Theres no market for your sorrows in this world, so never - TopicsExpress



          

Theres no market for your sorrows in this world, so never advertise them.” ഇപ്പോഴത്തെ കാലം അങ്ങനെയാണ്. നിങ്ങളുടെ പുഞ്ചിരികള്‍ക്ക് എപ്പോഴും നല്ല മാര്‍ക്കറ്റ്‌ ആണ്, കാരണം ലോകത്തിന് അതെ ആവശ്യമുള്ളൂ. ചുറ്റും ഉള്ളവരുടെ കാര്യം നോക്കിയാല്‍, അപകടങ്ങള്‍ വരെ ആളെ രക്ഷിക്കാതെ മൊബൈല്‍ ക്യാമറയില്‍ എടുത്ത്‌ ഫെയ്സ്ബുകില്‍ പോസ്റ്റ്‌ ചെയ്തു ലൈക്കുകള്‍ വാരിക്കൂട്ടുന്ന ടീംസ്. അല്ലെങ്കില്‍ രണ്ടു പേര്‍ ഒരാളെ അടിക്കുന്നത് കണ്ടാല്‍ മൂന്നാമനും നാലാമനും പിന്നെ എല്ലാ ആമനും അടിയോടടി ആയിരിക്കും. അവസാനമേ കാര്യം ചോദിക്കൂ. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ക്ക്‌ നമ്മുടെ പ്രായത്തിന്‍റെ ലാന്‍ഡ്‌മാര്‍ക്കും നമ്മുടെ പ്രശ്നങ്ങളുമാണ് അവരുടെ ചായയുടെ കടി. നമ്മുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന് നമ്മള്‍ വിചാരിക്കുന്നവരോ അവരുടെ തിരക്കുകള്‍ കഴിഞ്ഞു സമയം ഉണ്ടെങ്കിലെ നമ്മുടെ വിഷമങ്ങള്‍ കേള്‍ക്കൂ, മൂഡ്‌ ഉണ്ടെങ്കിലെ ആശ്വസിപ്പിച്ച് സന്തോഷിപ്പിക്കൂ. അതിനെ ഒക്കെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? അവര്‍ ഒരിക്കലും അതില്‍ കുറ്റക്കരാകുന്നില്ല. നമ്മുടെ സന്തോഷങ്ങള്‍, ജയങ്ങള്‍, പരാജയങ്ങള്‍, വിഷമങ്ങള്‍ ഒക്കെ സ്വന്തമാക്കുന്നത് ഒരു സ്വത്ത് പോലെയായിരിക്കണം. നമ്മുടെ ചരിത്രം ആയിരിക്കണം അത്. ഇന്നത്തെ ഒരു വിഷമം പോലും നാളെ ഓര്‍ക്കുമ്പോള്‍ ആരും കൂടെയില്ലാതെ അത് തരണം ചെയ്തതിനെ പറ്റി അഭിമാനം തുളുമ്പി നില്‍ക്കുന്ന ഒന്നാകണം. അതല്ലേ ഹീറോയിസം? ;) പിന്നോട്ട് മടക്കുന്ന കാല്‍ വച്ചാണ് നിങ്ങള്‍ മുന്നോട്ടു നടക്കുന്നത് എന്ന് എത്ര പേര്‍ ഓര്‍ക്കാറുണ്ട്? ശൈശവം മുതലേ അങ്ങനെയായിരുന്നു. പിന്നിലേക്ക് എത്രയാഞ്ഞു വലിക്കുന്നുവോ അത്രയും ശക്തിയോടെ മുന്നോട്ടു പോകുന്ന അസ്ത്രമാണ് ശത്രുവിന്‍റെ തല വരെ കൊയ്യുന്നത്. ഭൂമിയിലേയ്ക്ക് ചെറുതായി ഒന്നിരുന്നിട്ടെ പക്ഷി ചിറകുവിടര്‍ത്തി ആകാശത്തിന്‍റെ അനന്തതയിലേക്ക് പറക്കുകയുള്ളൂ. അത്രയും പ്രാധാന്യവും ആയുസ്സുമൊക്കെയേ ഉള്ളൂ ഈ പിന്നിലെക്കുള്ള പോക്കിന് എന്നോര്‍ക്കുക. നിങ്ങള്‍ക്ക്‌ ഒരുത്തനും വേണ്ട എന്നാദ്യം തീരുമാനിക്കുക, അടിയുറച്ച് വിശ്വസിക്കുക. രണ്ടു കാലും നിവരുന്ന നട്ടെല്ലും കാര്യങ്ങള്‍ ചെയ്യാന്‍ കൈകളും ഉണ്ടല്ലോ. അത് ധാരാളമാണ്. കരഞ്ഞു തീര്‍ക്കാന്‍ ടൈം ഇല്ലാന്നെ! പോട്ടെ മുന്നോട്ട്! വേണേല്‍ ഒരു കൂളിംഗ് ഗ്ലാസ്സും എടുത്തു വച്ചോ, സ്റ്റൈല്‍ ആയിരിക്കും. :D So here is a good morning to my smiles, my world! Rise and shine! Yo yo! :) :) :)
Posted on: Wed, 23 Jul 2014 05:57:12 +0000

Trending Topics



Recently Viewed Topics




© 2015