Its on air - TopicsExpress



          

Its on air now! ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ഞങ്ങളുടെ ആദ്യ സംരംഭമായ ഹ്രസ്വചിത്രം The Mars Mission (ചൊവ്വാദൗത്യം) പ്രകാശനം ചെയ്തു. ഡബ്ബിങ്ങ് ഒഴികെ മുന്നണിയിലും പിന്നണിയിലും ഉള്ള ഭൂരിഭാഗം ആളുകളും അവരവരുടെ മേഖലകളിൽ നവാഗതരാണ്. അതുകൊണ്ടു തന്നെ തെറ്റുകളും കുറവുകളും ഉണ്ടായിട്ടുണ്ട്. അവ ചൂണ്ടിക്കാണിക്കുവാൻ അഭ്യർത്ഥിക്കുന്നതിനോടൊപ്പം ആശയങ്ങളെ സംബന്ധിച്ച ക്രിയാത്മകമായ വിമർശനങ്ങളും എതിർപ്പുകളും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഈ ചിത്രത്തിന്റെ സാക്ഷാത്കാരത്തിനു പിന്നിൽ ഒരുപാടു പേരുടെ പരിശ്രമവും അധ്വാനവും ആദ്യാവസാനം ഉണ്ടായിട്ടുണ്ട്. അതു കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചവരും. ചിത്രത്തിന്റെ ആദ്യവും അവസാനവും കൊടുത്തിരിക്കുന്ന വ്യക്തികളിൽ ഒരിക്കലും ഒതുങ്ങുന്നില്ല അവർ. അവരോടുള്ള കടപ്പാടും സ്നേഹവും ഈ അവസരത്തിൽ ഒരിക്കൽ കൂടി അറിയിക്കുന്നു. The Mars Mission കാണുവാനും, അഭിപ്രായം കമന്റുകളായി അറിയിക്കുവാനും കാണാത്തവരിലേക്ക് ഷെയർ ചെയ്യാനും വിനീതമായി അഭ്യർത്ഥിക്കുന്നു. ലിങ്ക്: https://youtube/watch?v=Q0Ds8CyoOgY സ്നേഹത്തോടെ
Posted on: Fri, 28 Nov 2014 14:33:03 +0000

Trending Topics



Recently Viewed Topics




© 2015