോ വാനമാളിക തന്‍ മട്ടുപ്പാവില്‍ മറഞ്ഞു നിന്നോ ? ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ? ചിത്തമാം നീരജ പൊയ്കയില്‍ നീന്തുന്ന മുഗ്ധാനുരാഗമരാളമേ നീ ഇത്രനാള്‍ ഇത്രനാള്‍ ഏതു തടങ്ങളില്‍ സ്വപ്നം കണ്ടു കിടന്നുറങ്ങി ? ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ ? പാര്‍വണ ചന്ദ്രിക പാദങ്ങള്‍ ചുംബിക്കും പാതിരാഗന്ധി സുഗന്ധമേ നീ ഇത്രനാള്‍ ഏതു വസന്ത ശലഭത്തേ മത്തു പിടിപ്പിക്കാന്‍ പൊയിരുന്നോ ? ഇത്രനാള്‍ ഇത്രനാള്‍ എങ്ങായിരുന്നു നീ .............
Posted on: Mon, 21 Apr 2014 18:45:49 +0000

Trending Topics



Recently Viewed Topics




© 2015