ഉദ്യോഗാര്‍ഥികള്‍ക്ക് - TopicsExpress



          

ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി - ഭാഗം 3 കഴിഞ്ഞ തവണ ഇച്ഛയും ദൃഢമായ നിര്‍ണ്ണയവും സൂചിപ്പിച്ചല്ലോ. അതായത് ambition and determination. ഇവ കേള്‍ക്കാന്‍ ലളിതമാണ് പക്ഷെ അതീവ ഗഹനവും കൂടിയാണ്. .ഇച്ഛ രൂപപ്പെടണമെങ്കില്‍ അതിനു ഒരു ആദര്‍ശം അഥവാ മാതൃക ആവശ്യമാണ്‌. സമൂഹത്തില്‍ നല്ല നിലയില്‍ ഉള്ള ഒരു വ്യക്തിയെ ആദര്‍ശമായി കാണുക.ആ വ്യക്തിയെ പോലെ ആയി തീരും എന്നുള്ള തീരുമാനം ആണ് നിര്‍ണ്ണയം ഇപ്പോള്‍ അടിത്തറ ആയി. ഇനി തീരുമാനം അഥവാ നിര്‍ണ്ണയം ലംഘിക്കപ്പെടാതെ നോക്കുക എന്നുള്ളതാണ്. അതിനു വേണ്ടി ഒരു വിട്ടു വീഴ്ചക്കും ഒരുങ്ങാന്‍ പാടില്ല. ഇതിനെ ലക്ഷ്യബോധം(Directional conscience) എന്ന് വിളിക്കാം. ഈ ലക്ഷ്യബോധം ആണ് നമ്മള്‍ക്ക് എല്ലാം നേടി തരുന്നത്. ഇതിനു കഠിന പരിശ്രമം(Hard work) ,നൈരന്തര്യം(Uninterrupted work),ആലസ്യം ഇല്ലായ്മ ( Devoid of laziness),ശ്രദ്ധ (Attention),തീവ്രത (Sharpness) ഇവ അനുപേക്ഷണീയ ഘടകങ്ങള്‍ ആണ്. മേല്പറഞ്ഞ കാര്യങ്ങള്‍ വളരെ ബുദ്ധി മുട്ടി ആണെങ്കിലും നേടിയെടുക്കണം. അതിനു വേണ്ടി പല അനാവശ്യ കാര്യങ്ങളെയും വ്യക്തികളെയും വരെ ഉപേക്ഷിക്കേണ്ടി വരും. തടസ്സം ആകാന്‍ സാധ്യത ഉള്ള സൌഹൃദങ്ങളും കൈവിടണം . ആരംഭത്തില്‍ അത് ദുഖകരം എന്ന് തോന്നുമെങ്കിലും അത് പിന്നീട് വളരെ ഗുണം ചെയ്യും. പലതും കളയാതെ വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയില്ല എന്ന് ഓര്‍ക്കണം.അതുപോലെ പല സ്വഭാവങ്ങളും (Habits) ഉപേക്ഷിക്കണം. സോഷ്യല്‍ മീഡിയകളുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് കുറെ മാറി നില്‍ക്കണം.അപ്പോള്‍ തന്നെ പ്രവൃത്തിക്ക് കൂടുതല്‍ സമയം കിട്ടും ഇനിയുള്ളത് ഏകാഗ്രതയുടെ കാര്യം ആണ്. മനസ്സ് വഴി വിട്ടു സഞ്ചരിക്കാതെ നോക്കണം.അപ്പോള്‍ മാത്രമേ നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയൂ.അതായത് ചെയ്യുന്ന പ്രവൃത്തിയില്‍ തികഞ്ഞ ആത്മാര്ധത വേണം. ഇത് തനിക്കു വേണ്ടി ആണ് എന്നാ ബോധം ഉണ്ടാകണം. തന്റെ സാമൂഹ്യമായ നേട്ടത്തിന് വേണ്ടിയാണ് ഉദ്യോഗം നേടുന്നത് എന്നും അതുകൊണ്ട് സമൂഹത്തിനു പ്രയോജനം ഉണ്ടാകണം എന്നും ഓരോ വ്യക്തിയും ചിന്തിച്ചാല്‍ സമൂഹം തന്നെ നന്നായി ഉയരും.ഏകാഗ്രത എങ്ങനെ ഉണ്ടാക്കാം? പല വഴികള്‍ ഉണ്ട്. ഒന്ന് ധ്യാനം അഥവാ Meditation. കണ്ണുമടച്ചു ഏകാന്തമായി അവനവന്റെ ഉള്ളില്‍ തന്നെ സഞ്ചരിക്കുക. അങ്ങനെ മനസ്സ് കാട് കയറുന്നത് നിയന്ത്രിക്കാം. പിന്നെ മറ്റൊന്ന് ഈശ്വര വിചാരം ആണ്. അങ്ങനെയും ഏകാന്തമായി ഏകാഗ്രത നേടാം. തനിയെ അരമണിക്കൂര്‍ നേരം നടക്കാന്‍ പോകുക. അത് ഒരു പതിവാക്കുക.അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ള ചിന്തകള്‍ എല്ലാം ഉപേക്ഷിക്കുക.സ്വന്തം കാര്യവും ലക്ഷ്യവും മാത്രം ചിന്തിക്കുക. ഇതും ഏകാഗ്രത നേടുവാനുള്ള ഒരു ഉപാധി ആണ്. ഇത്രയും ആയാല്‍ ഇനി അടുത്ത ഘട്ടം തുടങ്ങാം. (തുടരും).
Posted on: Fri, 09 Jan 2015 19:10:01 +0000

Trending Topics



Recently Viewed Topics




© 2015