____ മുണ്ട് - TopicsExpress



          

____ മുണ്ട് മുറുക്കിയുടുക്കല്‍_____________ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണിപ്പോള്‍. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ചെലവില്‍ ആറ് ഡ്രൈവര്‍മാരെയും ഏഴ് അറ്റന്‍ഡര്‍മാരെയുമൊക്കെവെച്ചാണ് മന്ത്രിമാരുണ്ട് കേരളത്തില്‍. ചെലവ് ചുരുക്കണമെന്ന് ഉത്തരവിറക്കിയ ശേഷവും മന്ത്രിമാരുടെ ധൂര്‍ത്ത് തുടരുന്നതിന്റെ ഉദാഹരണങ്ങളാണിത്!ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനാണ് ആറ് ഡ്രൈവര്‍മാരുള്ളത്‍. 21 സ്റ്റാഫുള്ള മന്ത്രി ഡ്രൈവര്‍മാര്‍ക്ക് മാത്രം കൊടുക്കുന്ന ശമ്പളം 1,37,225 രൂപ. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാരഥികള്‍ അഞ്ച് പേരാണ്. ഇവര്‍ക്ക് മാത്രം സര്‍ക്കാര്‍ ചെലിവില്‍ നിന്നുള്ള ചെലവ് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപം.ടൂറിസം മന്ത്രി എ പി അനില്‍ കുമാറിനുമുണ്ട് നാല് ഡ്രൈവര്‍മാര്‍. മന്ത്രിയുടെ ആകെ സ്റ്റാഫംഗങ്ങള്‍ 19 പേര്‍.ഡ്രൈവര്‍മാരുടെ മാത്രം ശമ്പളം 77139. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും മുനീറിനും കെപി മോഹനനും ജയലക്ഷ്മിക്കുമുണ്ട് മൂന്ന് വീതം ഡ്രൈവര്‍മാര്‍. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന്റെ അറ്റന്‍ഡര്‍മാരുടെ എണ്ണം ആറ്. ഇവര്‍ക്കുള്ള ശമ്പളം 87,702. ഓരോ മന്ത്രിമാര്‍ക്കും പതിനഞ്ച് മുതല്‍ ഇരുപത്തി അഞ്ച് വരെ സ്റ്റാഫുകളുണ്ട്. പത്താംതരം പാസ്സാകാത്തവര്‍ വരെ മന്ത്രിമാരുടെ പേഴ്‌സല്‍ സ്റ്റാഫിലെത്തി ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നു.____________________ മന്ത്രിമാര്‍ "ബര്‍മുഡ"യാണ് ധരിക്കുന്നത് അത് കൊണ്ട് മുറുക്കിയുടുക്കല്‍ അവര്‍ക്ക് ബാധകമല്ല!സാധാരണക്കാരായ ജനങ്ങള്‍ പട്ടിണി കിടന്നു മുണ്ട് മുറുക്കിയുടുത്തു നാല് ഏബക്കം ഇട്ടു കൊള്‍വിന്‍!!!!!!!!!!!
Posted on: Tue, 08 Oct 2013 07:42:53 +0000

Trending Topics



Recently Viewed Topics




© 2015