P M Sadiq Ali 5 minutes ago തെലുങ്കാന - TopicsExpress



          

P M Sadiq Ali 5 minutes ago തെലുങ്കാന സംസ്ഥാന രൂപീകരണത്തെ തുടർന്ന് സമാന രീതിയിലുള്ള ചില മാറ്റങ്ങൾ കേരളത്തിലും വേണമെന്നു യൂത്ത്‌ ലീഗ്‌ പറഞ്ഞതായി ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതിനു യൂത്ത്‌ ലീഗുമായി യാതൊരു ബന്ധവുമില്ല. ഒരാളുടെ വ്യക്തിപരവും അപക്വവുമായ ഒരു ഫെയിസ്‌ ബുക്ക്‌ പോസ്റ്റിംഗ്‌ മാത്രമാണത്‌. ഇതിനെ കുറിച്ച്‌ ബന്ധപ്പെട്ട ആളോട്‌ സംഘടന വിശദീകരണം ചോദിക്കുകയും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അയാൾ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതുമായി യൂത്ത്‌ ലീഗിനെ ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന വാർത്തകളും വിവാദങ്ങളും അവസാനിപ്പിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. — withCk Subair.2
Posted on: Thu, 01 Aug 2013 11:23:52 +0000

© 2015