ആദ്യമേ പറയാം ഇതൊരു കഥയോ - TopicsExpress



          

ആദ്യമേ പറയാം ഇതൊരു കഥയോ കവിതയോ ആനുകാലിക ലേഖനമോ അല്ല പിന്തിരിഞ്ഞൊന്നു നോക്കാന്‍ പോലും നേരമില്ലാത്ത ജീവിത പാച്ചിലില്‍ മനപൂര്‍വം മറന്നിട്ട എപോഴൊക്കയോ എന്റെ കണ്ണ് നനയിച്ച എന്നെ ചിന്തിപിച്ച ചുട്ടു പൊള്ളുന്ന യാതാര്‍ത്യങ്ങളുടെ നഗ്നത.. . പഠനതിന്റെ ഭാഗമായി ഓണപരീക്ഷയ്ക്ക് മുന്പ് ഞാന്‍ സബ്മിറ്റ് ചെയേണ്ട കെയര്‍ സ്റ്റഡി പ്ലാന്‍ കേസ് ഫയലിലെ രോഗി എന്നെതിലുപരി അവളെനിക്ക് ആരുമല്ലായിരുന്നു (PATIENT NAME RENUKA MC ,.AGE 19. POST TRAUMATIC STRESS DISORDER WITH SUICIDAL TENDENCY, DEPRESSION. NOW ON RECOVARY STAGE).16 തവണ ആത്മഹത്യാശ്രമം ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന നെഞ്ചോടു ചേര്‍ത്ത് താരാട്ട് പാടേണ്ട പിതൃ തുല്യമായ പല കൈകളാല്‍ പിച്ചി ചീന്തപെട്ടവള്‍.കാമം തീര്‍ക്കാന്‍ പിശചിനെയും വെല്ലിയ പയ്ശാചികതയുടെ ബാകിപത്രം. മാനസികനില വീണ്ടെടുത്തപ്പോള്‍ തിരികെ കൊണ്ട് പോകാന്‍ അമ്മ വരുന്നതും കാത്തു തൃശ്ശൂര്‍ പടിഞാറെക്കോട്ടെയിലെ മനാസികാരോഗ്യ കേന്ദ്രത്തിലെ നീളന്‍ പാതയില്‍ മിഴിനീര്‍ മൂടിയ കണ്ണുകളോടെ നിന്നിരുന്ന ചുരുണ്ട മുടിയുള്ള വാക്കുകളില്‍ പോലും കവിതയുടെ പൂക്കാലം തീര്‍ത്ത ഒരു തുണ്ട് പെന്സിലിനാല്‍ വരകളുടെ മായാജാലം തീര്‍ത്ത വലിയ കണ്ണുകളുള്ള രേണുക കവിതകളോടു തോന്നിയ ഇഷ്ടമാവം എനിക്ക് അവളോടു സൗഹൃദം തോന്നിയത് എന്നോട് കുറേ സംസാരിക്കും കവികളെ കുറിച്ച് കവിതകളെ കുറിച്ച് അതിലൂടെ ചോര്‍ന്നു വീഴുന്ന അവള്‍ടെ സ്വപ്നങ്ങളുടെ നീരുവറ്റിയ മനസ് ഞാന്‍ കണ്ടു .പലപ്പോഴും അവിടെ ആ ഇരുണ്ട വരാന്തകളില്‍ അവളുടെ തേങ്ങലുകളും പോസ്റ്റിങ്ങ്‌ കഴിഞ്ഞു തിരിച്ചു പോയ എന്നെ തേടി അവള്‍ പലപ്പോഴും വന്നു . ഒരു ഭ്രാന്തി യോടുള്ള എന്റെ സൗഹൃദം എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്ച്ചവിഷയമായപ്പോള്‍ ഞാന്‍ മെല്ലെ അവളില്‍ നിന്ന് അകന്നു എന്റെ സ്വാര്‍ത്ഥത അമ്മ കൊണ്ട് പോവാന്‍ വന്നില്ല ഒന്ന് കാണാന്‍ പോലും........എന്ന് പറഞ്ഞു എന്റെ മുന്പിലിരുന്നു അവളന്ന് വിങ്ങി പൊട്ടിയത് ഞാനിന്നും ഓര്‍കുന്നു അന്നാണ് അവളെ ഞാന്‍ അവസാനമായി കണ്ടത് . പിന്നീട് ലെറ്റര്‍ബോക്സില്‍ എന്നെയും കാത്ത് അവളുടെ കഥകളും കവിതകളും കിടപ്പുണ്ടാവും ഇനി എനിക്ക് എഴുതരുത് എന്ന് പറഞ് ഒരു മറുപടി അയക്കാനാണ് ഞാന്‍ ഫ്രം അഡ്രസ്‌ തപ്പിയത് RENUKA MC ,PALLURUTHY RELIEF SETTLEMENT CENTRE COCHIN. അങ്ങനെ കത്തുകളും നിലച്ചു. പ്രിയ രേണു ഇന്ന് നീ എവടെ എങ്ങനെ എന്നെനിക്ക്‌ അറിയില്ല പക്ഷെ ഒന്നറിയാം ഭ്രാന്ത് നിനക്കല്ല നിന്നെ ഭ്രാന്തി യാക്കിയ ചീഞ്ഞളിഞ്ഞ വികാരവിചാരങ്ങളില്‍ മുങ്ങി ജീവിക്കുന്ന മാംസബോജികളായ ഞാന്‍ അടക്കമുള്ള സമൂഹത്തിനാണ് മാപ്പ്
Posted on: Thu, 27 Nov 2014 07:15:34 +0000

Trending Topics



Recently Viewed Topics




© 2015