ആ ചുവന്ന - TopicsExpress



          

ആ ചുവന്ന പൂമരച്ചില്ലകള്‍ ഇടറി വീണതും നനഞ്ഞ കിളിക്കൂടുകള്‍ ഒഴുകിയകന്നതും ഇതുപോലെ നനഞ്ഞ ഒരു സന്ധ്യയുടെ കുസൃതിയായിരുന്നില്ലേ പായല്‍ വീണ കുളപ്പടവുകളും മഴ ചിന്നി വീഴുന്ന താമരയിലകളും നമുക്കന്യമായതും ഒരു മഴയില്‍ തന്നെയല്ലേ...... അവസാനം, പിടയുന്ന മഴയ്‌ക്കും നനയുന്ന ഇരവിനും ഇടയില്‍ നിന്‍റെ നനഞ്ഞ മുഖം തെളിയുമ്പോള്‍ ഞാനറിയുന്നു മഴ നീയായിരുന്നെന്ന്. :-)
Posted on: Wed, 16 Jul 2014 15:17:59 +0000

Trending Topics



Recently Viewed Topics




© 2015