എംസോണ്‍ റിലീസ് - - TopicsExpress



          

എംസോണ്‍ റിലീസ് - 91 മെമ്മറീസ് ഓഫ് മർഡർ (2003)- Memories of Murder (2003) സംവിധാനം : ബൊങ്ങ് ജൂണ്‍-ഹോ ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം. 1986 - ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി പ്രവിശ്യയിൽ ഒരു സുന്ദരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്ന നിലയിൽ കണ്ടെത്തുന്നു. അവിടത്തെ പോലീസിൽ ഉള്ള ടിറ്റക്ടീവ്മാരായ പാർക്ക്‌ ടൂ-മാൻ ഉം ചൊ യൊങ്ങ്-കൂ യും ചേർന്ന് അവരുടെ തീർത്തും അശാസ്ത്രീയവും അപ്രായോഗികവും ആയ വഴികളിലൂടെ അന്വേഷണം നടത്തുന്നു. അന്വേഷണത്തിൽ സഹായിക്കാനായി സിയൌളിൽ നിന്നും വന്ന ടിറ്റക്ടീവ് സീയോ തൈ-യൂണ്‍ ബുദ്ധിപരമായ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്നത് മൂവർക്കുമിടയിൽ സംഘർഷങ്ങൾക്ക് വഴി തെളിക്കുന്നു. ഇതേ രീതിയിൽ വീണ്ടും സ്ത്രീകള് കൊല്ലപെടുന്നതോടെ അന്വേഷനസന്ഘതിനുമേൽ സമ്മര്‍ദ്ധം ഉണ്ടാക്കുന്നു. കൊറിയയിലെ ആ സമയത്തെ സാമൂഹിക വ്യവസ്ഥിതിയുടെ ഒരു വിമര്‍ശനം കൂടിയാണ് ഈ പടം. പരിഭാഷ : Sree Dhar Frame rate : 23.976 FPS Running time : 131minutes (2:11:08) To download the subtitle, visit malayalamsubtitles.org/2014/10/memories-of-murder-2003-2003.html
Posted on: Sun, 26 Oct 2014 17:36:57 +0000

Trending Topics



Recently Viewed Topics




© 2015