♥♥NSS 7DAY CAMP♥♥ ജീവിതത്തിൽ - TopicsExpress



          

♥♥NSS 7DAY CAMP♥♥ ജീവിതത്തിൽ മറന്ന് പോകാൻ സാധ്യതയില്ലാത്ത 7 ദിവസങ്ങൾ... കളി തമാശകളും തിരിച്ചറിവുകളും സമ്മാനിച്ച ക്യാമ്പ്.77 വ്യത്യസ്ത സ്വഭാവങ്ങളെ മനസ്സിലാക്കിയ ദിന രാത്രങ്ങൾ...... പരിസര ശുചീകരണവും സർവ്വെയുമായിരുന്ന് പ്രധാന ജോലികൾ. ഇതിൽ ഏറ്റവും നല്ല അനുഭവം സമ്മാനിച്ചത് സർവ്വെ ആയിരുന്നു.വിദ്യാഭ്യാസം കുറേ ഉണ്ടായത് കൊണ്ട് മനുഷ്യത്വം ഉണ്ടാകണമെന്നില്ല എന്ന മനോഹരമായ പാഠം സർവ്വെ എന്നെ പഠിപ്പിച്ചു..4 വ്യത്യസ്ത Technical Sessionകളാണ് ലഭിച്ചത്.ഇതിൽ ഏറ്റവും മനോഹരവും ചിന്തോദ്ദീപകവുമായത് ശരീഫ് സാർ നേതൃത്വം നൽകിയ Documentary പ്രദർശനമായിരുന്നു.വൃദ്ദ സദനങ്ങളിൽ തളളപ്പെടുന്നവരുടെ വേദനകൾ വിളിച്ചോതിയ Documentary കണ്ണുകളെ ഈറനണിയിച്ചു.ഈ സെഷനിലെ Feedbackകളും ചിന്തിപ്പിക്കുന്നതായിരുന്നു പ്രത്യേകിച്ച് Fayiza Riyazudheenൻറെ. കരീം സാറും ശബീർ മോനും തങ്ങളുടെ സെഷനുകളെ മനോഹരമാക്കി.ബഷീർ സാറുടെയും സി.പി സാറുടെയും Classകൾ കുഴപ്പമില്ലാത്ത രീതിയിലായി... ★ക്യാമ്പിനെ ഊർജസ്വലമാക്കിയത് Cultural Programme Session ആയിരുന്നു.പല കലാകാരന്മാരെയും :-p :-p പുറത്തെത്തിച്ചത് ഈ സെഷനിലൂടെയാണ്. ചന്ദ്ര കളഭം Safarudheen, മുനിയാണ്ടി Sharath,ധനപാലൻ Khubaib,കാമുകൻ Mubashir, ഇരുത്തം വന്ന നടിമാരായ Fayiza Riyazudheen,Majida,Muskinath,മഞ്ഞ ബൾബ് Shahabas,പാമ്പ് Safwan,കച്ചേരിക്കാരി Anumol പിന്നെ നമ്മുടെ സ്ഥിരം കുറ്റികളായ Fasil, വാനമ്പാടി Naseeha, Haneefa,Aslam......etc ★ പിന്നെയുളളത് തട്ടു പൊളിപ്പൻ ഭക്ഷണമായിരുന്നു.പലരും ആദ്യമായിട്ടാണ് അടുക്കളയിൽ കയറിയത് എന്ന് ഭക്ഷണം പറഞ്ഞ് തന്നു.വ്യത്യസ്തമായ ഭക്ഷണങ്ങളായിരുന്നു ദിവസവും.ചില സമയങ്ങളിൽ Sponsered Foodഉം കിട്ടി.പാചകപ്പുരയുടെ നിയന്ത്രണം Rishadനും Irfanമായിരുന്നു.എന്ന് വെച്ച് എന്നും അവരുണ്ടാക്കി എന്നല്ല..പാചകക്കാരിൽ പാചക റാണി Binju ആയിരുന്നു.Binju ഉണ്ടാക്കിയ അവിയലും രസവും അട പ്രഥമനും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.Aslam Villanൻറെ കിളിമ്പിയവിലും Sajad കൈ മുട്ട് വരെ വച്ച് ഉണ്ടാക്കിയ അടയും മറക്കാനാവാത്ത ഭക്ഷണമാണ്.... ★ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ സമ്മാനിച്ച Camp Papers,Morning Assembly,Yoga,Cricket,Footbal,പരസ്പരം പാര വെപ്പ് തുടങ്ങി ഇനങ്ങൾ കൊണ്ട് Camp സജീവമായി.ഉറക്കമൊഴിച്ച് സംസാരിച്ചിരുന്നതും രാത്രി മതിൽ ചാടി പളളിയിൽ പോയതും ചായയിൽ ഉപ്പിട്ട് കൂട്ടുകാർക്ക് കൊടുത്തതും ഇനി ഓർമ്മകൾ മാത്രം.പലരുടെയും അനുഭവങ്ങളും വാക്കുകളും മനസ്സിനെ വല്ലാതെ ചിന്തിപ്പിച്ചു വിശിഷ്യാ Fayizaമാരുടെ.. നാട്ടുകാരുടെ സഹകരണം എടുത്ത് പറയേണ്ടത് തന്നെയാണ്.കൂടെ Cycle Irfan,Poppinz,Nallu,Firdous.....തുടങ്ങിയ കുട്ടിപ്പട്ടാളങ്ങളും ക്യാമ്പിന് നിറം പകർന്നു. പിന്നെ ക്യാമ്പിൻറെ നിയന്ത്രണ കർത്താക്കളായ Subair Sir & Basim Sir കൂടെ പെൺ കുട്ടികൾക്ക് സുരക്ഷക്കായി വ്യത്യസ്ത ദിവസങ്ങളിലായി എത്തിയ Jasin Taj miss,Habeeba Miss,Shadiya Miss, Anjum Miss, Shareefa Miss,Bushra Miss,Prajitha Miss,Divya Miss,Shahna Miss,Shreesha Miss,Ayishumma Miss എന്നിവർ ക്യാമ്പിന് ഊർജ്ജം നൽകി.കൂടെയെത്തിയ Filu (D/o Anjum miss)വും Shareefa Missൻറെ മകനും ക്യാമ്പിൻറെ മക്കളായി മാറി.. Camp കഴിഞ്ഞ് മനസ്സില്ലാ മനസ്സോടെയാണ് എല്ലാവരും AMLPS നോടും ചാളക്കണ്ടിയോടും വിട പറഞ്ഞത്....... #NSSPSMO #umr
Posted on: Wed, 31 Dec 2014 03:28:15 +0000

Trending Topics



Recently Viewed Topics




© 2015