എത്ര പഴുതുകളടച്ചാലും - TopicsExpress



          

എത്ര പഴുതുകളടച്ചാലും ഏതു വീരന്മാരും ചിലപ്പോൾ കുടുങ്ങും. പ്രസിദ്ധമായ ഒരു സ്ഥാപനത്തിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളുമായി ബന്ധപ്പെടുത്തി പറഞ്ഞു കേട്ട ഒരു സംഭവമുണ്ട്. ടെസ്റ്റിന്റെ തലേന്ന് ഒന്നും പഠിക്കാതെ രാത്രി മുഴുവൻ വെടി പറഞ്ഞും നേരം പോക്കിയും വൈകി ഉറങ്ങിയ അഞ്ച് ഹോസ്റ്റൽ വിദ്യാർഥികൾ പിറ്റേന്ന് ടെസ്റ്റെഴുതാതെ വിട്ടു നിന്നു. സുഹൃത്തിന്റെ വീട്ടിൽ പോയെന്നും മടങ്ങി വരും വഴി കാറിന്റെ ടയറു പൊട്ടിയതു കാരണം ശരിയാക്കി തിരിച്ചെത്താൻ ഏറെ വൈകി എന്നുമാണ് അവർ അടുത്ത ദിവസം പ്രഫസറോട് ന്യായം പറഞ്ഞത്. എങ്കിൽ അടുത്ത ആഴ്ച അവർക്കു മാത്രമായി റീ-ടെസ്റ്റ് ആവാം എന്ന് പ്രൊഫസർ സമ്മതിച്ചു. കാര്യങ്ങൾ നല്ല പോലെ പഠിച്ച് അവർ ഹാജരായി. അഞ്ചു പേരെയും അഞ്ചു റൂമിലാണ് ഇരുത്തിയത്. 100 മാർക്കിനായിരുന്നു ടെസ്റ്റ്‌. പക്ഷെ ചോദ്യപേപറിൽ ലളിതമായ ഒരു objective type ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ... Qstn 1: Choose the correct answer [100 Mark] Which tyre of the car burst? (Front Left, Front Right, Back Left, Back Right)
Posted on: Wed, 03 Sep 2014 05:42:58 +0000

Trending Topics



Recently Viewed Topics




© 2015