അങ്ങനെ നേരത്തെ ആം ആദ്മി - TopicsExpress



          

അങ്ങനെ നേരത്തെ ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് മൂലം പൊതു ജന ശ്രദ്ധ ആകർഷിച്ച മലയാളി നേഴ്സ്മാർ ഇപ്പോൾ ഇറാഖി തീവ്രവാദികൾ എന്ന് വിളിക്കുന്ന വിമതർ മൂലം ജന ശ്രദ്ധയിലേക്ക്. ഫേസ്ബുക്കിൽ പത്തിൽ ഒൻപത് പോസ്റ്റിലും നേഴ്സ് മാരോടുള്ള സ്നേഹം കവിഞ്ഞു ഒഴുകുന്നു !! കുമാർ വിശ്വാസ് 2005 ലോ മറ്റോ മലയാളി നേഴ്സ് മാരെ കറുത്തവർ എന്ന് വിളിച്ചപ്പോൾ നമ്മളുടെ നേഴ്സ് മാരോടുള്ള സ്നേഹം കൂടി. എവിടെയും മലയാളി നേഴ്സ് മാരെ പിന്താങ്ങി ഉള്ള പോസ്റ്റ്‌കൾ, ചാനൽ ചർച്ചകൾ, പ്രതിഷേധ യോഗങ്ങൾ, അങ്ങനെ അയാൾ മാപ്പ് പറഞ്ഞപ്പോൾ നമ്മുടെ നേഴ്സ് മാരെല്ലാം വെളുത്തവരായി. നമ്മുടെ നേഴ്സ് സ്നേഹം അവിടെ അവസാനിച്ചു. ഇറാഖിലെ തീവ്രവാദികൾ എന്ന് വിളിക്കുന്ന വിമതർ വീണ്ടും മലയാളികളിൽ ആ പഴയ സ്നേഹം ഉണ്ടാക്കി. നേഴ്സ്ന്റെ പ്രശ്നങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ഇവളുമാർക്ക് അവിടെ പോകേണ്ട വല്യ കാര്യമുണ്ടോ എന്ന ചോദ്യം മുതൽ സഹതാപം മൂലം ഉള്ള ജോലി വാഗ്ദാനം വരെ ആയി. നേഴ്സ് മാരെ തിരികെ കൊണ്ട് വന്നു എന്ന് ഉമ്മൻ ചാണ്ടി വാദിച്ചപ്പോൾ , അത് നരേന്ദ്ര മോദിയുടെ നയതന്ത്ര ബുദ്ധി മൂലം ആണെന്ന് ചിലർ വാദിച്ചു. രണ്ടു കപ്പൽ കണ്ടു പേടിച്ചിട്ടാണ് അവരെ വിട്ടതെന്ന് ചിലർ വാദിക്കുമ്പോൾ എങ്കിൽ പിന്നെ എന്ത് കൊണ്ട് ഈ കപ്പൽ കണ്ടു പേടിച്ചു പിടിച്ചു വെച്ചിരിക്കുന്ന പഞ്ചാബികളെ അവർ സ്വതന്ത്രർ ആക്കുന്നില്ല എന്ന സംശയവും ഉദിക്കുന്നു. ISIL വിമതരുടെ ദയ ഒന്ന് കൊണ്ട് മാത്രമാണ് അവർ തിരികെ വന്നത് എന്ന് വാദിക്കുന്ന കൂട്ടരും കുറവല്ല. എന്ത് തന്നെ ആയാലും അവർ തിരികെ വന്നു, നല്ല കാര്യം. പഴയത് പോലെ അവരോടുള്ള ഈ സ്നേഹം ഇവിടെ അവസാനിപ്പിക്കണോ ?? അതോ 2012 ൽ ഡോ ബലരാമൻ കമ്മിറ്റി ശുപാർശ ചെയ്ത കേരളത്തിലെ നേഴ്സ് മാർക്ക് 12900/- രൂപ എങ്കിലും അടിസ്ഥാന ശമ്പളം കൊടുക്കണം എന്ന് സർക്കാരിനെ കൊണ്ട് സമ്മർദം ചെലുത്തി പ്രാബല്യത്തിൽ കൊണ്ട് വരാൻ സാധിക്കുമോ ?? അതായിരിക്കും നിങ്ങൾ ഇവരോട് കാണിക്കുന്ന ഏറ്റവും വല്യ സ്നേഹം. രണ്ടായിരം, മൂവായിരം രൂപക്ക് ഇന്നും കേരളത്തില നേഴ്സ് മാർ ജോലി എടുക്കുന്നു. പഠിക്കാൻ വേണ്ടി എടുത്ത ലോണ്‍ അടയ്ക്കാൻ ബുദ്ധിമുട്ടുന്നു. സമരം ചെയ്യുന്നു, സമരം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ടു അടിച്ചമർത്താൻ നോക്കുന്നു. എന്നിട്ടും നമ്മൾക്ക് യാതൊരു കുലുക്കവുമില്ല. ഈ 46 നേഴ്സ് മാർ ഒരു തുറുപ്പു ചീട്ട് ആയിരുന്നു പലർക്കും..നില നിൽപ്പിനു വേണ്ടി ഉള്ള തുറുപ്പു ചീട്ട്!! ചാനൽ ചർച്ചകൾ കഴിയുമ്പോൾ പതിവ് പോലെ നമ്മൾ ഇതും മറക്കും....അതല്ലേ ശീലം....
Posted on: Sat, 05 Jul 2014 09:28:24 +0000

Trending Topics



Recently Viewed Topics




© 2015