അറിയിപ്പ് - Lakshya CA - TopicsExpress



          

അറിയിപ്പ് - Lakshya CA Campus ______________________________ ലക്ഷ്യ സി എ ക്യാമ്പസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ച മാത്യൂ വിനോദിനെതിരെയും ഷിബിലിക്കെതിരെയും ഏറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിരിക്കുന്നു. സ്ഥാപനത്തിന്‍റെ മുന്‍പില്‍ നിന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഘുരേഖകള്‍ വിതരണം ചെയ്തതിനും, ഇതിന്‍റെ പതിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. ഈ കുപ്രചരണത്തിനു കൂട്ടുനിന്ന മറ്റുള്ളവര്‍ക്കെതിരയും സൈബര്‍ ആക്റ്റ് പ്രകാരം ഉടനെ കേസ് എടുക്കുമെന്ന് മേലധികാരികളില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇതുപോലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സാമൂഹ്യദ്രോഹികളെ ഇനി നിയമപരമായി നേരിടാന്‍ തന്നെയാണ് സ്ഥാപനത്തിന്‍റെ തീരുമാനം. അതോടൊപ്പം തന്നെ വ്യാജരേഖകള്‍ ചമച്ച ഈ കുപ്രചാരണങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്ഥാപനത്തോടോപ്പം സഹകരിച്ച എല്ലാ നല്ലവരായ രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും മറ്റു അഭ്യുദയകാംക്ഷികളോടും ഈ അവസരത്തില്‍ ലക്ഷ്യ സി എ ക്യാമ്പസിന്‍റെ പേരില്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
Posted on: Tue, 05 Aug 2014 12:53:28 +0000

Trending Topics



Recently Viewed Topics




© 2015