SPONSOR A DIALYSIS @ - TopicsExpress



          

SPONSOR A DIALYSIS @ 700 കഴിഞ്ഞ നാലോളം വർഷങ്ങളായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന SSREE Foundation എന്ന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയാണ് ഞാൻ.നടൻ മധു സാർ, സൂര്യകൃഷ്ണ മൂർത്തി സാർ, ഹാബിറ്റാറ്റ് ശങ്കർജി , ഡോക്റ്റർ .പി.എം.മാത്യു വെല്ലൂർ എന്നിവരാണ് രക്ഷാധികാരികൾ. പാവപ്പെട്ട വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സഹായിക്കുകയാണ് കഴിഞ്ഞ നാല് വര്ഷമായി ട്രസ്റ്റ് ചെയ്യുന്ന പ്രധാന പ്രവർത്തനം .തിരുവനന്തപുരത്തുള്ള നിംസ് മെഡി സിറ്റിയുടെ സഹകരണത്തോടെയാണ് കഴിഞ്ഞ നാല് വർഷങ്ങളായി നാലായിരത്തിനകത്ത് സൗജന്യ ഡയാലിസിസ് ചെയ്യാൻ സാധിച്ചത്. ഒരു ഡയാലിസിസ് ചെയ്യുന്നതിന് 700 രൂപയാണ് നിംസ് മെഡി സിറ്റിക്ക് ട്രസ്റ്റ് നൽകേണ്ട തുക.തുടക്കത്തിൽ 23 രോഗികളുമായി ആരംഭിച്ച ഈ പ്രോജക്റ്റിൽ ഓരോ മാസവും 100 സൗജന്യ ഡയാലിസിസ് വരെ നല്കിയിരുന്നു.. ഓരോ രോഗിക്കും ഓരോ മാസവും 8 മുതൽ 12 ഡയാലിസിസ് വരെ ആവശ്യമായി വരും.തുടക്ക സമയത്ത് രോഗികളുടെ എണ്ണം കുറവായത് കാരണം അവർക്ക് ഓരോ മാസവും വേണ്ട ഡയാലിസിസിന്‍റെ പകുതിയും ട്രസ്റ്റിന് സൗജന്യമായി നല്കാൻ സാധിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ രോഗികളുടെ എണ്ണം കൂടുകയും സ്പോണ്‍സർഷിപ്പിൽ കിട്ടുന്ന തുക കുറയുകയും ചെയ്തു.അതോടെ അവര്‍ക്ക് കൊടുക്കാൻ പറ്റുന്ന സൗജന്യ ഡയാലിസിസിന്‍റെ എണ്ണം കുറഞ്ഞു. ഈ അടുത്ത കാലത്തായി രോഗികൾ 50 ആവുകയുംഅവർക്ക് കൊടുക്കാൻ സാധിക്കുന്ന സൌജന്യവും 50 എണ്ണമായി കുറയുകയും ചെയ്തു. ഓരോ രോഗിക്കും ഒരു ഡയാലിസിസ് ആണ് ഇപ്പോൾ സൗജന്യമായി ട്രസ്റ്റിന് കൊടുക്കാൻ സാധിക്കുന്നത്. അതിനുള്ള ഫണ്ട്‌ കണ്ടെത്തുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.രോഗികളെ സ്പോണ്‍സർ ചെയ്യിച്ചും, തിരുവനന്തപുരത്ത് പല ഷോപ്പുകളിലും വച്ചിട്ടുള്ള ചാരിറ്റി ബോക്സുകളിൽ നിന്നുള്ള തുകയുമൊക്കെ ഉപയോഗിച്ചാണ് ഈ സൌജന്യം ചെയ്തു വരുന്നത്.. എനിക്ക് ഫെയിസ്ബുക്കിലൂടെ എല്ലാ മാസവും ഈ പ്രൊജക്റ്റിനു സപ്പോർട്ട് ചെയ്യുന്ന ധാരാളം സുഹൃത്തുക്കളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ആൾക്കാരിലേക്ക് ഈ ഒരു പ്രൊജക്റ്റ് എത്തിക്കുക എന്ന ഉദ്ദേശ്യത്തിൽ ആണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇവിടെ ഇടുന്നത്.. പല തുള്ളി പെരു വെള്ളം എന്ന് പറയുമ്പോലെ എല്ലാവരുടെയും ഓരോ ചെറിയ കോണ്‍ട്രിബ്യുഷൻ ധാരാളം ആളുകൾക്ക് ഒരു വലിയ സഹായകമായി മാറും.. Account Details SSREE FOUNDATION A/C NO: 10 300 1003 39 227 ( SB ACCOUNT) FEDERAL BANK, STATUE BRANCH THIRUVANANTHAPURAM,PIN: 695001 IFSC : FDRL 0001030 കൂടുതൽ വിവരങ്ങള്‍ക്ക്: ssreefoundation
Posted on: Tue, 22 Apr 2014 10:25:09 +0000

Trending Topics



Recently Viewed Topics




© 2015