ഇന്ന് ഞാന് എടുത്ത - TopicsExpress



          

ഇന്ന് ഞാന് എടുത്ത ഫോട്ടോകൾ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതിനെപ്പറ്റിയുള്ളൊരു ചർച്ച വായിക്കാനിടയായി. ഒരു കുട്ടി പുഴയിലേക്ക് ചാടുന്ന ന്യൂഡ് ഫോട്ടോ ആയിരുന്നു അത്. സദാചാരപോലീസിംഗിന്റെ മറ്റൊരു രൂപം എന്ന നിലയിലാണ് കൂടുതൽ ആളുകളും ഇതിനെപ്പറ്റി പ്രതികരിച്ചത്. പക്ഷേ മറ്റ് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കുട്ടികളുടെ ന്യൂഡ് ഫോട്ടോ എടുക്കുന്നതിനെ അനുകൂലിക്കാത്ത ആളാണ് ഞാൻ. അതിന്റെ കാരണങ്ങൾ ഇവയാണ്: * കുട്ടികളുടെ സുരക്ഷിതത്വം. നാം ജീവിക്കുന്ന സമൂഹം അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ല. മേൽപ്പറഞ്ഞ ചർച്ചയിൽ പലരും ഫോട്ടോഗ്രാഫറോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വന്തം കുട്ടികളുടെ വരെ അങ്ങനെയുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തു കണ്ടു. നിങ്ങളുടെ പരിചയക്കാരുടെ ഇടയിൽ ഒരു പെഡോഫൈൽ ഇല്ല എന്ന് എന്താണുറപ്പ്? അവർക്കിതൊരു ട്രിഗർ ആവില്ല എന്നെന്താണുറപ്പ്? * Age of consent. ലീഗലി മൈനർ ആയ ഒരാൾക്ക് consent തരാനാവില്ലെന്നിരിക്കെ, കുട്ടികളെ നഗ്നരായി ചിത്രീകരിക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണ്. * ഇത്തരം ഫോട്ടോകൾ ലീഗലി ചൈൽഡ് പോണോഗ്രഫിയിൽ പെടുമെങ്കിൽ, its a very risky business for the photographer. ഇന്ത്യയിലെ നിയമങ്ങൾ എന്താണെന്ന് എനിക്കറിയില്ല. ( Nithin Salam Kabani Dinesh could you please share your knowledge about this?) കൂട്ടത്തിൽ പറയട്ടെ, ഞാൻ ന്യൂഡ് ഫോട്ടോഗ്രഫിക്ക് ഒരു രീതിയിലും എതിരല്ല. നല്ല talented ആയ ഫോട്ടോഗ്രഫർക്കേ നല്ല ന്യൂഡ്സ് എടുക്കാൻ പറ്റൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. But when kids are involved its a whole different story.
Posted on: Fri, 25 Jul 2014 10:14:58 +0000

Trending Topics



Recently Viewed Topics




© 2015