Nasirudheen Chennamangallur 14 hrs · Edited · · ഒരു - TopicsExpress



          

Nasirudheen Chennamangallur 14 hrs · Edited · · ഒരു പാട് സന്ദേശങ്ങൾ നൽകുന്നൊരു ചിത്രമാണിത്. ഇസ്ലാമിക ചരിത്രത്തിൽ സ്ത്രീകളെ അടിച്ചമർത്താനും അവരുടെ ഏജൻസി നിഷേധിക്കാനും പുരുഷ-പൗരൊതിത്യ വർഗം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത് ഒരു പക്ഷേ ഈ ഹദീസ് ആയിരിക്കും (നരകത്തിൽ കൂടുതൽ സ്ത്രീകൾ എന്നത് തൊട്ട് പിന്നിൽ വരും ). കേരളത്തിലെ മുസ്ലിം സ്ത്രീകൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട രക്ഷാകർത്രുത്വം തള്ളിക്കളഞ്ഞ് സ്വന്തം ഏജൻസി ഉപയോഗിക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ വീണ്ടും ഇത് രംഗ പ്രവേശനം ചെയ്യുന്നത് സ്വാഭാവികം. ഒരൊറ്റ പുരോഗമന മുസ്ലിം സംഘടനയും ഇത് പോലുള്ള ഹദീസുകളെ തള്ളിക്കളയാനോ അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നത് തടയാനോ നാളിതുവരെ ശ്രമിച്ചതായും അറിവില്ല. ഈ സാഹചര്യത്തിൽ എന്താണീ ഹദീസിന് പിന്നിലെ ചരിത്രം എന്ന് പരിശോധിക്കുന്നത് ഈ സാഹചര്യത്തിൽ പ്രസക്തമായിരിക്കും. ആദ്യമായി വിഷയവുമായി ബന്ധപ്പെട്ട് അല്പം മുഖവുര ആവശ്യമുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനം ഖുർആൻ ആണ്. ഖുർആൻ കഴിഞ്ഞാൽ (മാത്രം) പ്രാധാന്യമുള്ള ഒന്നാണ് ഹദീസ് (അഥവാ പ്രവാചകനായിരുന്ന മുഹമ്മദ്‌ നബിയുടെ വചനങ്ങളോ പ്രവർത്തികളോ ആയി കരുതപ്പെടുന്ന വാക്കുകൾ/ നിർദേശങ്ങൾ ). ഖുർആൻ ഏതാണെന്നും അതിലെ അദ്ധ്യായങ്ങൾ, സൂക്തങ്ങൾ എന്നിവയും കൃത്യമായും തന്നെ മുസ്ലിങ്ങല്കിടയിൽ യോജിപ്പ് ഉണ്ട്. ഖുർആൻ എന്ന പേരിൽ ഇന്ന് ഒരേ ഒരു ഗ്രന്ഥമേ ഉള്ളൂ(ഇസ്ലാമിനെ വിലയിരുത്തുന്ന അമുസ്ലിം പണ്ഡിതന്മാർ പോലും ഈ വസ്തുത അംഗീകരിക്കാറുണ്ട് ). എന്നാൽ secondary source ആയ ഹദീസിന്റെ സ്ഥിതി അതല്ല, എഴുത്തും വായനയും വ്യാപകമല്ലാത ഒരു പുരാതന സമൂഹത്തിൽ നടന്ന കാര്യത്തെ കുറിച്ചുള്ള കേട്ടറിവുകളെ അടിസ്ഥാനപ്പെടുത്തി എത്രയോ കാലങ്ങൾക് ശേഷം രൂപപ്പെടുത്തി ഉണ്ടായ ഒന്നാവുമ്പോൾ സ്വാഭാവികമായും പലതിലും തെറ്റുകളും പിശകുകളും കടന്നു കൂടും. പലതും ശരിക്കും നബി പറഞ്ഞത് തന്നെ ആണോ എന്നതും വ്യാപകമായി dispute ചെയ്യപ്പെടുന്നു. നബിയുടെ കാലത്തിനും ഏറെ ശേഷമാണ് ഹദീസ് ശേഖരണവും അതിന്റെ ക്രോഡീകരണവും വ്യാപകമാവുന്നത് തന്നെ. ഉദാഹരണത്തിന് ഇന്ന് മുസ്ലിങ്ങൾ ഏറ്റവും വ്യാപകമായി സ്വീകരിക്കുന്ന ബുഖാരി ഹദീസ് ശേഖരിച്ച ബുഖാരി ജീവിച്ചത് നബിക്ക് ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞാണ്. ഈ ബുഖാരി തന്നെ താൻ ശേഖരിച്ചവയിൽ ഏകദേശം 99 % ഹദീസും വിശ്വാസ യോഗ്യമല്ലെന്ന് കരുതി തള്ളുകയാണ് ചെയ്തത് (മറ്റു പ്രമുഖ ഹദീസ് compilers -ഉം ഏറെക്കുറെ ഇതേ അനുപാതത്തിൽ തള്ളുകയാണുണ്ടായത് ). ബുഖാരി ഇങ്ങനെ സ്വീകരിച്ചതിൽ ഏകദേശം 7200 ഹദീസ് ഉണ്ട് (അതിൽ തന്നെ പകുതിയിലധികവും ചെറിയ വ്യത്യാസങ്ങളോടെ ഉള്ള ആവർത്തനങ്ങൾ മാത്രമാണ് ). പറഞ്ഞു വരുന്നത്, ഹദീസുകളിൽ തെറ്റുകളും വ്യാജമായതും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോൾ പിന്നെ ഹദീസുകളുടെ സാധുത പരിശോധിക്കാൻ എന്ത് ചെയ്യും ? രണ്ട് കാര്യങ്ങളാണ് ഇതിന് ചെയ്യാറുള്ളത്. ഒന്ന്, ഇതിൽ പറഞ്ഞ കാര്യം(ആശയം) ഇസ്ലാമിന്റെ/ ഖുർആന്റെ ലോക വീക്ഷണത്തോടും (Weltanschauung) ആശയങ്ങളോടും യോജിക്കുന്നതാണോ എന്ന് പരിശോധിക്കാം. യോജിക്കാത്തതാണെങ്കിൽ തള്ളുന്നു. രണ്ട് , ഈ ഹദീസ് ക്രോഡീകരിച്ച വ്യക്തി, ഇതിലെ chain of transmitters എന്നിവരിൽ ഓരോരുത്തരുടെയും പശ്ചാത്തലം, വിശ്വാസ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നു. ഇതും വിശ്വാസ യോഗ്യമല്ലെങ്കിൽ തള്ളുന്നു. ഇങ്ങനെ ഉള്ള പുനർവായനകൾ ഹദീസിന്റെ കാര്യത്തിൽ എന്നും ഉണ്ടാവാറുണ്ട്. അതിന് ഇപ്പോഴും പ്രസക്തിയുമുണ്ട്. കമ്പ്യൂട്ടറും ഇന്റർനെറ്റും ഉള്ള ഈ ആധുനിക കാലത്ത് ഇതെല്ലാം കുറെ കൂടി എളുപ്പവുമാവുന്നു. ഈ ഹദീസിന്റെ കാര്യത്തിൽ ഈ രണ്ടു പരിശോധനയും പല കാലഘട്ടങ്ങളിലായി പലരും നടത്തിയിട്ടുണ്ട്. എന്തെല്ലാമാണ് ഇതിൽ കാണാൻ കഴിയുന്നത്‌ ? 1) ഈ ഹദീസ് ഖുർആന്റെ തത്വങ്ങൾക് നിരക്കുന്നതാണോ ? ഖുർആനിൽ എന്തെങ്കിലും നിലക്ക് സ്ത്രീ അധികാരത്തിൽ വരുന്നതിന് എതിരായുള്ള പരാമർശം ഇല്ല എന്ന് മാത്രമല്ല മറിച്ചുള്ള ഉദാഹരണങ്ങൾ ഉണ്ട് താനും. ഷെബയിലെ രാജ്ഞി ആയ ബൽഖീസിനെ കുറിച്ച് ഖുർആൻ വിവരിക്കുന്നത് ഒരുദാഹരണം. രാജ്യം ഭരിച്ചിരുന്ന ഇവരെ കുറിച്ചോ ഇവരുടെ നയതന്ത്രഞതയെ കുറിച്ചോ മോശം പരാമർശം ഇല്ലെന്നല്ല, വളരെ നല്ല വാക്കുകളിലൂടെ ആണ് ഖുർആൻ ഇവരെ വിലയിരുത്തുന്നത്. ഇവരെ കുറിച്ച് വിശദമായി പരാമർശിക്കുന്നതിൽ എവിടെയും സ്ത്രീ നേതൃത്വം മോശമാണെന്ന രീതിയിലുള്ള യാതൊരു സൂചനയും ഇല്ല. ഇതിനെല്ലാം ഉപരിയായി കാണേണ്ട ഒന്ന് പ്രവാചകത്വം സംബന്ധിച്ചതാണ്. ഇസ്ലാമിലെ ഏറ്റവും വലിയ നേതൃത്വം എന്നത് പ്രവാചകത്വം (നുബുവ്വത്ത് ) ആണ്. ഒരു മനുഷ്യന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മഹത്തരമായ സ്ഥാനമായി ഇസ്ലാം ഇതിനെ കാണുന്നു. പ്രവാചകത്വം കിട്ടിയവരുടെ കൂട്ടത്തിൽ മറിയം ബീവിയെ (virgin mary) ഖുർആൻ എണ്ണി പറയുന്നുണ്ട്. അതിൽ നിന്ന് തന്നെ വ്യക്തമല്ലേ ഏതൊരു നേതൃത്വവും സ്ത്രീകൾക് നല്കുന്നതിന് ഖുർആൻ/ ഇസ്ലാം എതിരല്ല എന്ന് ? ഇവരെ കുറിച്ച് പറയുമ്പോൾ അവർ എല്ലാവര്കും(സ്ത്രീകൾക്ക് മാത്രമല്ല) മാതൃകയാണ് എന്നും പറയുന്നുണ്ട്. 2) ഈ ഹദീസ് റിപ്പോർട്ട് ചെയ്തവരെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും അല്പം വിശദമായി വിലയിരുത്തേണ്ടതുണ്ട്. ഇത് എപ്പോഴാണ് (അഥവാ ഇതിൽ സൂചിപ്പിക്കുന്ന സാഹചര്യം) നബി പറഞ്ഞത് ? എ ഡി 628-32 കാലഘട്ടത്തിൽ റോമാക്കാരും പേർഷ്യക്കാരും തമ്മിൽ ഉണ്ടായ സംഘട്ടന പരമ്പരകൾകിടയിൽ രണ്ട് സ്ത്രീ ഭരണ കർത്താക്കൾ ഉണ്ടായതായി കാണുന്നുണ്ട്‌. ഒരു പക്ഷേ, ഇതിനെ സൂചിപ്പിച്ച് കൊണ്ടാവാൻ സാധ്യത ഉണ്ട്. എന്നാൽ ഇങ്ങനെ ഒന്ന് നബി ശരിക്കും പറഞ്ഞിട്ടുണ്ടോ ? ഏതു സാഹചര്യത്തിലാണ് അബു ബകറ ഈ ഹദീസ് നബി പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് / അവകാശപ്പെട്ടത് ? നടേ പറഞ്ഞ ബുഖാരി പുസ്തകത്തിൽ ഉള്ള ഒരു ഹദീസാണ് ഇത്. ഇത് റിപ്പോർട്ട് ചെയ്തത് അബു ബകറ എന്ന നബിയുടെ കൂട്ടാളി ആയിരുന്ന ആളാണ് (അബു ബക്കർ എന്ന പേരിലുള്ള ഒന്നാം ഖലീഫ അല്ല, മറ്റൊരാൾ). മക്ക പിടിച്ചടക്കിയ ശേഷം ( എ ഡി 630) വർദ്ധിച്ച ആത്മവിശ്വാസത്തോടു കൂടി സമീപ പട്ടണമായ തായിഫ് പിടിക്കാൻ തീരുമാനിച്ചു. ബനൂ തമീം എന്ന ഗോത്രത്തിലുള്ളവർ പക്ഷേ ഇതിനെതിരിൽ പോരാടാൻ നിന്നു. ഏറ്റുമുട്ടൽ വന്നപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി എതിർത്ത് നില്കുന്ന അടിമകൾക് ഒരു വാഗ്ദാനം നല്കി. പോരാട്ടം ഒഴിവാക്കി വന്നാൽ എല്ലാ അടിമകളെയും സ്വതന്ത്രരാക്കും എന്നായിരുന്നു അത്. ഇത് കേട്ടപ്പോൾ അബു ബകറ അടക്കമുള്ള 12 പേർ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങുകയും വാഗ്ദാനം ചെയ്യപ്പെട്ട സ്വാതന്ത്രം നേടുകയും ചെയ്തു. പിന്നീട്‌ ഇവർ ഇസ്ലാം സ്വീകരിക്കുക കൂടി ചെയ്തതോടെ മറ്റുള്ളവരെ പോലെ എല്ലാ കാര്യത്തിലും തുല്യ അവകാശങ്ങൾ ഉള്ള ഒരു മുസ്ലിം ആയി മാറി. അതായത് സ്വന്തം പിതാവ് പോലും ആരെന്ന് അറിയാതെ നരക തുല്യമായ അടിമ ജീവിതം നയിച്ചിരുന്ന അബു ബകറ ജീവൻ പണയം വെച്ചുള്ള ഒരു പോരാട്ട സമയത്ത് കിട്ടിയ വാഗ്ദാനത്തിലൂടെ ഇസ്ലാമിൽ എത്തി ചേരുകയും തീർത്തും വ്യത്യസ്തമായ ഒരു നല്ല ജീവിതം ആരംഭിക്കുകയും ചെയ്തു (note this ). പിന്നീട് ഇറാഖിലേക്ക് പോവുകയും അവിടെയുള്ള മുസ്ലിം സമൂഹത്തിന്റെ ഭാഗമായി എല്ലാവിധ സുഖ സൌകര്യങ്ങളോടും കൂടി മക്കളോടൊപ്പം ജീവിതം നയിച്ചു വരികയുമായിരുന്ന സന്ദർഭത്തിലാണ് (എ ഡി 656) ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനവും വിധി നിർണായകവുമായ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഒരു വശത്ത്‌ നബിയുടെ പ്രിയ പത്നി ആയിശയോടൊപ്പം നബിയുടെ ഏറ്റവും അടുത്ത അനുചരന്മാരിൽ വലിയൊരു വിഭാഗം അണി നിരന്നപ്പോൾ മറു ഭാഗത്ത്‌ നബിയുടെ മരുമകനും നാലാമത്തെ ഖലീഫയുമായിരുന്ന അലിയുടെ നേതൃത്വത്തിൽ മറു ഭാഗവും അണിനിരന്നു. രണ്ടു വിഭാഗവും പള്ളികൾ കേന്ദ്രീകരിച്ച് കാമ്പയിനിങ്ങ് നടത്തുകയും ഇരു പക്ഷത്തും ആളുകളെ കൂട്ടുകയും ചെയ്തു. ആയിശയുടെ വിഭാഗം വളരെ മോശമായ രീതിയിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ( അവരുടെ 13000 ഭടന്മാർ മരിച്ചു കഴിഞ്ഞിരുന്നു) ആണ് ഇറാഖിൽ കൂഫ എന്ന സ്ഥലം കേന്ദ്രീകരിച്ചുള്ള കാമ്പയിനിങ്ങ് നടക്കുന്നത്. ആ സമയത്ത് അബു ബകറയെ സമീപിച്ചപ്പോൾ ഇതിൽ ചേരാതിരിക്കുകയും നിഷ്പക്ഷ നിലപാട് എടുക്കുകയുമാണ് അദ്ദേഹം ചെയ്തത്. ചേരാതിരിക്കാത്തതിന് കാരണമായി ആയിശയോട് പറഞ്ഞതായി അദ്ദേഹം തന്നെ (പിന്നീട് യുദ്ധം കഴിഞ്ഞപ്പോൾ) പറഞ്ഞതാണ് പ്രസ്തുത ഹദീസ്(note this) അതായത് 25 വർഷങ്ങൾക് മുമ്പ് നബി ഇങ്ങനെ ഒന്ന് പറഞ്ഞതായി താൻ കേട്ടിരുന്നെന്നും അത് കൊണ്ട് തന്നെ തനിക്ക് ഒരു സ്ത്രീ നേതൃത്വം നല്കുന്ന ഒന്നിനു പിന്നിൽ അണിനിരക്കാൻ സാധിക്കുകയില്ല എന്നും. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ, -- 25 വർഷത്തോളം ഇതിനെ കുറിച്ച് അബു ബകറയോ മറ്റേതെങ്കിലും ആളുകളോ നബി ഇങ്ങനെ ഒരഭിപ്രായം പറഞ്ഞതായി ഓർത്തിരുന്നില്ല. -- ഒരടിമയുടെ ജീവിതത്തിൽ നിന്നും സ്വപ്ന തുല്യമായ ഒരു സ്വതന്ത്ര ജീവിതവും സൌകര്യങ്ങളും കിട്ടിയ അബു ബകറ ഇതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടാൻ വരെ സാധ്യത ഉള്ള ഒരു സന്നിഗ്ദ ഘട്ടത്തിൽ തന്റെ ഒരു ചെയ്തിക്ക്‌ ന്യായീകരണമായി പറഞ്ഞതാണ് ഇത് . -- നബിയുടെ പ്രമുഖ കൂട്ടുകാരിൽ ഒരു പാട് പേർ ഇതേ യുദ്ധത്തിൽ ആയിശയുടെ പിന്നിൽ അണി നിരന്നിരുന്നു(അഥവാ നബിയെ ഇതിലും കൂടുതൽ അറിയുന്ന അവർകാർകും ഇങ്ങനെ ഒരു ഹദീസ്‌ അതിന് തടസ്സമായില്ല !) -- രണ്ട് പക്ഷത്തും കൂടാതെ നിന്ന നിഷ്പക്ഷരിൽ പോലും മറ്റൊരാളും ഈ കാരണം പറഞ്ഞിട്ടില്ല(ഈ വിഷയവുമായി വളരെ വിശദമായ സംവാദങ്ങളും ചർച്ചകളും ഇരു പക്ഷത്തിന്റെയും ആഭിമുഖ്യത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടന്നതിന്റെ നൂറു കണക്കിനായ റിപ്പോർടുകളിൽ ഈ ഒരെണ്ണത്തിൽ മാത്രമാണ് ഇങ്ങനെ ഒരു ഹദീസ് എടുത്തുദ്ധരിക്കപ്പെട്ടത്‌ ) -- ഈ യുദ്ധത്തിൽ ആയിശയുടെ എതിർ പക്ഷത്തിന് നേതൃത്വം നല്കിയ അലി സ്ത്രീ നേതൃത്വത്തിനെതിരായി ഇത് പോലെ എന്തെങ്കിലും പറഞ്ഞതായി തെളിവില്ല. -- പിന്നീട് അലിയുടെ വധത്തിന് ശേഷം മുആവിയ അധികാരം പിടിച്ചടക്കിയപ്പോൾ അതിനെ ന്യായീകരിക്കാൻ ഉതകുന്ന രീതിയിലുള്ള(politically opportune) ഇതിലേറെ സംശയാസ്പദമായ മറ്റൊരു ഹദീസും അബു ബകറ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് !! -- എല്ലാറ്റിനും ഉപരിയായി കള്ള സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ ഇസ്ലാമിലെ രണ്ടാം ഖലീഫയും നബിയുടെ ഏറ്റവും അടുത്ത കൂട്ടാളിയും ആയ ഉമർ ഇദ്ദേഹത്തെ ശിക്ഷിച്ചതായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു . അപ്പോൾ ഖുറാന്റെ തത്വങ്ങൾക് കടക വിരുദ്ധമായ, കള്ള സാക്ഷ്യം പറഞ്ഞതിന് ശിക്ഷിക്കപ്പെട്ട ഒരാൾ നബി പറഞ്ഞതായി 25 വർഷത്തിനു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഭാഗം ന്യായീകരിക്കാനായി പറഞ്ഞ ഒരു വാക്യം നമ്മൾ സ്വീകരിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം. എല്ലാ മതങ്ങളിലും ആശയങ്ങളിലും അതുണ്ടായതും കടന്നു പോയതുമായ എല്ലാ സമൂഹങ്ങളിൽ നില നിന്നിരുന്ന പല തിന്മകളും കൂടി ചേരാറുണ്ട് . ഇസ്ലാമും ഇതിന്നപവാദമല്ല. അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ അറേബ്യൻ സമൂഹങ്ങളുടെ പല കാര്യങ്ങളും പല ഹദീസിന്റെയും രൂപത്തിൽ കടന്നു കൂടിയിട്ടുണ്ട്. യുദ്ധങ്ങളും സംഘട്ടനങ്ങളും പ്രത്യേകിച്ചും ഇതിനൊരു കാരണമായിട്ടുമുണ്ട് . കാലികമായ പുനർ വായനകളിലൂടെ ഇതെല്ലാം മനസ്സിലാക്കിയും തള്ളേണ്ടത്‌ തള്ളിയും ചെയ്യുമ്പോൾ മാത്രമേ എന്തിനെയും പോലെ ഇസ്ലാമും കാലിക പ്രസക്തമാവുകയുള്ളൂ. പുരുഷ-പൌരോഹിത്യ അച്ചിൽ വാർത്തെടുത്ത സംഘടനകൾ അതിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തം ആയിരിക്കും. പക്ഷേ, സോഷ്യൽ മീഡിയും ബദൽ വീക്ഷണങ്ങളും തൊട്ടറിഞ്ഞ സാധാരണക്കാരായ മുസ്ലിങ്ങൾ ഇതിന് നേതൃത്വം നല്കുന്നതിലുള്ള ഭയമാണ് ഇത് പോലുള്ള ചണ്ടി പ്രവാചകന്റെ ലേബലൊട്ടിച്ച് വരുന്നതിന്റെ കാരണം. (ഈ ഫോട്ടോക്ക് പേരറിയാത്ത ആളോട് കടപ്പാട് , ഈ ഹദീസിന്റെ വിശദ വിവരങ്ങൾ ആദ്യമായി വായിച്ചത് മെർനീസിയുടെ പുസ്തകത്തിലാണ് ) ഒരു പാട് സന്ദേശങ്ങൾ നൽകുന്നൊരു ചിത്രമാണിത്. ഇസ്ലാമിക ചരിത്രത്തിൽ സ്ത്രീകളെ അടിച്ചമർത്താനും അവരുടെ ഏജൻസി നിഷേധിക്കാനും പുരുഷ-പൗരൊതിത്യ വർഗം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടത് ഒരു പക്ഷേ ഈ ഹദീസ് ആയിരിക്കും (നരകത്തിൽ കൂടുതൽ സ്ത്രീകൾ എന്നത് തൊട്ട് പിന്നിൽ വരും ). കേരളത്തിലെ മുസ്ലിം സ്ത്രീകൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട രക്ഷാകർത്രുത്വം തള്ളിക്കളഞ്ഞ് സ്വന്തം ഏജൻസി ഉപയോഗിക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ വീണ്ടും ഇത് രംഗ പ്രവേശനം ചെയ്യുന്നത് സ്വാഭാവികം. ഒരൊറ്റ പുരോഗമന മുസ്ലിം സംഘടനയും ഇത് പോലുള്ള ഹദീസുകളെ തള്ളിക്കളയാനോ അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നത് തടയാനോ നാളിതുവരെ ശ്രമിച്ചതായും അറിവില്ല. ഈ സാഹചര്യത്തിൽ എന്താണീ ഹദീസിന് പിന്നിലെ ചരിത്രം എന്ന് പരിശോധിക്കുന്നത് ഈ സാഹചര്യത്തിൽ പ്രസക്തമായിരിക്കും. ആദ്യമായി വിഷയവുമായി ബന്ധപ്പെട്ട് അല്പം മുഖവുര ആവശ്യമുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനം ഖുർആൻ ആണ്. ഖുർആൻ കഴിഞ്ഞാൽ (മാത്രം) പ്രാധാന്യമുള്ള ഒന്നാണ് ഹദീസ് (അഥവാ പ്രവാചകനായിരുന്ന മുഹമ്മദ്‌ നബിയുടെ വചനങ്ങളോ പ്രവർത്തികളോ ആയി കരുതപ്പെടുന്ന വാക്കുകൾ/ നിർദേശങ്ങൾ ). ഖുർആൻ ഏതാണെന്നും അതിലെ അദ്ധ്യായങ്ങൾ, സൂക്തങ്ങൾ എന്നിവയും കൃത്യമായും തന്നെ മുസ്ലിങ്ങല്കിടയിൽ യോജിപ്പ് ഉണ്ട്. ഖുർആൻ എന്ന പേരിൽ ഇന്ന് ഒരേ ഒരു ഗ്രന്ഥമേ ഉള്ളൂ(ഇസ്ലാമിനെ വിലയിരുത്തുന്ന അമുസ്ലിം പണ്ഡിതന്മാർ പോലും ഈ വസ്തുത അംഗീകരിക്കാറുണ്ട് ). എന്നാൽ secondary source ആയ ഹദീസിന്റെ സ്ഥിതി അതല്ല, എഴുത്തും വായനയും വ്യാപകമല്ലാത ഒരു പുരാതന സമൂഹത്തിൽ നടന്ന കാര്യത്തെ കുറിച്ചുള്ള കേട്ടറിവുകളെ അടിസ്ഥാനപ്പെടുത്തി എത്രയോ കാലങ്ങൾക് ശേഷം രൂപപ്പെടുത്തി ഉണ്ടായ ഒന്നാവുമ്പോൾ സ്വാഭാവികമായും പലതിലും തെറ്റുകളും പിശകുകളും കടന്നു കൂടും. പലതും ശരിക്കും നബി പറഞ്ഞത് തന്നെ ആണോ എന്നതും വ്യാപകമായി dispute ചെയ്യപ്പെടുന്നു. നബിയുടെ കാലത്തിനും ഏറെ ശേഷമാണ് ഹദീസ് ശേഖരണവും അതിന്റെ ക്രോഡീകരണവും വ്യാപകമാവുന്നത് തന്നെ. ഉദാഹരണത്തിന് ഇന്ന് മുസ്ലിങ്ങൾ ഏറ്റവും വ്യാപകമായി സ്വീകരിക്കുന്ന ബുഖാരി ഹദീസ് ശേഖരിച്ച ബുഖാരി ജീവിച്ചത് നബിക്ക് ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞാണ്. ഈ ബുഖാരി തന്നെ താൻ ശേഖരിച്ചവയിൽ ഏകദേശം 99 % ഹദീസും വിശ്വാസ യോഗ്യമല്ലെന്ന് കരുതി തള്ളുകയാണ് ചെയ്തത് (മറ്റു പ്രമുഖ ഹദീസ് compilers -ഉം ഏറെക്കുറെ ഇതേ അനുപാതത്തിൽ തള്ളുകയാണുണ്ടായത് ). ബുഖാരി ഇങ്ങനെ സ്വീകരിച്ചതിൽ ഏകദേശം 7200 ഹദീസ് ഉണ്ട് (അതിൽ തന്നെ പകുതിയിലധികവും ചെറിയ വ്യത്യാസങ്ങളോടെ ഉള്ള ആവർത്തനങ്ങൾ മാത്രമാണ് ). പറഞ്ഞു വരുന്നത്, ഹദീസുകളിൽ തെറ്റുകളും വ്യാജമായതും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോൾ പിന്നെ ഹദീസുകളുടെ സാധുത പരിശോധിക്കാൻ എന്ത് ചെയ്യും ? രണ്ട് കാര്യങ്ങളാണ് ഇതിന് ചെയ്യാറുള്ളത്. ഒന്ന്, ഇതിൽ പറഞ്ഞ കാര്യം(ആശയം) ഇസ്ലാമിന്റെ/ ഖുർആന്റെ ലോക വീക്ഷണത്തോടും (Weltanschauung) ആശയങ്ങളോടും യോജിക്കുന്നതാണോ എന്ന് പരിശോധിക്കാം. യോജിക്കാത്തതാണെങ്കിൽ തള്ളുന്നു. രണ്ട് , ഈ ഹദീസ് ക്രോഡീകരിച്ച വ്യക്തി, ഇതിലെ chain of transmitters എന്നിവരിൽ ഓരോരുത്തരുടെയും പശ്ചാത്തലം, വിശ്വാസ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നു. ഇതും വിശ്വാസ യോഗ്യമല്ലെങ്കിൽ തള്ളുന്നു. ഇങ്ങനെ ഉള്ള പുനർവായനകൾ ഹദീസിന്റെ കാര്യത്തിൽ എന്നും ഉണ്ടാവാറുണ്ട്. അതിന് ഇപ്പോഴും പ്രസക്തിയുമുണ്ട്. കമ്പ്യൂട്ടറും ഇന്റർനെറ്റും ഉള്ള ഈ ആധുനിക കാലത്ത് ഇതെല്ലാം കുറെ കൂടി എളുപ്പവുമാവുന്നു. ഈ ഹദീസിന്റെ കാര്യത്തിൽ ഈ രണ്ടു പരിശോധനയും പല കാലഘട്ടങ്ങളിലായി പലരും നടത്തിയിട്ടുണ്ട്. എന്തെല്ലാമാണ് ഇതിൽ കാണാൻ കഴിയുന്നത്‌ ? 1) ഈ ഹദീസ് ഖുർആന്റെ തത്വങ്ങൾക് നിരക്കുന്നതാണോ ? ഖുർആനിൽ എന്തെങ്കിലും നിലക്ക് സ്ത്രീ അധികാരത്തിൽ വരുന്നതിന് എതിരായുള്ള പരാമർശം ഇല്ല എന്ന് മാത്രമല്ല മറിച്ചുള്ള ഉദാഹരണങ്ങൾ ഉണ്ട് താനും. ഷെബയിലെ രാജ്ഞി ആയ ബൽഖീസിനെ കുറിച്ച് ഖുർആൻ വിവരിക്കുന്നത് ഒരുദാഹരണം. രാജ്യം ഭരിച്ചിരുന്ന ഇവരെ കുറിച്ചോ ഇവരുടെ നയതന്ത്രഞതയെ കുറിച്ചോ മോശം പരാമർശം ഇല്ലെന്നല്ല, വളരെ നല്ല വാക്കുകളിലൂടെ ആണ് ഖുർആൻ ഇവരെ വിലയിരുത്തുന്നത്. ഇവരെ കുറിച്ച് വിശദമായി പരാമർശിക്കുന്നതിൽ എവിടെയും സ്ത്രീ നേതൃത്വം മോശമാണെന്ന രീതിയിലുള്ള യാതൊരു സൂചനയും ഇല്ല. ഇതിനെല്ലാം ഉപരിയായി കാണേണ്ട ഒന്ന് പ്രവാചകത്വം സംബന്ധിച്ചതാണ്. ഇസ്ലാമിലെ ഏറ്റവും വലിയ നേതൃത്വം എന്നത് പ്രവാചകത്വം (നുബുവ്വത്ത് ) ആണ്. ഒരു മനുഷ്യന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മഹത്തരമായ സ്ഥാനമായി ഇസ്ലാം ഇതിനെ കാണുന്നു. പ്രവാചകത്വം കിട്ടിയവരുടെ കൂട്ടത്തിൽ മറിയം ബീവിയെ (virgin mary) ഖുർആൻ എണ്ണി പറയുന്നുണ്ട്. അതിൽ നിന്ന് തന്നെ വ്യക്തമല്ലേ ഏതൊരു നേതൃത്വവും സ്ത്രീകൾക് നല്കുന്നതിന് ഖുർആൻ/ ഇസ്ലാം എതിരല്ല എന്ന് ? ഇവരെ കുറിച്ച് പറയുമ്പോൾ അവർ എല്ലാവര്കും(സ്ത്രീകൾക്ക് മാത്രമല്ല) മാതൃകയാണ് എന്നും പറയുന്നുണ്ട്. 2) ഈ ഹദീസ് റിപ്പോർട്ട് ചെയ്തവരെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും അല്പം വിശദമായി വിലയിരുത്തേണ്ടതുണ്ട്. ഇത് എപ്പോഴാണ് (അഥവാ ഇതിൽ സൂചിപ്പിക്കുന്ന സാഹചര്യം) നബി പറഞ്ഞത് ? എ ഡി 628-32 കാലഘട്ടത്തിൽ റോമാക്കാരും പേർഷ്യക്കാരും തമ്മിൽ ഉണ്ടായ സംഘട്ടന പരമ്പരകൾകിടയിൽ രണ്ട് സ്ത്രീ ഭരണ കർത്താക്കൾ ഉണ്ടായതായി കാണുന്നുണ്ട്‌. ഒരു പക്ഷേ, ഇതിനെ സൂചിപ്പിച്ച് കൊണ്ടാവാൻ സാധ്യത ഉണ്ട്. എന്നാൽ ഇങ്ങനെ ഒന്ന് നബി ശരിക്കും പറഞ്ഞിട്ടുണ്ടോ ? ഏതു സാഹചര്യത്തിലാണ് അബു ബകറ ഈ ഹദീസ് നബി പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് / അവകാശപ്പെട്ടത് ? നടേ പറഞ്ഞ ബുഖാരി പുസ്തകത്തിൽ ഉള്ള ഒരു ഹദീസാണ് ഇത്. ഇത് റിപ്പോർട്ട് ചെയ്തത് അബു ബകറ എന്ന നബിയുടെ കൂട്ടാളി ആയിരുന്ന ആളാണ് (അബു ബക്കർ എന്ന പേരിലുള്ള ഒന്നാം ഖലീഫ അല്ല, മറ്റൊരാൾ). മക്ക പിടിച്ചടക്കിയ ശേഷം ( എ ഡി 630) വർദ്ധിച്ച ആത്മവിശ്വാസത്തോടു കൂടി സമീപ പട്ടണമായ തായിഫ് പിടിക്കാൻ തീരുമാനിച്ചു. ബനൂ തമീം എന്ന ഗോത്രത്തിലുള്ളവർ പക്ഷേ ഇതിനെതിരിൽ പോരാടാൻ നിന്നു. ഏറ്റുമുട്ടൽ വന്നപ്പോൾ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി എതിർത്ത് നില്കുന്ന അടിമകൾക് ഒരു വാഗ്ദാനം നല്കി. പോരാട്ടം ഒഴിവാക്കി വന്നാൽ എല്ലാ അടിമകളെയും സ്വതന്ത്രരാക്കും എന്നായിരുന്നു അത്. ഇത് കേട്ടപ്പോൾ അബു ബകറ അടക്കമുള്ള 12 പേർ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങുകയും വാഗ്ദാനം ചെയ്യപ്പെട്ട സ്വാതന്ത്രം നേടുകയും ചെയ്തു. പിന്നീട്‌ ഇവർ ഇസ്ലാം സ്വീകരിക്കുക കൂടി ചെയ്തതോടെ മറ്റുള്ളവരെ പോലെ എല്ലാ കാര്യത്തിലും തുല്യ അവകാശങ്ങൾ ഉള്ള ഒരു മുസ്ലിം ആയി മാറി. അതായത് സ്വന്തം പിതാവ് പോലും ആരെന്ന് അറിയാതെ നരക തുല്യമായ അടിമ ജീവിതം നയിച്ചിരുന്ന അബു ബകറ ജീവൻ പണയം വെച്ചുള്ള ഒരു പോരാട്ട സമയത്ത് കിട്ടിയ വാഗ്ദാനത്തിലൂടെ ഇസ്ലാമിൽ എത്തി ചേരുകയും തീർത്തും വ്യത്യസ്തമായ ഒരു നല്ല ജീവിതം ആരംഭിക്കുകയും ചെയ്തു (note this ). പിന്നീട് ഇറാഖിലേക്ക് പോവുകയും അവിടെയുള്ള മുസ്ലിം സമൂഹത്തിന്റെ ഭാഗമായി എല്ലാവിധ സുഖ സൌകര്യങ്ങളോടും കൂടി മക്കളോടൊപ്പം ജീവിതം നയിച്ചു വരികയുമായിരുന്ന സന്ദർഭത്തിലാണ് (എ ഡി 656) ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനവും വിധി നിർണായകവുമായ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഒരു വശത്ത്‌ നബിയുടെ പ്രിയ പത്നി ആയിശയോടൊപ്പം നബിയുടെ ഏറ്റവും അടുത്ത അനുചരന്മാരിൽ വലിയൊരു വിഭാഗം അണി നിരന്നപ്പോൾ മറു ഭാഗത്ത്‌ നബിയുടെ മരുമകനും നാലാമത്തെ ഖലീഫയുമായിരുന്ന അലിയുടെ നേതൃത്വത്തിൽ മറു ഭാഗവും അണിനിരന്നു. രണ്ടു വിഭാഗവും പള്ളികൾ കേന്ദ്രീകരിച്ച് കാമ്പയിനിങ്ങ് നടത്തുകയും ഇരു പക്ഷത്തും ആളുകളെ കൂട്ടുകയും ചെയ്തു. ആയിശയുടെ വിഭാഗം വളരെ മോശമായ രീതിയിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ( അവരുടെ 13000 ഭടന്മാർ മരിച്ചു കഴിഞ്ഞിരുന്നു) ആണ് ഇറാഖിൽ കൂഫ എന്ന സ്ഥലം കേന്ദ്രീകരിച്ചുള്ള കാമ്പയിനിങ്ങ് നടക്കുന്നത്. ആ സമയത്ത് അബു ബകറയെ സമീപിച്ചപ്പോൾ ഇതിൽ ചേരാതിരിക്കുകയും നിഷ്പക്ഷ നിലപാട് എടുക്കുകയുമാണ് അദ്ദേഹം ചെയ്തത്. ചേരാതിരിക്കാത്തതിന് കാരണമായി ആയിശയോട് പറഞ്ഞതായി അദ്ദേഹം തന്നെ (പിന്നീട് യുദ്ധം കഴിഞ്ഞപ്പോൾ) പറഞ്ഞതാണ് പ്രസ്തുത ഹദീസ്(note this) അതായത് 25 വർഷങ്ങൾക് മുമ്പ് നബി ഇങ്ങനെ ഒന്ന് പറഞ്ഞതായി താൻ കേട്ടിരുന്നെന്നും അത് കൊണ്ട് തന്നെ തനിക്ക് ഒരു സ്ത്രീ നേതൃത്വം നല്കുന്ന ഒന്നിനു പിന്നിൽ അണിനിരക്കാൻ സാധിക്കുകയില്ല എന്നും. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ, -- 25 വർഷത്തോളം ഇതിനെ കുറിച്ച് അബു ബകറയോ മറ്റേതെങ്കിലും ആളുകളോ നബി ഇങ്ങനെ ഒരഭിപ്രായം പറഞ്ഞതായി ഓർത്തിരുന്നില്ല. -- ഒരടിമയുടെ ജീവിതത്തിൽ നിന്നും സ്വപ്ന തുല്യമായ ഒരു സ്വതന്ത്ര ജീവിതവും സൌകര്യങ്ങളും കിട്ടിയ അബു ബകറ ഇതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടാൻ വരെ സാധ്യത ഉള്ള ഒരു സന്നിഗ്ദ ഘട്ടത്തിൽ തന്റെ ഒരു ചെയ്തിക്ക്‌ ന്യായീകരണമായി പറഞ്ഞതാണ് ഇത് . -- നബിയുടെ പ്രമുഖ കൂട്ടുകാരിൽ ഒരു പാട് പേർ ഇതേ യുദ്ധത്തിൽ ആയിശയുടെ പിന്നിൽ അണി നിരന്നിരുന്നു(അഥവാ നബിയെ ഇതിലും കൂടുതൽ അറിയുന്ന അവർകാർകും ഇങ്ങനെ ഒരു ഹദീസ്‌ അതിന് തടസ്സമായില്ല !) -- രണ്ട് പക്ഷത്തും കൂടാതെ നിന്ന നിഷ്പക്ഷരിൽ പോലും മറ്റൊരാളും ഈ കാരണം പറഞ്ഞിട്ടില്ല(ഈ വിഷയവുമായി വളരെ വിശദമായ സംവാദങ്ങളും ചർച്ചകളും ഇരു പക്ഷത്തിന്റെയും ആഭിമുഖ്യത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടന്നതിന്റെ നൂറു കണക്കിനായ റിപ്പോർടുകളിൽ ഈ ഒരെണ്ണത്തിൽ മാത്രമാണ് ഇങ്ങനെ ഒരു ഹദീസ് എടുത്തുദ്ധരിക്കപ്പെട്ടത്‌ ) -- ഈ യുദ്ധത്തിൽ ആയിശയുടെ എതിർ പക്ഷത്തിന് നേതൃത്വം നല്കിയ അലി സ്ത്രീ നേതൃത്വത്തിനെതിരായി ഇത് പോലെ എന്തെങ്കിലും പറഞ്ഞതായി തെളിവില്ല. -- പിന്നീട് അലിയുടെ വധത്തിന് ശേഷം മുആവിയ അധികാരം പിടിച്ചടക്കിയപ്പോൾ അതിനെ ന്യായീകരിക്കാൻ ഉതകുന്ന രീതിയിലുള്ള(politically opportune) ഇതിലേറെ സംശയാസ്പദമായ മറ്റൊരു ഹദീസും അബു ബകറ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് !! -- എല്ലാറ്റിനും ഉപരിയായി കള്ള സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ ഇസ്ലാമിലെ രണ്ടാം ഖലീഫയും നബിയുടെ ഏറ്റവും അടുത്ത കൂട്ടാളിയും ആയ ഉമർ ഇദ്ദേഹത്തെ ശിക്ഷിച്ചതായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു . അപ്പോൾ ഖുറാന്റെ തത്വങ്ങൾക് കടക വിരുദ്ധമായ, കള്ള സാക്ഷ്യം പറഞ്ഞതിന് ശിക്ഷിക്കപ്പെട്ട ഒരാൾ നബി പറഞ്ഞതായി 25 വർഷത്തിനു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഭാഗം ന്യായീകരിക്കാനായി പറഞ്ഞ ഒരു വാക്യം നമ്മൾ സ്വീകരിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം. എല്ലാ മതങ്ങളിലും ആശയങ്ങളിലും അതുണ്ടായതും കടന്നു പോയതുമായ എല്ലാ സമൂഹങ്ങളിൽ നില നിന്നിരുന്ന പല തിന്മകളും കൂടി ചേരാറുണ്ട് . ഇസ്ലാമും ഇതിന്നപവാദമല്ല. അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ അറേബ്യൻ സമൂഹങ്ങളുടെ പല കാര്യങ്ങളും പല ഹദീസിന്റെയും രൂപത്തിൽ കടന്നു കൂടിയിട്ടുണ്ട്. യുദ്ധങ്ങളും സംഘട്ടനങ്ങളും പ്രത്യേകിച്ചും ഇതിനൊരു കാരണമായിട്ടുമുണ്ട് . കാലികമായ പുനർ വായനകളിലൂടെ ഇതെല്ലാം മനസ്സിലാക്കിയും തള്ളേണ്ടത്‌ തള്ളിയും ചെയ്യുമ്പോൾ മാത്രമേ എന്തിനെയും പോലെ ഇസ്ലാമും കാലിക പ്രസക്തമാവുകയുള്ളൂ. പുരുഷ-പൌരോഹിത്യ അച്ചിൽ വാർത്തെടുത്ത സംഘടനകൾ അതിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തം ആയിരിക്കും. പക്ഷേ, സോഷ്യൽ മീഡിയും ബദൽ വീക്ഷണങ്ങളും തൊട്ടറിഞ്ഞ സാധാരണക്കാരായ മുസ്ലിങ്ങൾ ഇതിന് നേതൃത്വം നല്കുന്നതിലുള്ള ഭയമാണ് ഇത് പോലുള്ള ചണ്ടി പ്രവാചകന്റെ ലേബലൊട്ടിച്ച് വരുന്നതിന്റെ കാരണം. (ഈ ഫോട്ടോക്ക് പേരറിയാത്ത ആളോട് കടപ്പാട് , ഈ ഹദീസിന്റെ വിശദ വിവരങ്ങൾ ആദ്യമായി വായിച്ചത് മെർനീസിയുടെ പുസ്തകത്തിലാണ് )
Posted on: Sun, 28 Dec 2014 14:48:54 +0000

Trending Topics



Recently Viewed Topics




© 2015