PM Nambiar, ഇന്ത്യന്‍ - TopicsExpress



          

PM Nambiar, ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിലോ, രാജ്യാന്തര കരാറുകള്‍ക്ക് ബാധകമായ ഇതര നിയമങ്ങളിലോ ഒട്ടും അവഗാഹമില്ലാത്ത ഒരാളാണ് ഞാന്‍ എന്ന് ലേശം ചമ്മലോടെ പറയട്ടെ. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരിക ഭാവത്തോടെ സംസാരിക്കുന്നത് വിവരക്കേടാണെന്ന് താങ്കളും സമ്മതിക്കും. അതുകൊണ്ട് ഇനിയെഴുതുന്ന കാര്യങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ നിയമങ്ങളിലെ വകുപ്പുകളുടെ പിന്‍ബലമില്ല. വെറും സാമാന്യബുദ്ധിയുടെ ഉല്‍പന്നങ്ങളാണവ. സദയം ക്ഷമിച്ചാലും. ജി. കാര്‍ത്തികേയന്‍ എംഒയു ഒപ്പിട്ടത് 1995 ആഗസ്റ്റ് 10നാണ്. ആ ധാരണാപത്രമാണ് 1996 ഫെബ്രുവരി 24ന് CONTRACT FOR CONSULTANTS SERVICE BETWEEN......... ആയത്. This contract made this 24 February 1996 എന്നും പറഞ്ഞാണ് കരാറിന്‍റെ സാഹിത്യം ആരംഭിക്കുന്നത്. ഈ തീയതിയ്ക്ക് പ്രത്യേകിച്ച് വിലയൊന്നുമില്ല എന്നാണ് താങ്കള്‍ വാദിക്കുന്നത്. Effective Date of Contract നെക്കുറിച്ച് എവിടെയൊക്കെ കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നു നോക്കാം. Scope of Work എന്ന വിഭാഗത്തില്‍ അതു പരാമര്‍ശിക്കുന്നുണ്ട്. ഇങ്ങനെ - SNC Lavlin shall provide the technical services for Management, Engineering, Procurement and Construction Supervision so as to ensure the timely completion of the Project within the agreed time frame of 3 years with effect from the Effective Date of Contract. ഇതില്‍ നിന്ന് എനിക്കു മനസിലായത്, മൂന്നു വര്‍ഷത്തിനുളളില്‍ കരാര്‍ പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനം അനുസരിച്ച് ദിവസം എണ്ണിത്തുടങ്ങുന്ന തീയതിയാണ് Effective Date of Contract എന്നാണ്. മൂന്നു വര്‍ഷത്തിന്‍റെ കണക്കെടുപ്പ് നടക്കുന്നത് കരാര്‍ ഒപ്പിട്ട 24-2-1996 മുതല്‍ അല്ല എന്ന കൃത്യമായി സൂചിപ്പിക്കുന്ന തീയതിയാണ് Effective Date of Contract. Scope of Work എന്ന വിഭാഗത്തില്‍ 3.3 ഇങ്ങനെ പറയുന്നു. This contract constitutes the entire agreement, with respect to the project, among the Parties and supersedes, nullifies and overrides any other agreements, negotiations, proposals, stipulations and representations past and future, except as made in writing and specifically identified as an amendment to this contract and executed by duly authorized representatives of each party. Effective Date of Contract എന്ന വ്യവസ്ഥ പ്രകാരം കരാറില്‍ നിന്ന് പിന്മാറാന്‍ കെഎസ്ഇബിയ്ക്ക് അവകാശമുണ്ട് എന്ന് ഇതു വായിച്ചിട്ടും എനിക്കു തോന്നുന്നില്ല. പിഎം നമ്പ്യാര്‍ സഹായിക്കണം. ഇനി, കരാര്‍ ഒപ്പിട്ട തീയതിയ്ക്ക് പ്രധാന്യമുളള വല്ല വ്യവസ്ഥകളും കരാറിലുണ്ടോ എന്നു നോക്കാം. KSEB General Project Manager and Coordinator in Canada എന്ന തലക്കെട്ടില്‍ ഇങ്ങനെ പറയുന്നു. Immediately upon the signature of this contract, KSEB shall appoint the General Project Manager who shall be responsible and have full authority for the Project and SNC Lavlin will provide SNC Lavlins Project Manager who will report to the Chairman of KSEB or his nominee. Immediately after the signing of this contract, KSEB will position an officer as a Coordinator in Canada during an agreed portion of the term of this Contract as per Contract requirements and the Coordinator will be responsible for coordinating the work of all KSEB personnel in Canada under the technology transfer and technical training program as per Clause 5 of the General Terms and Conditions. ഇതില്‍ നിന്ന് എനിക്ക് മനസിലായത്, കരാര്‍ ഒപ്പിട്ട തീയതി മുതല്‍ അതു പ്രാബല്യത്തില്‍ വന്നിരുന്നുവെന്നും, പരസ്പര സമ്മതത്തോടെ സപ്ലൈ കരാര്‍ ഉണ്ടാക്കിയേ മതിയാകൂ എന്നും ആ കരാര്‍ ഉണ്ടാക്കുന്ന തീയതിയാണ് Effective Date of Contract എന്നു നിര്‍വചിച്ചിരിക്കുന്നത് എന്നുമാണ്. അതായത് ഇഡിസിയില്‍ നിന്ന് വായ്പ സ്വീകരിച്ചേ മതിയാകൂ, ടേംസ് ആന്‍ഡ് കണ്ടീഷനുകളില്‍ ഉഭയചര്‍ച്ച പ്രകാരം വ്യത്യാസങ്ങള്‍ വരുത്താം. ഏതു കരാറിലും ടെര്‍മിനേഷന്‍ എന്ന ഭാഗമുണ്ടാകും. സംശയനിവൃത്തിയ്ക്ക് അതും വായിച്ചു നോക്കി. അവിടെ ഇങ്ങനെ പറയുന്നു. If SNC Lavlin, upon receipt of a notice from KSEB to correct any proven defect directly attributable solely to SNC Lavlin in the services provided by SNC Lavalin, fails to take the action required to correct such proven defect within the next 60 days, or if the financing of Canadian Goods and Services for the Project has failed or ceased to be of effect, KSEB may deliver to SNC Lavalin 120 days prior written notice of termination specifying such proven defect and thereby terminate this contract provided that KSEB may not terminate for its convenience. കെഎസ്ഇബിയ്ക്ക് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ സാധ്യമല്ല എന്ന് ഈ വ്യവസ്ഥയും കാണിക്കുന്നുണ്ട്. പൊതുവിലും പ്രത്യേകമായും അനേകമനേകം ജോലികള്‍ കരാറുമായി ബന്ധപ്പെട്ട് എണ്ണിപ്പറയുന്നുണ്ട്. ഡ്രായിംഗും പ്രാഥമിക എഞ്ചിനീയറിംഗ് ജോലികളും എന്നു തുടങ്ങി എണ്ണമറ്റ പണികള്‍. ഇതൊന്നും Effective Date of Contract നു ശേഷം മാത്രമേ തുടങ്ങൂ എന്ന ഒരു വ്യവസ്ഥയും കരാറില്‍ എനിക്കു കാണാനായില്ല. ഈ കരാറിന്‍റെ ഡ്രാഫ്റ്റ് എസ്എന്‍സി ലാവലിന്‍ കെഎസ്ഇബിയ്ക്ക് അയച്ചുകൊടുത്തത് 1996 ജനുവരി 3നാണ്. അതില്‍ ഇങ്ങനെ പറയുന്നു. The signing of the contract is mandatory for EDC and CIDA to provide us with a firm letter of offer for the financing of the contracts. Please note that the contracts will only become effective after financing has been arranged to the full satisfaction of KSEB We request you to please study the contract documents and arrange for a mutually convenient date for signing the contract. ഇതു വായിച്ചിട്ട് ഞാന്‍ മനസിലാക്കിയത്... 24-2-1996ന് ഒപ്പിട്ട കരാര്‍ mandatory ആണ്. ആ കരാര്‍ പ്രകാരം ഇഡിസിയും സിഡയും വായ്പാ സഹായം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണ്. വായ്പയുടെ വ്യവസ്ഥകള്‍ സംബന്ധിച്ച് കെഎസ്ഇബിയ്ക്കു സംതൃപ്തി വരുംവിധത്തില്‍ ഇടപെടാന്‍ കരാര്‍ പ്രകാരം സാധ്യമാകും. അങ്ങനെ സംതൃപ്തിയെച്ചൊല്ലി വേണമെങ്കില്‍ ചര്‍ച്ചയോ തര്‍ക്കമോ ഒക്കെ ആകാം. ആ കത്തില്‍ത്തന്നെ ലാവലിന്‍ ഇതും കൂടി പറഞ്ഞു. The contract will allow us to confirm that we will be the suppliers and exporter of Canadian goods and services which is the basis on which the financing is arranged. ഒരു പഴുതുമില്ലാത്തവിധം ലാവലിന്‍ ഈ വ്യവസ്ഥ വെച്ച തീയതി 1996 ജനുവരി 3. ഇതു സമ്മതമല്ല എന്നു പറഞ്ഞ് വേണമെങ്കില്‍ 24-2-1996ന് ഒപ്പിട്ട കരാറില്‍ നിന്ന് കെഎസ്ഇബിയ്ക്കു പിന്മാറാമായിരുന്നു. ജനുവരി 3ന് അയച്ച ഡ്രാഫ്റ്റ് വായിച്ചു തൃപ്തിപ്പെട്ട് ഫെബ്രുവരി 24ന് കരാര്‍ ഒപ്പിടുമ്പോള്‍ കെഎസ്ഇബി ലാവലിന്‍ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നു. അതില്‍ നിന്ന് പിന്മാറാന്‍ കഴിയുമായിരുന്നില്ല. ഈ കരാര്‍ അനുസരിച്ചുളള സപ്ലൈ കരാറിന്‍റെ കരടു വ്യവസ്ഥകള്‍ ഇഡിസി ലാവലിന്‍ കമ്പനിയ്ക്കു നല്‍കിയത് 1996 ഏപ്രില്‍ 12നാണ്. അവരത് കെഎസ്ഇബിയ്ക്കും കൈമാറി. അതിലെ വായ്പാ വ്യവസ്ഥകളെക്കുറിച്ച് ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് 24-04-1996ന് കെഎസ്ഇബി ചെയര്‍മാന്‍ ഡോ. വി. രാജഗോപാല്‍ ലാവലിന് ഒരു ഫാക്സ് സന്ദേശം അയച്ചു. എക്സ്പോഷര്‍ ഫീ, ഗ്യാരന്‍റര്‍, കമ്മിറ്റ്മെന്‍റ് ഫീ, പലിശ നിരക്ക്, ഫീസും മറ്റു ചെലവുകള്‍ എന്നിവയെ സംബന്ധിച്ച് കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഫാക്സ് അയച്ചത്. 1996 ആഗസ്റ്റ് 16ന് മുമ്പ് കരാര്‍ ഒപ്പിട്ടാല്‍ പലിശ നിരക്ക് കണ്‍സെന്‍സസ് ഇന്‍ററസ്റ്റ് റഫറല്‍ റേറ്റ് (സിഐആര്‍ആര്‍) ആയ 8.5 ശതമാനത്തിനു പകരം 6.52 ശതമാനം ആക്കാമെന്ന് ഇഡിസി സമ്മതിച്ചതായി അവരുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. 1996 മെയ് 23നാണ് ലാവലിന്‍റെ മറുപടി വന്നത്. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റത് 1996 മെയ് 20ന്. ഇതില്‍ നിന്ന് മനസിലാകുന്നത്, പിണറായി വിജയന്‍ അധികാരമേറുന്നതിനു മുമ്പു തന്നെ സപ്ലൈ കരാറിന്‍റെ കരടും കെഎസ്ഇബിയില്‍ എത്തിക്കഴിഞ്ഞിരുന്നു. അതിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് കെഎസ്ഇബിയും ലാവലിനും തമ്മില്‍ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ചര്‍ച്ചകള്‍ വഴിയാണ് 1996 ആഗസ്റ്റ് 16ന് മുമ്പ് കരാറില്‍ ഒപ്പിട്ടാല്‍ പലിശ നിരക്കു കുറയ്ക്കാമെന്ന് ഇഡിസി സമ്മതിച്ചത്. അങ്ങനെയാണ് പിണറായി വിജയന്‍റെ കാലത്ത് 1996 ആഗസ്റ്റ് 10ന് അഡെന്‍ഡം കരാര്‍ ഒപ്പിട്ടത്. ഈ വസ്തുതകള്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നത് ഇത്രയേ ഉളളൂ. സപ്ലൈ കരാറിനെക്കുറിച്ചുളള ചര്‍ച്ചകളടക്കം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ഒരുതരത്തിലും ഈ കരാറില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹത്തിനോ എല്‍ഡിഎഫ് സര്‍ക്കാരിനോ കഴിയുമായിരുന്നില്ല. നാട്ടിലെ നിയമവ്യവസ്ഥ പ്രകാരം അത് ഒട്ടും സാധ്യമല്ല. ഉഭയ കക്ഷി ചര്‍ച്ചകള്‍ വഴി വായ്പാ തുകയിലോ ഉപകരണങ്ങളുടെ അളവിലോ പലിശയിലോ എന്തെങ്കിലും മാറ്റം വരുത്താന്‍ മാത്രമേ കഴിയുമായിരുന്നുളളൂ. കെഎസ്ഇബിയ്ക്ക് അനുകൂലമായി അതു ചെയ്തിട്ടുമുണ്ട്. (വായ്പാ തുക 157 കോടിയായിരുന്നത് 131 കോടിയായും കണ്‍സള്‍ട്ടന്‍സി ചാര്‍ജ് 24 കോടിയില്‍ നിന്ന് 17 കോടിയായും കുറച്ചു). സാന്ദര്‍ഭികമായി ഒരു കാര്യം കൂടി പറയാം. സപ്ലൈ കരാര്‍ ഒപ്പിട്ടത് പിണറായി വിജയനാണ് എന്ന് കുറ്റാരോപണമായി വിചാരണ വേളയില്‍ സിബിഐയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സപ്ലൈ കരാറില്‍ ഒപ്പിട്ടില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് കോടതി ചോദിച്ചു. പാരീസില്‍ ആര്‍ബിട്രേഷനു പോകേണ്ടി വരുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സംസ്ഥാനം കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുന്ന സമയത്ത് വിദേശ കോടതിയില്‍ ആര്‍ബിട്രേഷന്‍ നടത്തിക്കളിക്കുകയായിരുന്നോ വേണ്ടിയിരുന്നത് എന്ന കോടതിയുടെ ചോദ്യത്തിനു മുന്നില്‍ സിബിഐ പ്രോസിക്യൂട്ടര്‍ക്കു മറുപടിയുണ്ടായിരുന്നില്ല. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയാല്‍ കരാറിലെ വകുപ്പ് 17 പ്രകാരം അന്താരാഷ്ട്ര ആര്‍ബിട്രേഷന് പാരീസിലെ കോടതിയില്‍ പോകേണ്ടി വരുമായിരുന്നു എന്നതില്‍ സിബിഐയുടെ അഭിഭാഷകനു പോലും സംശയമുണ്ടായിരുന്നില്ല. എന്നിരിക്കെ Effective Date of Contract എന്ന വ്യവസ്ഥ വെച്ച് പിഎം നമ്പ്യാര്‍ നടത്തുന്ന വ്യാഖ്യാനം അസംബന്ധമാണെന്നാണ് എന്‍റെ നിഗമനം. ഞാനൊരു നിയമവിദഗ്ധനല്ലാത്തതുകൊണ്ട് അത് പിഎം നമ്പ്യാര്‍ കാര്യമാക്കേണ്ടതില്ല. പകരം അദ്ദേഹം ചെയ്യേണ്ടത്, ഈ ലാ പോയിന്‍റ് സിബിഐയെ ധരിപ്പിക്കുകയോ അപ്പീല്‍ നല്‍കുന്നുവെങ്കില്‍ അതില്‍ കക്ഷിചേര്‍ന്ന് കോടതിയെ ബോധ്യപ്പെടുത്തുകയോ ചെയ്യണം.
Posted on: Sun, 10 Nov 2013 09:09:25 +0000

Trending Topics



ral
The Finance Ministry said the government will try to save some
None of us are faultless in life...we all have things we may not
Hello to all of you who are on my list of contacts of Facebook. I
The San Mig Coffee Mixers and the Meralco Bolts open their
Mobile phone radiation and health The effect of mobile phone
“Quem nunca escreveu seu nome junto do de alguém numa folha de

Recently Viewed Topics




© 2015