ഉടമസ്ഥന് കൊണ്ട്പോകുന്ന - TopicsExpress



          

ഉടമസ്ഥന് കൊണ്ട്പോകുന്ന അംബുലസ്സിനെ പിന്തുടരുന്ന നായയുടെ കരളലിയിക്കുന്ന വീഡിയോദൃശ്യം... യജമാനനെ വഹിച്ചുകൊണ്ടുള്ള അംബുലൻസ്സിന്റെ പിന്നാലെ ക്ഷീണമറിയാതെ ഓടുന്ന നായ, ലക്‌ഷ്യം ഒന്ന്മാത്രം യജമാനൻ സുരിഷിതൻ ആണന്ന് അറിയണം.പരമെഡിക്കായ സെലിമർ ആണ് നായുടെ കലർപ്പില്ലാത്ത ദൃശ്യങ്ങൾ പുറത്ത് വിട്ടത്. അപസ്മാരരോഗിയായ ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ ആണ് ഏറെ ദൂരമായി അംബുലൻസ്സിനെ പിന്തുടരുന്ന നായയെ അംബുലൻസ്സിന്റെ സൈഡ് മിററിലുടെ ഡ്രൈവർ കണ്ടത്.ഏറെ ദൂരം താണ്ടിയിട്ടും നായ് പിന്മറു ന്നെയില്ല, അപ്പോഴാണ് അംബുലൻസ്സിലുള്ളവർ ശ്രദ്ധിക്കുന്നത്. അംബുലൻസ്സിൽ കിടക്കുന്ന ഉടമസ്ഥനേയണ് നായ പിന്തുടരുന്നെന്ന് അവർ മനസ്സിലാക്കി. എന്നെയും കൂടി കയറ്റു എന്ന് യാചനയുടെ ഭാവത്തിൽ പിന്തുടരുന്നത് കണ്ട് മനസ്സലിഞ്ഞ അവർ ആംബുലൻസ് നിർത്തി നായെയും ഒപ്പംകൂട്ടി. ആരോഗ്യസംരഷണ പ്രവത്തകരെപ്പോലും അതിശയിപ്പിക്കും വിധമാണ് നായുടെ പെരുമാറ്റം. ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ അംബുലൻസ്സിന്റെ ഉള്ളിൽ അബോധവസ്ഥയിൽ കിടക്കുന്ന യജമാനിനെ നിസ്സയഹാനായി നോക്കിയിരുന്നു. ആശുപത്രിയിലെത്തി സ്ട്രെച്ചറിലേക്ക് മാറ്റിയപ്പോഴും സ്ട്രെച്ച റിന്റെ താഴെ നിലയുറപ്പിച്ചു. ഈ നായുടെ സ്നേഹത്തിന്റെ മുൻപിൽ പകരം വെയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല. ഇതിനെപ്പോലെ വിശ്വസ്തനായ സേവകനെ കിട്ടാൻ പുണ്യം ചെയ്യണം. നായുടെ കറപുരളാത്ത സ്നേഹം കണ്ടിട്ട് ആശുപത്രി അധികൃതർ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഇത്രയധികം ക്ഷമയും കാര്യഗൗരമുള്ള നായയെ ഇതിനു മുൻപ് ഞങ്ങൾ കണ്ടിട്ടില്ല. അംബുലൻസ്സിൽ നായയെ കയറ്റാൻ അനുവദിച്ച ആരോഗ്യസംരഷകരുടെ അഭിപ്രായവും മറിച്ചല്ല .
Posted on: Wed, 24 Dec 2014 10:26:44 +0000

Trending Topics



Recently Viewed Topics




© 2015