ഇറാക്കിലെ മസൂൾ - TopicsExpress



          

ഇറാക്കിലെ മസൂൾ നഗരത്തിലെ, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള കൃസ്ത്യൻ കമ്മ്യുണിറ്റിയിലെ അവസാനത്തെ ആളും ഒഴിഞ്ഞുപോയ്. ഇസ്ളാമിന്റെ പേരിൽ കൃമിനലുകൾ, മനുഷ്യരെ ആട്ടി ഓടിക്കുന്നു, മതം മാറ്റാൻ നിർബന്ധിക്കുന്നു, കരം കൊടുക്കാൻ ആവിശ്യപ്പെടുന്നു, കൊല്ലുമെന്നു പറയുന്നു.. അതെ ആകെ ഭയന്ന് സ്വന്തം സത്വം നിലനിർത്താൻ അവരെല്ലാം അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് ഉടുതുണിമാത്രമെടുത്ത് ഓടി രക്ഷപെട്ടു. ഇനി സംഭവിക്കാൻ പോകുന്നത് 1700 വർഷം വരെ പഴക്കമുള്ള പള്ളികൾ അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകളെ പോലെ നിലം പൊത്തും ... ലക്ഷങ്ങൾ ഉണ്ടായിരുന്ന കൃസ്ത്യാനികൾ പതിനായിരങ്ങൾ ആയി മാറിയപ്പോൾ ആരും ശബ്ദിച്ച് കണ്ടില്ല. ഗാസ്സയിലേത് കൂട്ടകുരുതിയാണ്‌. ഇസ്രേയിലികൾ ചെയ്യുന്ന പൈശാചികത ഒരിക്കലും മാപ്പർഹിക്കാത്തതാണ്‌ . അതൊടൊപ്പം എല്ലാ മുസ്ളീം സഹോദരന്മാരും ഇസ്ളാമിൽ വിശ്വസിക്കുന്നെണ്ടിങ്കിൽ ഈ വംശീയ ഉന്മൂലനത്തെ തീർച്ചയായും എതിർക്കണം. ഇസ്ളാം അത്ര മോശം മതമല്ല നന്മയുള്ളവർ നിറഞ്ഞതാണെന്ന സത്യം അങ്ങനെ ലോകത്ത് പ്രചരിക്കട്ടെ ....-samvidanand. nytimes/2014/07/19/world/middleeast/isis-forces-last-iraqi-christians-to-flee-mosul.html?_r=0
Posted on: Thu, 31 Jul 2014 16:12:55 +0000

Trending Topics



Recently Viewed Topics




© 2015