ഇന്നു രാവിലെ ഇവിടെ - TopicsExpress



          

ഇന്നു രാവിലെ ഇവിടെ മാർക്കറ്റിൽ പച്ചക്കറികൾക്കൊപ്പം വിൽക്കാൻ വച്ചിരിക്കുന്ന ഒരിനം ഇല കണ്ടപ്പോൾ മരച്ചീനിയുടെ (കപ്പ) ഇല പോലെ തോന്നി. പരിശോധിച്ചപ്പോൾ സംഗതി അതു തന്നെ. കപ്പയില കന്നുകാലികളെ തീറ്റിക്കാൻ പോലും മലയാളികൾക്ക് പേടിയാണ്. അതു തിന്ന് വിഷബാധയിൽ ആടുംപശുവുമൊക്കെ ചാകുന്നതു സാധാരണവുമാണ്. എങ്കിലും മരച്ചീനിയില പല രാജ്യങ്ങളിലും മനുഷ്യർ തിന്നുമെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണമാണത്രെ ഈ ഇല. അതിന്റെ ഒരുപാടു പാചകവിധികൾ ഇന്റർനെറ്റിൽ കാണാൻ കഴിഞ്ഞു. കണ്ടതിൽ ഏറ്റവും ലളിതം, ലൈബീരിയാക്കാരുടെ മരച്ചീനിയില സൂപ്പ് (Cassava Leaf Soup) ആണ്. :-)
Posted on: Sun, 17 Aug 2014 11:19:10 +0000

Trending Topics



Recently Viewed Topics




© 2015