ആദ്യം കാണുന്നത് പഴയ - TopicsExpress



          

ആദ്യം കാണുന്നത് പഴയ സോവ്യറ്റ് പടക്കപ്പൽ, Admiral Gorshkov-ന്റെ ചിത്രം. രണ്ടാമത്തേത് അതിന്റെ പുതുക്കിപ്പണിത രൂപമായ ഇന്ത്യൻ നേവിയുടെ ‘INS വിക്രമാദിത്യ’യുടേതും. ഇതെഴുന്നയാൾ സൈക്കിൾ മുതൽ കാർ വരെയുള്ള പല വാഹനങ്ങളും വാങ്ങിയിട്ടുണ്ട്. കഴിവതും ഉപയോഗിച്ച് പഴകിയ യന്ത്രങ്ങൾ വാങ്ങാൻ പാടില്ല എന്നത് ഈ രംഗത്തെ ഒരു മന്ത്രവാക്യമാണ്. അഡ്മിറൽ ഗോർഷ്കോവ് എന്ന സോവ്യറ്റ് വിമാനവാഹിനി നീറ്റിലിറങ്ങിയത് 1987-ലായിരുന്നു. അവൻ ശരിക്കുമൊരു ‘പടകണ്ട കുതിര’ തന്നെയാണ്. എത്രയെത്ര പടനീക്കങ്ങളാണ് അവൻ നടത്തിയിട്ടുള്ളത്! എത്രയോ മേജർ അപകടങ്ങളെയാണ് ഇവൻ ഇതിനോടകം അതിജീവിച്ചിട്ടുള്ളത്! 26 വയസ്സ് എന്നത് ഒരു യാനപാത്രത്തെ സംബന്ധിച്ച് വാർദ്ധക്യമാണ്. ഈ വയസ്സൻ പടക്കുതിരയെ ഇതാ നമ്മൾ വിലകൊടുത്ത് സ്വന്തമാക്കിയിരിക്കുന്നു. എന്നുവച്ച് വിലയിൽ കുറവൊന്നുമില്ല, 15375 കോടിയിലേറെ രൂപയാണ് നാം മുടക്കിയാണ് നാം മുതലിറക്കിയിരിക്കുന്നത്! ശീതയുദ്ധകാലത്തിന്റെ അന്ത്യത്തോടെ ഒരു വെള്ളാനയായിമാറിയ ഗോർഷ്കോവിനെ തീറ്റിപ്പോറ്റാൻ റഷ്യയ്ക്ക് പ്രയാസമായിത്തീർന്നു. അങ്ങനെ അവർ അത് ഇന്ത്യയ്ക്ക് സൌജന്യമായി നൽകാനാണ് ആദ്യം തീരുമാനിച്ചത്. കപ്പൽ നവീകരിച്ച് പന്ത്രണ്ട് Mig-29K യുദ്ധവിമാനങ്ങളടക്കം നമുക്ക് കൈമാറുന്നതിനുള്ള വ്യവസ്ഥകളിൽ റഷ്യ പലവുരു ഉരുണ്ടുകളികൾ നടത്തി. ഒടുവിൽ വില തീരുമാനിക്കുകയും, മൂന്നിലേറെ തവണ അത് വർദ്ധിപ്പിക്കുകയുംചെയ്തശേഷമാണ് ഇപ്പോൾ കൈമാറ്റം നടന്നിരിക്കുന്നത്. ഈ പോസ്റ്റുകാരൻ ഒരു ദോഷൈകദൃക്ക് ആണെന്ന പേരുദോഷം കേൾപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ വിസ്തരിക്കുന്നുമില്ല. 26 വർഷം പഴക്കമുള്ള ഒരു കാർ നമുക്ക് കരയിലാണെങ്കിൽ തള്ളിയെങ്കിലും സ്റ്റാർട്ടാക്കാം. വിക്രമാദിത്യയ്ക്ക് സാഹസികദൌത്യങ്ങൾ പൂർത്തീകരിക്കേണ്ടിവരുന്ന അഗാധതയാർന്ന ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അതിനുള്ള വകുപ്പില്ലല്ലൊ എന്നോർക്കുമ്പോൾ മാത്രമാണ് ചെറിയൊരു ആശങ്ക!
Posted on: Wed, 20 Nov 2013 12:42:47 +0000

Trending Topics



Recently Viewed Topics




© 2015