ഈ ഹർത്താൽ എന്തിനു വേണ്ടി - TopicsExpress



          

ഈ ഹർത്താൽ എന്തിനു വേണ്ടി ? ആർക്ക്‌ വേണ്ടി ? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : 1. 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് കേരളത്തിലുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ഖനനം നടത്തുന്നത് അനുമതി നല്‍കാന്‍ പാടില്ല 2. താപോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കരുത് 3. 20,000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കരുത്. 4. 50 ഹെക്ടറില്‍ അധികമുള്ളതോ, 1.5 ലക്ഷം ചതുരശ്ര മീറ്ററിലുള്ളതോ ആയ ടൗണ്‍ഷിപ്പുകളോ മേഖലാ വികസന പദ്ധതികളോ പാടില്ല. 5. ചുവപ്പ് ഗണത്തില്‍ പെട്ട വ്യവസായങ്ങള്‍ പാടില്ല സാധാരണക്കാരെ കാര്യമായി ബാധിക്കില്ല എന്ന് ഉറപ്പുള്ള ഈ നിയമത്തിനെതിരെ മതത്തിന്റേയും പാര്‍ട്ടിയുടേയും പേരില്‍ രംഗത്തിറങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വന്‍കിടക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രം ഭാവിയില്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന ഒരു നിയമത്തിനെതിരെ സമരം ചെയ്യുന്നവരുടെ ലക്ഷ്യം വ്യക്തവും ആണ്
Posted on: Mon, 18 Nov 2013 11:53:57 +0000

Trending Topics



Recently Viewed Topics




© 2015