അൽബേനിയയിൽ നിന്നും - TopicsExpress



          

അൽബേനിയയിൽ നിന്നും വന്നു *സാത്താൻ ആരാധകരെ രക്ഷിച്ചു ദൈവരാജ്യത്തേക്കു നയിച്ച* ആഗ്നസ്‌ എന്ന മദർ തെരേസക്കു ലഭിച്ച അവാർഡുകൾ : ഭാരതരത്നവും പദ്മ പുരസ്കാരവും. തീർന്നില്ല ഇന്ത്യൻ ഭരണകൂടം വത്തിക്കാനിൽ നിന്നും വന്ന കത്തിൻ പ്രകാരം *ആത്മാവിനെ കൊയ്തതിന്റെ ഉപകാരസ്മരണയിൽ നോബൽ സമ്മാനത്തിനു വേണ്ടി പരിഗണിക്കണം എന്നു പറഞ്ഞു കത്തും എഴുതിയിരുന്നു. പട്ടിണി മാറിയ കുറേ ക്രിസ്ത്യാനികളെ! ഭാരതത്തിനു സമ്മാനിച്ച അമ്മയല്ലേ നിന്ദിക്കാൻ പഠിച്ചിട്ടില്ലാത്ത ഭാരതീയർ അമ്മയെ വാഴ് ത്തിപാടി. ഇതാ മറ്റൊരു അമ്മ അമൃതാനന്ദമയി, ഭാരതത്തിൽ ജനിച്ച്‌, സംഘടിത മതത്തിന്റെയോ, സർക്കാർ/ ഇതര സംഘടനകളുടേയോ പിൻബലം ഇല്ലാതെ ഐക്യ രാഷ്ട്ര സഭയുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളി സംഘടന എന്ന തലം വരെ അമൃത മഠത്തിന്റെ പ്രവർത്തനങ്ങളെ കൊണ്ടെത്തിച്ച ഈ അമ്മക്ക്‌ ഇവിടത്തെ ഇടതു കുബുദ്ധി ജീവികളും, കൂലിമാദ്ധ്യമങ്ങളും കൂടി ചാർത്തിയിരിക്കുന്ന പേര്‌ ആൾദൈവം. ഹിന്ദു വർഗ്ഗീയ ഫാസിസ്റ്റ്‌ ആൾദൈവമായ! അമ്മയുടെ താഴെകാണൂന്ന ചില മതേതരചെയ്തികൾ എന്നാണാവോ മതേതറ കേരളം തിരിച്ചറിയുക......?! Amrita SeRVe – Amrita Self-Reliant Villages ഇന്ത്യയിലെ തെരഞ്ഞെടുത്ത 101 ഗ്രാമങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം, സ്വയം തൊഴിൽ എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്ത പദ്ധതി വിജയകരമായി നടത്തിവരുന്നു. IAM – Integrated Amrita Meditation യോഗയും പ്രാണായാമവും കൂട്ടിചേർത്ത്‌ രൂപീകരിച്ച 20 മിനിറ്റ്‌ നീണ്ടുനിൽക്കുന്ന ധ്യാനം അണ്‌ ഇത്‌. ഫീസ്‌ ഈടാക്കാതെ ഇതിനോടകം 13 ലക്ഷം പേരെ ഈ വിദ്യ പഠിപ്പിക്കാൻ അമൃത പ്രവർത്തകർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌, അതിൽ 2.5 ലക്ഷം പേർ ഭാരതത്തിലെ അർദ്ധ സൈനീക വിഭാഗങ്ങളാണ്‌. കൂടാതെ ഇൻഫോസിസ്‌, ബി എസ്‌ എൻ എൽ, ഐ ഐ എം തുടങ്ങിയ വൻ കിട സ്ഥാപനങ്ങളും ഇതിന്റെ ഉപയോക്താകളാണ്‌. Amrita Keerti puraskar ഭാരതീയ സംസ്കൃതിയുടെ ഉന്നമനത്തിനായി പ്രവത്തിക്കുന്നവർക്ക്‌ പ്രജോദനമായി ഈ പുരസ്ക്കാരം നിലകൊള്ളുന്നു. 123456 രൂപയും സരസ്വതീ വിഗ്രഹവും അടങ്ങുന്നതാണ്‌ പുരസ്ക്കാരം. 2001 മുതൽ ഈ പുരസ്കാരം കൊടുത്തുവരുന്നു. Waste management & recycle ദിവസേന സന്ദർശ്ശകരായി വരുന്ന ലക്ഷകണക്കിനു വരുന്ന അമൃത ഭക്തരാൽ ഉണ്ടാവുന്ന ഭക്ഷണ/ഇതര വേസ്റ്റ്‌ വേർത്തിരിച്ച്‌ അതിൽ നിന്നും recycle ചെയാൻ കഴിയുന്നവ രൂപമാറ്റം വരുത്തി കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു. മാലിന്യ സംസ്‌ കരണം, ജൈവകീടനാശിനിയുടെ ഉപയോഗം, പ്രകൃതി സരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവയിൽ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.1000000 വൃക്ഷങ്ങൾ എല്ലാവർഷവും നട്ടുപിടിപ്പിക്കുന്ന അമൃത വനം, കാവുകളെ സംരക്ഷിക്കാനുള്ള പദ്ധതി, തുളസീവനം എന്ന പദ്ധതി, ഹരിത തീരം തുടങ്ങിയ നിരവധി പ്രകൃതി സംരക്ഷണ പദ്ധതികൾ നടത്തിവരുന്നു. Educational Amrita University അമൃത യൂണിവേർസ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന 5 സർവകലാശാലകൾ നിലവിലുണ്ട്‌. ISRO യുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൂടെ ഇവിടത്തെ വിദ്യാർത്ഥികൾ ലോകത്തിലെ 25 സർവകലാശാലകളുമായി സംവദിക്കുന്നു. ഏകദേശം 13000 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. Amrita Educational Institutions 53 സ്കൂളുകൾ സ്വന്തമായുള്ള അമൃത വിദ്യാലയങ്ങൾ പ്രെമറി മുതൽ ഹൈസ്കൂൾ വരെ വിദ്യാർത്ഥികളിൽ സംസ്കാരത്തോട്‌ മതിപ്പുളവാക്കുവാനും യോഗ മുതലായവയിലൂടെ വ്യക്തിത്വ വികസനത്തിന്‌ ഉതകുന്നതുമായ പഠനരീതി അവലംഭിച്ചിരിക്കുന്നു. ഓരോ സ്കൂളുകളിലും 70-100 നിർദ്ധന വിദ്യാർത്തികൾക്ക്‌ സ്കോളർഷിപ്പും കൊടുക്കുന്നുണ്ട്‌. Amrita – ISRO Village Resource Centers ISRO, Microsoft, intel, hp തുടങ്ങിയവയുമായി യോജിച്ചുകൊണ്ട്‌ നിർദ്ധനർക്ക്‌ വിവരസാങ്കേതികതയുടെ ഉപയോഗം പ്രാവത്തികമാക്കുന്ന ഒരു പദ്ധതിയാണിത്‌. ഇതിലൂടെ tele medicine, tele education,advice for farmers, fisheries തുടങ്ങിയ സേവനങ്ങൾ നൽകുന്നു Amrita Institute of Medical Sciences AIMS എന്ന പേരിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ കേരളത്തിലെ നിർദ്ധനരായ നിരവധി പേർക്ക്‌ ആശ്വാസമേകുന്നു. രോഗിയുടെ സാമ്പത്തികനില നോക്കി ഫീസ്‌ ഈടാക്കുന്ന ഒരു ആശുപത്രി ആയതിനാൽ അശരണർക്കും, മദ്ധ്യവർഗ്ഗരായ സാധാരണക്കാർക്കും ഒരുപോലെ ഗുണം ചെയുന്നു. ലോകോത്തര നിലവാരം പുലർത്തുന്ന അമൃത ആശുപത്രിയിലെ പല പ്രമുഖ ഡോക്‌ട്ടർമ്മാരും സേവനമനോ ഭാവവും, അമൃതാനന്തമയീ ഭക്തിയാലും നിസ്വാർത്ഥ സേവനം നടത്തുന്നവരാണ്‌. Disaster Relief & Rehabilitation Works പ്രകൃതി ദുരന്തങ്ങളിൽ എന്നും താങ്ങായി തണലായി അമൃതയുടെ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തന്നെ പ്രശംസിക്കു പാത്രമായിട്ടുണ്ട്‌. ദുരന്ത മുഖത്തെ മെഡിക്കൽ സേവനങ്ങളിലും, ദുരന്തത്തിനിരയായവരുടെ മാനസിക, ഭൗതീക പുനരദിവാസത്തിനും മഠം വഹിക്കാറുള്ള പങ്ക്‌ വളരേ വലുതാണ്‌. സമീപ ചരിത്രത്തിലെ പല ദുരന്തങ്ങളിലും മഹാരാഷ്ട്ര ബൂമികുലുക്കം(1992),ഗുജറാത്ത്‌ ഭൂമികുലുക്കം (2001), കുംബകോണം തീപിടുത്തം ( 2004), സുനാമി (2004), മുബൈ വെള്ളപൊക്കം (2005), കത്രീന ചുഴലികാറ്റ്‌ യു എസ്‌ (2005), കാശ്മീർ ഭൂമികുലുക്കം(2005) , ഉത്തരാഘണ്ട്‌, കാശ്മീ ർ പ്രളയം തുടങ്ങിയവയിൽ അമൃത മഠം നടത്തിയ ദുരിത്വാശാസ പ്രവർത്തനങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ സന്ദർശ്ശിക്കുക amritapuri.org/activity/disaster Vidyamritam: educational scholarship നിർദ്ധനരും, അനാധരുമായ ഏകദേശം 30000 കുട്ടികൾക്ക്‌ പഠിക്കുവാനുള്ള സ്കോളർഷിപ്പ്‌ അമൃത മഠം മുഖേന നൽക്കപെടുന്നു, ഇങ്ങിനെ പഠിച്ചുവരുന്ന കുട്ടികൾക്ക്‌ അമൃതയുടെ സ്ഥാപനങ്ങളിൽ ജോലി നൽകാനും മഠം ശ്രദ്ധിക്കാറുണ്ട്‌. Amritha kuteeram free housing projects രാജ്യത്തിന്റെ വിവിദ ഭാഗങ്ങളിൽ വീടില്ലാത്തവർക്കയി 1996ൽ ആരംഭിച്ച പദ്ധതി 2002 ൽ 25000പേർക്ക്‌ ഭവനം നൽകി പരിസമാപ്തമായിരുന്നു, ചേരിനിർമ്മാർജ്ജനത്തിന്റെ ഭാഗമായി 700 കുടുംബങ്ങളെ പുനയിൽ പുനരധിവസിപ്പിക്കാനും, ഹൈദ്രാബാദിൽ 900 കുടുബങ്ങളെ മാറ്റിപാർപ്പിക്കുവാനും മഠത്തിനു കഴിഞ്ഞു. 100000 ഭവന നിർമ്മാണം എന്ന ലക്ഷ്യം മുന്നിൽ കണ്ട്‌ ഇന്നും അമൃതകുടീരം പദ്ധതിയുടെ രണ്ടാം ഘട്ടം നടന്നുവരുന്നു. ഭവന നിർമ്മാണത്തിൽ ഏർപ്പെടാനായി അമ്മയുടെ ഭക്തരായ എല്ലാ രാജ്യത്തുനിന്നുമുള്ള യുവതീ യുവാക്കൾ എത്തിചേരാറുണ്ട്‌. Amrita SREE സുനാമിക്കു ശേഷം അമൃത മഠം വിഭാവനം ചെയ്ത പദ്ധതിയാണ്‌ അമൃത ശ്രീ കൂടുതലും സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ രൂപീകരിക്കുന്ന 10-20 പേർ അടങ്ങുന്ന സംഘത്തിൻ സ്വയം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്‌ ഇന്ന് ഇതുപോലുള്ള 6000 യൂണിറ്റുകൾ ഭാരതത്തിൽ മഠത്തിന്റെ കീഴിൽ പ്രവത്തിക്കുന്നുണ്ട്‌. പ്രധാനമായും ടെയ്‌ലറിങ്ങ്‌. കരകൗശല നിർമ്മാണം, ബ്യൂട്ടീ പാർലർ മാനെജ്‌മെന്റ്‌, ഭക്ഷ്യ സസ്കരണം, കൃഷി, കൈത്തറി തുടങ്ങിയവയാണ്‌. Amala Bharatam Campaign (ABC) പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ്‌ ഈ പദ്ധതി ഭാരതത്തിലെ പല പൊതുസ്ഥലങ്ങളും അമ്മ ഭക്തരാൽ വൃത്തിയാക്കപെടുന്ന കാഴ്ച്ച നമുക്കിന്ന് സുപരിചിതമാണ്‌, ശബരിമലയുടെ പരിപാവനത കാത്തുസൂക്ഷിച്ചുകൊണ്ട്‌ അമൃത പ്രവർത്തകർ വർഷം തോറും നടത്തിവരുന്ന പ്രവർത്തനം സ്മരണീയമാണ്‌. Amrita Nidhi – free monthly pension scheme സമൂഹത്തിലെ ദരിദ്രരായ വിധവകൾ, അംഗവൈകല്യം സംഭവിച്ചവർ തുടങ്ങിയവർക്കയി മഠം നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയാണിത്‌. ഇന്ന് ഭാരതത്തിൽ 50000 ത്തിൽ കൂടുതൽ ആളുകൾ ഇതിന്റെ ഉപയോക്താകളാണ്‌. Orphanage കേരളത്തിലെ ആദിവാസി മേഖലകളിൽ നിന്നും മറ്റുമുള്ള അനാധരായ കുട്ടികളുടെ പുനരധിവാസം പ്രാപ്തമാകുന്ന അമൃത നികേതൻ ഓർഫനേജിൽ ഇന്ന് 500 കുട്ടികൾ ആധുനിക സൗകര്യങ്ങളോടെ വിദ്യാസമ്പന്നരായി കഴിയുന്നു. അമൃത ചാനലിലൂടെ ഭാരതീയ സംസ്കൃതിയും പാരമ്പര്യവും ഓർമ്മപെടുത്തുന്ന പല പരിപാടികളും ഇന്ന് മലയാളിമനസ്സുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
Posted on: Sat, 24 Jan 2015 10:18:21 +0000

Trending Topics



Recently Viewed Topics




© 2015