No (2012) Chile Pablo Larraín ഒരു - TopicsExpress



          

No (2012) Chile Pablo Larraín ഒരു ഏകാധിപതിയെ പോലെയായിരുന്ന ചിലിയൻ ജനറൽ Augusto Pinochet ക്ക് എതിരെ 1988 ൽ നടന്ന ഇലക്ഷൻ campiegn നെ കുറിച്ചാണ് ഈ ചിത്രം അതായത് ചരിത്രം . അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കണോ വേണ്ടെയോ എന്നതായിരുന്നു പ്രശ്നം ടെലിവിഷനിൽ പല ദിവസങ്ങളായി ഒരു പരസ്യം പോലെയുള്ള campeining ആയിരുന്നു ജെനെറലിനെ പിന്തുണക്കുന്നവർ YES എന്ന പരസ്യതോടും എതിർക്കുന്നവർ NO എന്ന CAPTION നോട് കൂടിയാണ് പ്രചരണം നടത്തിയിരുന്നത് ... പക്ഷെ ഈ ചിത്രം പറയുന്നത് ചിലിയിലെ രാഷ്ട്രീയതെക്കാളേറെ ഒരു പരസ്യ കമ്പനിയിലെ തിരക്കുള്ള ഒരു എക്സിക്യൂട്ടീവ് ഈ NO capmapaign ന്റെ ഭാഗമാവുകയും അയാളുടെ ബുദ്ധിയും കഴിവും അവരുടെ വിജയത്തിൽ എങ്ങനെ പങ്കു വഹിച്ചു എന്നതുമാണ്‌ ... ഒരു രക്ത ചൊരിചിലൊ കലാപങ്ങളോ ഇല്ലാതെ തന്നെ മികച്ച രീതിയിലുള്ള പ്രചരണം കൊണ്ട് മാത്രം തന്നെ അവർക്ക് വിജയിക്കാൻ കഴിയുന്നു . ആ വിജയത്തിൽ ഒരു പ്രധാന പങ്ക് അയാൾകുള്ളതാണെന്നാണ് ഈ ചിത്രം ലളിതമായി കാണിച്ചു തരുന്നത് .... ചിലിയുടെ രാഷ്ട്രീയതെയൊന്നും വല്ലാതെ ഈ ചിത്രം സ്പർശിക്കുന്നില്ല അത് കൊണ്ട് തന്നെ വളരെ ലളിതമാണ് ചിത്രം ലാറ്റിൻ അമേരിക്കയിലെ പ്രശസ്ത നടൻ Gael García Bernal ആണ് പ്രധാന റോളിൽ , അദ്ധേഹത്തിന്റെ ഞാൻ കണ്ട ചിത്രങ്ങൾ എല്ലാം മികച്ചവ (Motor Cycle Diaries , Amero Perros ) ഒരു പ്രധാന പ്രത്യേകത ഈ ചിത്രം പകർത്തിയത് low definition, ¾ inch Sony U-matic magnetic tape, ൽ ആണത്രേ അത് അന്ന് ചിലിയിലെ ചാനലുകൾ സാധാരണ ഉപയോകിചിരുന്നതാണത്രെ അത് ശരിക്കും ഒരു realsitic ഫീൽ തരുന്നു .... Highly Reccomended
Posted on: Sun, 12 Oct 2014 07:41:34 +0000

Trending Topics



Recently Viewed Topics




© 2015