Special Punsari Village in Gujarat. - TopicsExpress



          

Special Punsari Village in Gujarat. ഇന്ത്യയിലെ ഓരോ ഗ്രാമവും ഇങ്ങിനെ ആയിരുന്നെങ്കിൽ !! ഗുജറാത്തിലെ പുന്‍സാരി ഗ്രാമം. എട്ട് വര്‍ഷം മുമ്പ് വരെ ഇവിടെ ശുദ്ധജലമോ കൃത്യമായി വൈദ്യുതിയോ നല്ല റോഡുകളോ ഒന്നുമല്ലാതിരുന്ന ഗ്രാം. വികസനം തിരിഞ്ഞുനോക്കാത്ത പുന്‍സാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പുന്‍സാരിയെ മാറ്റത്തിന്റെ പുതുയഗത്തിലേക്ക് നയിച്ചത് യുവ സര്‍പഞ്ചായ ഹിമാന്‍ഷു പട്ടേല്‍ എന്ന 31 കാരനാണ്. നോര്‍ത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹിമാന്‍ഷു പട്ടേല്‍ 2006 ല്‍ 28 ാമത്തെ വയസ്സില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെയാണ് മാറ്റത്തിന്റെ യുഗം തുടങ്ങിയത്. കാര്യമായ ഫണ്ടൊന്നുമില്ലാതെ പ്രതിസന്ധിയിലായിരുന്നു 2006 ല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം. വരുമാനമാര്‍ഗങ്ങളുണ്ടെങ്കിലും കൃത്യമായ വിനിയോഗമില്ലാത്തതാണ് പ്രതിസന്ധിയെന്ന് മനസ്സിലാക്കിയ ഹിമാന്‍ഷു ഒരു പൊളിച്ചെഴുത്തിന് തയ്യാറായി. എട്ട് വര്‍ഷം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് യോജിച്ചുള്ള പ്രവര്‍ത്തനം. ജില്ലാ ആസൂത്രണ കമ്മീഷന്‍, പിന്നാക്ക പ്രദേശങ്ങള്‍ക്കുള്ള ഗ്രാന്റ്, 12 ാം ധനകാര്യ കമ്മീഷന്റെ ഭാഗമായ ഫണ്ട്, സ്വയം സഹായ ഗ്രൂപ്പുകള്‍, എല്ലാവരും കൈകോര്‍ത്തു. ഫലം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ന് ഗ്രാമം സിസിടിവിയുടെ വലയത്തില്‍ സുരക്ഷിതമാണ്, ജല ശുദ്ധീകരണ പ്ലാന്റുകള്‍, സ്‌കൂളുകളില്‍ എസി സൗകര്യം, വൈഫൈ, ബയോമെട്രിക് യന്ത്രങ്ങള്‍, മിനി ബസ്സുകള്‍ അടങ്ങുന്ന സ്വന്തം ഗതാഗത സംവിധാനം ഇവയെല്ലാം ഈ ഗ്രാമത്തിന് ഇന്ന് സ്വന്തം. ഗ്രാമം മുഴുവന്‍ ലൗഡ് സ്പീക്കറുകള്‍, ശുചിത്വമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, എട്ട് കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളുകള്‍, ടോള്‍ ഫ്രീ പരാതി സെല്ലുകള്‍. ഗ്രാമത്തിന്റെ സ്വന്തം മിനി ബസ്സില്‍ സഞ്ചരിക്കാന്‍ ഒരു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വനിതാ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം. 120 ലൗഡ്‌സ്പീക്കറുകളാണ് ഗ്രാമത്തിലുള്ളത്. രാവിലെ ഗ്രാമവാസികള്‍ പ്രഭാതീയം കേട്ട് തുടങ്ങുന്നു. വൈകുന്നേരമായാല്‍ ഭജനുകള്‍, ഭക്തിഗാനങ്ങള്‍ ഒക്കെ കേള്‍ക്കാം. ടെലിഫോണ്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലം വരെ ലൗഡ്‌സ്പീക്കറിലൂടെയാണ് വിളംബരം ചെയ്യുന്നത്. സര്‍പാഞ്ചിന് സ്വന്തം മൊബൈലില്‍ നിന്ന് ലൗഡ്‌സ്പീക്കറിലൂടെ എപ്പോള്‍ വേണമെങ്കിലും അറിയിപ്പുകള്‍ നല്‍കാം. ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നാല് രൂപയ്ക്ക് 20 ലിറ്ററിന്റെ കാന്‍ വീടുകളിലേക്ക് നല്‍കുന്നു എട്ട് വര്‍ഷക്കാലം കൊണ്ട് ആകെ 16 കോടി രൂപ മാത്രം ചിലവിട്ടാണ് സമഗ്രവികസനത്തിലേക്ക് ഗ്രാമം ചുവടുമാറിയത്. ഇന്ന് കേന്ദ്ര നഗര, ഗ്രാമ വികസന മന്ത്രാലയങ്ങളിലെ സംഘങ്ങള്‍ തന്നെ ഗ്രാമത്തിലെത്തി പുന്‍സാരി മോഡല്‍ പഠിക്കുകയാണ്. രാജ്യത്തിന് പുറത്ത് നിന്നും പുന്‍സാരി മോഡല്‍ കേട്ടറിഞ്ഞ് പഠിക്കാന്‍ ആളുകള്‍ എത്തുന്നു. അപ്പോഴും ഹിമാന്‍ഷു തിരക്കിലാണ്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള ഒരു യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയില്‍ വ്യാപൃതനാണ് ഈ യുവാവ്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ഇ റിക്ഷകളും തയാറാക്കി. ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 52 ലക്ഷം രൂപ അനുവദിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനാണ് ഹിമാന്‍ഷു ആദ്യം ഊന്നല്‍ നല്‍കിയത്. തത്ഫലമായി 2006 ല്‍ 300 വിദ്യാര്‍ഥികളുണ്ടായിരുന്നിടത്ത് ഇന്ന് പഠിക്കാന്‍ സ്‌കൂളിലെത്തിയവര്‍ 600 ആയി വര്‍ധിച്ചു. എല്ലാ ക്ലാസ് മുറികളും എസി മാത്രമല്ല കമ്പ്യൂട്ടറുകളും പ്രൊജക്ടറുമൊക്കെയുണ്ട്. ക്ലാസ്സുകള്‍ പലതും പവര്‍പോയിന്റ് പ്രസന്റേഷനുകളായതോടെ കുട്ടികള്‍ക്കും പഠനത്തോട് താത്പര്യം കൂടി. എട്ട് വര്‍ഷത്തിനിടെ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചോദിക്കാതെയാണ് ഈ വികസനമൊക്കെ നടത്തിയത്. ഇക്കാലയളവില്‍ ഗ്രാമത്തിന് ആകെ എം.പി ഫണ്ടില്‍ നിന്ന് കിട്ടിയത് ഒരു ലക്ഷം രൂപ മാത്രമാണ്. ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ഫണ്ടുണ്ട്. ബജറ്റ് വിഹിതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഗ്രാന്റുകള്‍ ലഭിക്കും. അത് കൃത്യമായി മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാം-ഹിമാന്‍ഷു പട്ടേല്‍ പറയുന്നു. youtube/watch?v=4kE5cHv-KFE#t=464
Posted on: Wed, 19 Nov 2014 09:11:03 +0000

Trending Topics



Recently Viewed Topics




© 2015