അപവാദം - TopicsExpress



          

അപവാദം കന്യാസ്ത്രീയ്ക്കും അന്യമല്ല., ആത്മീയതയുടെ കുപ്പായത്താൽ മാനുഷിക വികാരങ്ങളെ അടക്കി വയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് തികച്ചും അർത്ഥശൂന്യമാണെന്ന് ഇത്തരം ഒറ്റപ്പെട്ട (പുറത്തറിയുന്ന) സംഭവങ്ങൾ തെളിയിക്കുന്നു. വിശുദ്ധ വസ്ത്രത്തിനുള്ളിൽ ആത്മനിയന്ത്രണം സാധ്യമാകുന്നെങ്കിൽ അത് വസ്ത്രത്തിന്റെയല്ല. ആ വ്യക്തിയുടെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ്. അങ്ങനെയുള്ള ആളുകൾ വിശുദ്ധ വസ്ത്രം അഴിച്ചു വച്ചാലും ആത്മ നിയന്ത്രണം സാധ്യമാകും. ഗർഭം വരെയുള്ള വാർത്തകളെ മാധ്യമങ്ങൾ പുറത്തു വിടുന്നുള്ളൂ. അതിനു മുൻപും ശേഷവും ഈ ഇരകളുടെ അവസ്ഥയെന്തെന്ന് പുറം ലോകത്തെ അറിയിക്കുവാൻ മാധ്യമങ്ങൾക്ക് താല്പര്യമില്ലാത്തതോ, അതോ ഉന്നത സ്വാധീനത്താൽ വാർത്തകൾ പൂഴ്ത്തിവയ്ക്കപ്പെടുന്നതോ?. - ഗർഭം ധരിച്ച കന്യാസ്ത്രീ ലോകത്തിനു മുന്നിൽ അപഹാസ്യയായത് മിച്ചം. ഇത് ദിവ്യഗർഭമെന്ന് നിങ്ങൾ സമ്മതിക്കുന്നൊ? ഇല്ലെങ്കിൽ ഇതിനുത്തരവാദിയാര്..? സാധാരണ പീഢനക്കേസുകളിലെ പോലെ ഇരകളെ മാത്രം പുറം ലോകം അറിയുന്നു. കാരണക്കാരായ പുരുഷന്മാരെ എന്ത്കൊണ്ട് മാധ്യമങ്ങൾ മറച്ച് പിടിക്കുന്നു. കന്യാസ്ത്രീയുടെ ഗർഭം വിശുദ്ധമെങ്കിൽ മറിയത്തിനു മാത്രമല്ല ആ സിദ്ധിയെന്ന് ക്രൈസ്തവ സമൂഹം സമ്മതിച്ചു തരുമൊ? അല്ലെങ്കിൽ കാരണക്കാരനായ മഹദ് വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരുവാൻ ശ്രമിക്കുമൊ?
Posted on: Sat, 24 Jan 2015 09:20:32 +0000

Trending Topics



Recently Viewed Topics




© 2015