ഇന്ത്യയുടെ ചൊവ്വ - TopicsExpress



          

ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ മംഗ‍ൾയാനെ ഭൂമിയിൽനിന്ന് 71,000 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണപഥത്തിലെത്തിച്ചു.മംഗ‍ൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിനു മുന്നോടിയായുള്ള അഞ്ച് വിദഗ്ദ്ധാഭ്യാസങ്ങളിൽ മൂന്നാമത്തെതാണ് ഇന്നു വെളുപ്പിന് ശാസ്ത്രജ്‍ഞർ പൂർത്തിയാക്കിയത്. 40,186 കിലോമീറ്ററിനുള്ളിലായിരുന്ന മംഗൾയാന്റെ ഒരു ബൂസ്റ്റർ മോട്ടോർ 1.18 മിനിറ്റ് കത്തിച്ചാണ് 71,636 കിലോമീറ്ററിലുള്ള ഭ്രമണപഥത്തിലാക്കിയത്. നാലും അഞ്ചും അഭ്യാസങ്ങൾ ഈ മാസം 11നും 16നും നടക്കും. യഥാക്രമം ഒരു ലക്ഷം കിലോമീറ്ററിലും 1.92 ലക്ഷം കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണ് മംഗൾയാൻ ഈ ശ്രമങ്ങളിലൂടെ എത്തിച്ചേരുന്നത്. തുടർന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഏറ്റവും അപകടം പിടിച്ച നീക്കം നിശ്ചയിച്ചിരിക്കുന്നത് ഡിസംബർ ഒന്നിന് അർദ്ധരാത്രി കഴിഞ്ഞാണ്. ചൈനയും ജപ്പാനും പരാജയപ്പെട്ടത് ഈ അഭ്യാസത്തിലാണ്. ഇന്ത്യയുടെ ഭാവി ഗ്രഹാന്തരയാത്രകൾ നടക്കണമെങ്കിൽ ഈ ഭ്രമണപഥ മാറ്റത്തിൽ വിജയം കണ്ടെത്തണം Perinthalmanna To Dubai
Posted on: Sun, 10 Nov 2013 07:25:41 +0000

Trending Topics



Recently Viewed Topics




© 2015