To Mohandas Karamchand Gandhi - TopicsExpress



          

To Mohandas Karamchand Gandhi പ്രിയപ്പെട്ട മഹാത്മാവേ പല സ്ഥാപനങ്ങളുടെ ചുവരുകളിലും അങ്ങയുടെ പുഞ്ചിരി തൂകുന്ന ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് . അതിൽ അടിക്കുറുപ്പുകളും ഉണ്ടാകാറുണ്ട്. അങ്ങനെ കണ്ട ഒന്നാണ് ഇത്. “A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption in our work. He is the purpose of it. He is not an outsider in our business. He is part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so.” Mohandas Karamchand Gandhi അങ്ങ് ഉപഭോക്ത സമൂഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് മേലെ ഉദ്ധരിച്ചിരിക്കുന്നത് .അതിന്റെ വിവര്ത്തനം ആവശ്യം ആണെന്ന് തോന്നുന്നില്ല. കാരണം സരളമായ വാക്യങ്ങളാണ് അവ. അർഥം എളുപ്പത്തിൽ ഗ്രാഹ്യവും ആകുന്നു. കേരളീയരുടെ ദേശീയോത്സവമായ ഓണം കഴിഞ ആഴ്ച കടന്നു പോയ വിവരം അങ്ങ് അറിഞ്ഞു കാണുമല്ലോ. ആ ഓണ ദിനങ്ങളിൽ ഒന്നിൽ നടന്ന ഒരു സംഭവം ആണ് അങ്ങുമായി ചര്ച്ച ചെയാൻ ആഗ്രഹിക്കുന്നത് . മഹാതമാവേ , അങ്ങാണ് ഇത് കേൾക്കാൻ സര്വ്വതാ യോഗ്യൻ. അന്ന് ഗുരു ദേവന്റെ ജന്മ ദിനം കൂടി ആയിരുന്നു .കൊടുക്കൽ വാങ്ങൽ പ്രക്രീയ കൂടെ ആയ നമ്മുടെ ഓണത്തിന്, അടുത്തുള്ള പട്ടണത്തിൽ ഉള്ള ഒരു റ്റെക്സ്റ്റൈൽസിൽ നിന്ന് ഏതാണ്ട് 7000 രൂപയോളം വിലവരുന്ന തുണി തരങ്ങൾ വീട്ടുക്കാർ വാങ്ങുകയുണ്ടായി. സുസ്മേര വദനനായി , വാക്കുകളിൽ തേനും വയമ്പും വെണ്ണയും ചേർത്ത് പുരട്ടി ,ബിൽ കാബിനിൽ ഇരുന്ന ആഡ്യൻ ഞങ്ങളോട് പറഞു, ചെറുതോ മറ്റോ ആണെങ്കിൽ , രണ്ടു ദിവസത്തിനു ശേഷം ബിൽ സഹിതം കൊണ്ട് വരിക , മാറ്റി തന്നോളാം. നല്ല ഇടപെടൽ. തുണിത്തരങ്ങളിൽ ഒന്ന് അങ്ങനെ ഞാൻ രണ്ടു ദിവസത്തിന് ശേഷം അവിടെ ബിൽ സഹിതം കൊണ്ട് ചെന്നു. മാഹാതമവെ , തീര്ത്തും നിഷേധാത്മകമായ പെരുമാറ്റമാണ് അവിടെ കണ്ടത് . വലിഞ്ഞു കേറി വന്ന ഭിക്ഷാടകൻ, തനിക്കു തന്ന പഴചോറ് പോര , അത് മാറ്റി ഫ്രൈഡ് റൈസ് (അങ്ങേക്ക് അറിയുമോ എന്തോ ) എന്ന്നു പറഞത് കണക്കായിരുന്നു അവിടത്തെ പ്രതികരണം. ഒടുവില മുൻപ് സൂചിപ്പിച്ച ആഡ്യൻ , പുറത്തെവിടെയോ നോക്കി അലക്ഷ്യമായി എന്നോട് പറഞ്ഞു....ആ ചെന്നു എടുത്തോട് വാ .... സഹനത്തിന്റെ സമസ്ത മേഖലകളും കണ്ടു , ക്ഷമയുടെ ഗിരി ശ്രിന്ഗങ്ങളിൽ അചഞ്ചലനായി നിന്ന ഞാൻ , ചുറ്റുപാടും നിന്ന മാറ്റു എല്ലാവരെയും മറന്നു അയാളുടെ മുഖത്ത് നോക്കി , ബിൽ ചീറ്റു കാണുച്ചു കൊണ്ട് പറഞ്ഞു ,7000 രൂപയ്ക്ക് തുണിത്തരങ്ങൾ വാഗിയ ഉപഭോക്താവാണ് ഞാൻ....മര്യാദയ്ക്കു പെരുമാറണം ...!!! തുടർന്ന് അയാള് എന്നോട് പറഞ്ഞു . സാറെ ഞാൻ ചീത്ത പറഞ്ഞില്ലല്ലോ ....!!!! ഞാൻ വീണ്ടും ക്ഷുഭിതനായി തന്നെ പറഞ്ഞു .. , നിങ്ങൾ ചീത്ത പറഞ്ഞിട്ടില്ല..പക്ഷെ സാധനം വാങ്ങാൻ വരുന്നവരോട് പെരുമാറാൻ പഠിക്കണം. അതിനു ശേഷം മാറ്റി വാങ്ങിയ തുണിത്തരങ്ങൾക്ക് ബിൽ ഇട്ടു കൈപട്ടിയ ശേഷം ഞാൻ അയാളോട് പറഞ്ഞു , നന്ദി , നിങ്ങളുടെ സ്ഥാപനത്തിൽ മേലാൽ ഞങ്ങൾ വരികയില്ല ! മറ്റെന്തെക്കെയോ പറയണം എന്ന് കരുതി എങ്കിലും പാഞ്ഞില്ല.കാരണം ഒരു പരിധി വരെ ഭാരതീയർ അങ്ങയുടെ ആദർശങ്ങൾ , അവർ അറിയാതെ തന്നെ പാലിക്കുന്നുണ്ട്. ഭാഗ്യം !!! മഹാത്മാവേ അങ്ങയുടെ ഉദ്ധരണി യിൽ അടങ്ങിയിട്ടുള്ള മർമ്മ പ്രധാനമായ വസ്തുതയിൽ ഒന്നാണ് , ഉപഭോകതാവ് ,വ്യാപാരത്തിൽ അന്യനൊ, തസസ്സമൊ ആകുന്നില്ല. മരിച്ചു , അതിന്റെ ഭാഗമാകുന്നു. ഉപഭോക്താവ് കച്ചവടത്തിന്റെ , അല്ലെങ്കിൽ വ്യാപാരത്തിന്റെ പരമ പ്രധാനമായ ഘടകം ആണ്. ഈ വസ്തുത മറന്നുകൊണ്ടാണ് പല കച്ചവടക്കാരും ഇന്ന് പെരുമാറുന്നത്. Customer Satisfaction എന്നതോ Customer feed ബാക്ക്എന്നതോ ഇന്ന് അന്യമാകുന്നു. സ്ഥാപനത്തിലേക്ക് വരുന്ന വ്യക്തിയെ കൈ മുദ്രകൾ കൊണ്ട് മാത്രം ലക്ഷ്യ സ്ഥാനത്തേക്ക് പറഞ്ഞുവിടുന്നു. ആദർശങ്ങൾ , എഴുതി വയ്ക്കുന്നതിൽ അല്ല, അത് പാലിക്കുന്നതിൽ ആവണം ശ്രദ്ധ , എന്ന ഒരു ഉദ്ധരണി കൂടി , കൂടി ചെര്തെങ്കിൽ എന്ന് തോന്നി പോകുന്ന നിരവധി സന്ദർഭങ്ങൾ , ദിവസവും , കച്ചവട സ്ഥാപനങ്ങളിൽ കണ്ടു വരുന്നു. തത്ഫലമായി , Customer Satisfaction എന്ന അവസ്ഥയ്ക്ക് കാര്യമായ കുറവ് വരുന്നു. അങ്ങയോടു ഇതൊക്കെ പറയുന്നതിന് കാരണം ഇതാണ് . ഇവടെ എല്ലാവര്ക്കും, ഈ പറയുന്ന എനിക്ക് ഉള്പ്പടെ തിരക്കാണ്. നമ്മൾ നമ്മോടു തന്നെ സംസാരിക്കുന്നില്ല , അവസ്ഥകൾ വിശകലനം ചെയ്തു ,പരിഹാരങ്ങൾ കണ്ടെത്തുന്നില്ല .വ്യക്തിപരമായി പ്രശ്നങ്ങൾ വരുന്നത് വരെ ,പ്രതികരിക്കാത്ത സമൂഹമാണ് ഇവിടെ. ഇനി പ്രശ്നം വന്നാലോ , ഒരു ചെറിയ പൊട്ടി തെറി !! വളരെ ചെറുത്‌ .അത് അപ്പോൾ തന്നെ മറന്നും പോകുന്നു.!! മഹാത്മാവേ , അങ്ങ് പല സന്ദര്ഭങ്ങളിലും പ്രയോഗിച്ച ആയുധമായ സഹനം , ഇപ്പോൾ ,അനാവശ്യമായും നമ്മൾ പ്രയോഗിക്കുന്നു . അങ്ങയുടെ സമരകാലത്ത് ആ സഹനം ഫലവത്തായ ഒരു ആയുധമായിരുന്നെകിൽ , ഇന്നത്തെ സമൂഹം കയ്യിൽ കരുതുന്ന സഹനം എന്ന ആയുധത്തിന്റെ ഫലം പലപ്പോഴും ശൂന്യം ആണ് . ഈ അവസ്ഥ മാറുമായിരിക്കാം ....കാരണം ലോകം മാറുന്നുണ്ട് എന്നാണ് ഇവടെ പലരും പറയുന്നത് . അങ്ങയുടെ ആദർശങ്ങൾ പ്രവൃത്തി പദങ്ങളിൽ കൊണ്ടുവരാൻ ലോകത്തിനു കഴിയുമാറാകട്ടെ എന്ന വിശ്വാസത്തോടെ നിറുത്തുന്നു. നന്ദി NB : എനിക്ക് തോന്നുന്നു ..അങ്ങ് ചിരിക്കുകയാണെന്ന് !! KL Ajay :)
Posted on: Thu, 18 Sep 2014 07:04:32 +0000

Trending Topics



Recently Viewed Topics




© 2015