Sefaniya Glory Mariaposted toCarmel voice ഒരു - TopicsExpress



          

Sefaniya Glory Mariaposted toCarmel voice ഒരു പുരോഹിതന്‍ ആരാണ്? നിങ്ങളുടെ ഇടവക വികാരിയച്ചനെ പറ്റി നിങ്ങള്‍ ചിന്തിക്കാറുണ്ടോ?എല്ലാ മണിക്കൂറിലും ബലി ആകുന്ന ഒരു ജീവിതമാണ്‌ പുരോഹിതന്റെത്. ഒരു അസുഖം വന്നാല്‍ താങ്ങാന്‍ പോലും ഒരു ആളില്ലാത്ത , തണുത്തുറഞ്ഞ അത്താഴത്തിനു മുന്‍പില്‍ വേദനയോടെ ഇരിക്കേണ്ടി വരുന്ന, ജീവിതത്തിന്‍റെ ഊഷ്മളമായതെല്ലാം നഷ്ടപെടുത്തി, ഏകാന്തതയുടെ മണിക്കൂരുകളിലും ആയിരം കണ്ണുകള്‍ നിരിക്ഷിക്കുന്ന ഒരു ജീവിതത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചിടുണ്ടോ? നിങ്ങള്‍ കാണുന്ന മണികൂറുകളില്‍ പള പള തിളങ്ങുന്ന കുപ്പായത്തില്‍ ആര്‍ത്തുഉല്ലസിക്കുന്ന വൈദികന്‍ മൂന്നോ നാലോ മണികൂരിനു ശേഷം ഏകനാകുന്നു, എന്ന് നിങ്ങള്‍ മറക്കുന്നു. വിശുദ്ധിയുടെ ബലിപീടങ്ങളില്‍ബലിയാക്കപെടുന്ന ഒരു ജീവിതമാണ് ഒരു പുരോഹിതന്റെത്. വൈദികരെ വിമര്‍ശിക്കുന്നത് നമുക്ക് ഹരമാണ്. ഓര്‍ക്കുക, അവരും മനുഷ്യരാണ്.ജീവിതത്തിന്റെ മരുഭൂമിയില്‍ അവര്‍ക്ക് ചില മണികൂറുകളില്‍ വഴി തെറ്റല്‍ വന്നാലും, .വിശുദ്ധിയുടെ ബാലിപീടങ്ങളില്‍ അശുദ്ധി പുരളില്ല.ഗദ്സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ച ക്രിസ്തു ഇ ങ്ങിനെ പറഞ്ഞു " പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റണമേ" വിളിയില്‍ നിന്നും മാറി പോകുന്ന നിമിഷങ്ങള്‍. "എങ്കിലും അവിടുന്ന് പിന്നെയും തുടര്‍ന്നു " എങ്കിലും എന്റെ ഹിതമല്ല . അവിടുത്തെ ഹിതം നിരവേറട്ടെ, അപ്പോള്‍ അവനെ ശക്തിപെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപെട്ടു.(ലൂക്കാ 22 42-44) മഹാ പുരോഹിതനായ ക്രിസ്തു പോലും നിസഹായനായി മാറിയപ്പോള്‍ ഒരു പുരോഹിതന്‍ എത്ര നിസ്സാരനാണ്‌... കുടുംബ യോഗ മീറ്റിംഗ് കഴിയുമ്പോള്‍ അച്ചനു അത്താഴം നലകണമെന്ന് പള്ളി കൌണ്‍സിലില്‍ അച്ചന്‍ ഒരു നിര്‍ദേശം വച്ചു. അച്ചന്റെ ഭക്ഷണ പ്രാന്ത് എതിര്‍ത്ത് തോല്‍പ്പിച്ച് കൌണ്‍സില്‍ ചായയും കടിയും കഴിച്ചുപിരിഞ്ഞു.അന്ന് വൈകുന്നേരം , കുടുംബയോഗ മീറ്റിങ്ങുകള്‍ കഴിഞ്ഞു, തളര്‍ന്നു അവശനായി വിശന്നു വന്നപ്പോള്‍ , അച്ചന്റെ ഭക്ഷണ മേശയില്‍, എപ്പോഴോ കോണ്‍വെന്റില്‍ നിന്ന് കൊണ്ട് വന്ന ആഹാരം തണുത്തുറഞ്ഞു ഇരിപ്പുണ്ടായിരുന്നു . ആ ഭക്ഷണം കണ്ടു അച്ചന്‍ തന്റെ ബാല്യത്തെയും തന്‍റെ ഭവനത്തെയും ഓര്‍ത്തു കരഞ്ഞു . ഈ ശാപം ആരുടെ മേല്‍ പതിക്കും. നിങ്ങള്‍ക്ക് വേണ്ടി കഷ്ടപെടുന്ന ആ വൈദികന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ തയാറാക്തിരുന്ന ഇടവകജനമേ, ആ കണ്ണുനീര്‍ നിങ്ങളുടെ തലമുറകളുടെ മേല്‍ വീണേക്കാം . പുരോഹിതരെ ബഹുമാനിക്കുക, സ്നേഹിക്കുക, തകര്‍ച്ചയുടെ നിമിഷങ്ങളില്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുക .
Posted on: Tue, 23 Jul 2013 03:20:09 +0000

Trending Topics



Recently Viewed Topics




© 2015