ആരെടാ.. ടെക്നിക്കാലിയ... - TopicsExpress



          

ആരെടാ.. ടെക്നിക്കാലിയ... എവിടുന്ന് വന്നെഡാ നീ...? ചിലര്‍ക്കിപ്പോഴും ടെക്നിക്കാലിയയെക്കുറിച്ചുളള സംശയങ്ങള്‍ തീരുന്നില്ല. ടെക്നിക്കാലിയ പിണറായി വിജയന്‍റെ ബിനാമി സ്ഥാപനമാണ് എന്നായിരുന്നു ആദ്യഘട്ട ലാവലിന്‍ നുണകളിലെ പ്രധാനപ്പെട്ട ഒരിനം. നീട്ടിയും കുറുക്കിയും ആഞ്ഞും വലിഞ്ഞും സിബിഐ അന്വേഷിച്ചിട്ടും ആ ആരോപണം തെളിയിക്കാനായില്ല. നിരന്തരം സംശയങ്ങളിങ്ങനെ വര്‍ഷിച്ചുകൊണ്ടിരുന്നാല്‍ ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാമോ എന്നു ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. ഒരു ഫാക്സ് സന്ദേശത്തിലൂടെയാണ് ടെക്നിക്കാലിയയെ പ്രാദേശിക കണ്‍സള്‍ട്ടന്‍റ് ആയി നിയമിച്ച വിവരം ലാവലിന്‍ കമ്പനി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ അധികാരികളെ അറിയിച്ചത്. തീയതി 26- 8 - 1996. ധാരണാപത്രം ഒപ്പിട്ട് രണ്ടു മാസങ്ങള്‍ക്കു ശേഷം. ആ സന്ദേശത്തില്‍ ടെക്നിക്കാലിയയെക്കുറിച്ച് ഇങ്ങനെ പറയുന്നു.. Approval of local consultants We have appointed M/S Technicaliya Consultants Private Limited as Local Consultant. They will be responsible for the complete services including architects. Civil, Structural, Electrical, Mechanical and Project Management for the project and will work in close coordination with out architects and engineers from Canada. The Architectural services will be carried out by Technicaliya Consultants using the services of Mr Ramesh, Architect based in Kannur. M/S Technicaliya has their office in Kannur and are currently architectural and medical planning services consultants for the 1000 bed hospital and medical college at Kannur Kerala. They have a list of 28 large and medium size hospital projects to their credit including various cancer hospitals. We have discussed this matter with the Chairman Mr. Mohanachandran, before appointing them as our local project consultants. അദ്ദായദ്ദുത്തമേഴ്സ്, മനസിലാക്കേണ്ട പോയിന്‍റ് നമ്പര്‍ വണ്‍ - പരിയാരം മെഡിക്കല്‍ കോളജിന്‍റെ നിര്‍മ്മാതാക്കള്‍ എന്ന നിലയിലാണ് ടെക്നിക്കാലിയയെ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ പണിയേല്‍പ്പിച്ചത്. പായിന്‍റ് ടു - ഈ പണി ഏല്‍പ്പിക്കുന്ന സമയത്ത് അവരുടെ ക്രെഡിറ്റില്‍ 28 ഹോസ്പിറ്റല്‍ പ്രോജക്ടുകളുടെ നിര്‍മ്മാണ പരിചയം ഉണ്ടായിരുന്നു. പായിന്‍റ് ത്രീ - കെഎസ്ഇബി ചെയര്‍മാനുമായി ആലോചിച്ചായിരുന്നു നിയമനം. 20 - 9 - 1998ല്‍ കൂടിയ മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഹൈലെവല്‍ കമ്മിറ്റി മീറ്റിംഗിന്‍റെ മിനിട്സ് വായിച്ചു നോക്കുക. ആ കമ്മിറ്റിയില്‍ ഒമ്പതും പത്തും പേരുകാരായി ഒപ്പിട്ടിരിക്കുന്നത് എസ് വീരയ്യയും എല്‍ ഇ ഗിരിനാഥും. രണ്ടുപേരും ടെക്നിക്കാലിയ ഡയറക്ടര്‍മാര്‍. മിനിട്സില്‍ ടെക്നിക്കാലിയയെ സംബന്ധിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ Land Development Work - Mr Klaus Triendel introduced the Directors of M/S Technicaliya Consultants, Madras who are appointed by M/S SNC Lavalin as the local project consultants and architects for the project. Funds, Mr Klaus Triendl informed that M/S SNC Lavalin will spend money for the site development work and also for hospital buildings. In case there is a delay in getting the funds from CIDA for the project and the expenditure so made can be adjusted after the CIDA funds are received. He also assured that the civil works will not be stopped for want of funds. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തിനു ശേഷം ആദ്യ ഗവേണിംഗ് ബോഡി മീറ്റിംഗ് 15-1-2002ന് നടന്നു. ചെയര്‍മാനും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്‍റണി, ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു യോഗത്തില്‍. കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. എം. ഇക്ബാല്‍ യോഗത്തെ അറിയിച്ച കാര്യങ്ങള്‍ മിനിട്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ - The Director also informed the committee that the centre has not received any money directly from the Canadian Company. M/S SNC Lavalin and the work so far done were carried out through their local architect and supervisor M/s Technicaliya Consultants Pvt Ltd. മിനിട്സിലെ ഐറ്റം 4 ഇങ്ങനെ പറയുന്നു - The Total cost spent so far by M/S SNC Lavalin for construction and equipping the first phase hospital is reported as Rs 11.75 crores. The statement of expenditure given by M/S SNC Lavalin is enclosed as annexure-1. The funds required for the site leveling work, compound wall work etc were met by M/S SNC Lavalin, Canada. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ഇംപ്ലിമെന്‍റേഷ്ന‍ കമ്മിറ്റി മീറ്റിംഗ് 14-11-2002ന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ ചേര്‍ന്നു. പവര്‍ സെക്രട്ടറി ലിസി ജേക്കബ് ഐഎഎസ് ആയിരുന്നു ചെയര്‍പേഴ്സണ്‍. ആ മീറ്റിംഗിലും ടെക്നികാലിയ ഡയറക്ടര്‍ ഗിരിനാഥ് പങ്കെടുത്തിരുന്നു. പൂര്‍ത്തിയാകാത്ത പണികളെക്കുറിച്ചുളള വിവരങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. കോംപൗണ്ട് വാള്‍ വേഗത്തില്‍ പണി തീര്‍ക്കാന്‍ ഈ യോഗം ടെക്നിക്കാലിയയെ ചുമതലപ്പെടുത്തുകയും ചെയ്തു. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ഓടു പൊളിച്ചോ പൂട്ടുതകര്‍ത്തോ അതിക്രമിച്ചു കടന്നവരല്ല ടെക്നിക്കാലിയ എന്ന സ്ഥാപനം. അവരെ നിയോഗിച്ചതും പണം നല്‍കിയതും ലാവലിന്‍ കമ്പനിയാണ്. ഫണ്ടു വരവില്‍ തടസമുണ്ടായാല്‍ തങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം നല്‍കിക്കൊളളാമെന്ന് ലാവലിന്‍ അധികാരപ്പെട്ട കമ്മിറ്റിയ്ക്ക് ഉറപ്പും നല്‍കിയിരുന്നു. ടെക്നിക്കാലിയയുമായി ബന്ധപ്പെട്ടുളള ചെലവിന്‍റെ കണക്കുകള്‍ സംസ്ഥാന മുഖ്യമന്ത്രിയടക്കം പങ്കെടുത്ത യോഗത്തില്‍ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ചിലര്‍ക്കതൊന്നും പോര... അതുകൊണ്ട് അവരിങ്ങനെ ആവര്‍ത്തിച്ചു നിലവിളിക്കും... ആരെഡാ ടെക്നിക്കാലിയ... എവിടുന്ന് വന്നെഡാ നീ...
Posted on: Sun, 10 Nov 2013 11:22:01 +0000

Trending Topics



Recently Viewed Topics




© 2015