എന്‍റെ കഥാപ്രസംഗം - TopicsExpress



          

എന്‍റെ കഥാപ്രസംഗം വായിക്കുന്നതിനു മുമ്പായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്ക് ഒന്ന് കാണുക... https://youtube/watch?v=vYP02P98nlg&list=UUO8gQF0rI-7bYAaAwaq1rzw ശപഥം എന്ന സിനിമയില്‍ ദേവദാസ് എഴുതി രവിന്ദ്രന്‍ മാഷ് ഈണം നല്‍കിയ ഗാനമാണ് നിങ്ങള്‍ കണ്ടത്. ( മറ്റൊരു ആവശ്യത്തിനു വേണ്ടി എന്‍റെ വീഡിയോ കാസ്സറ്റ്‌ അലമാരയില്‍ പരതുമ്പോള്‍ അവിചാരിതമായി കയ്യില്‍ കിട്ടിയതാണ് ഈ പ്രിന്‍റ്, ഒരുപക്ഷെ കോളേജില്‍ പഠിക്കുന്ന സമയത്ത് ചാനലുകളില്‍ വന്ന പാതിരാപ്പടങ്ങള്‍ record ചെയ്ത ആ സുവര്‍ണ കാലഘട്ടത്തിന്‍റെ ഓര്‍മ്മക്കായി ഞാന്‍ മുമ്പെപ്പോഴോ സൂക്ഷിച്ചു വച്ചതായിരിക്കും. ) റാണി പത്മിനിയുടെ ഒരുഗ്രന്‍ ഗാനമാണിത്. ഒരുപക്ഷെ ഷക്കീല, മറിയ, തരംഗം വന്നു ഇക്കിളി സിനിമകളുടെ വില നശിപ്പിക്കുന്നതിനു മുമ്പ് മലയാളത്തില്‍ ഉണ്ടായിരുന്ന അല്പം കൂടി നിലവാരമുള്ള എണ്‍പതുകളിലെ ഒരു മസാല ചിത്രമായിരുന്നു ശപഥം. റാണി പത്മിനിയെ ഇന്നത്തെ തലമുറക്കും അല്പമെങ്കിലും സുപരിചിതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ റാണി പത്മിനിയുടെ ഇരുപത്തിയൊമ്പതാം ചരമ വാര്‍ഷികമായിരുന്നു ഇന്നലെ ആരും ഓര്‍ക്കാതെ കടന്നു പോയത്. അന്നത്തെ സെക്സ് ബോംബ്‌ എന്ന് കുപ്രസിദ്ധി നേടിയ നടികളില്‍ മുന്‍പന്തിയില്‍ തന്നെ ആയിരുന്നു റാണി. നാല് വര്‍ഷത്തെ കരിയറില്‍ മലയാളത്തിലും തമിഴിലും ഒക്കെ ആയി ആകെ അമ്പതു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ പലതിലും വില്ലന്‍റെ ബലാല്‍സംഘത്തിനു ഇരയാകുന്നതോ അല്ലെങ്കില്‍ കാമുകന്‍ പ്രണയം നടിച്ചു പിഴപ്പിക്കുന്നതോ ആയിട്ടുള്ള വേഷങ്ങളായിരുന്നു കൂടുതല്‍.( മിക്കവാറും ബാലന്‍ കെ നായരോ അല്ലെങ്കില്‍ മോഹന്‍ലാലോ ആയിരിക്കും റാണിയുടെ കഥാപാത്രത്തെ നശിപ്പിക്കുന്നത്.) ഒരുപക്ഷെ ആദ്യ ചിത്രമായ കഥയറിയാതെയിലോ അല്ലെങ്കില്‍ പ്രേം നസീര്‍ നായകനായ ഇടിയും മിന്നലും എന്ന ചിത്രത്തിലോ മാത്രമേ അല്പമെങ്കിലും അഭിനയ സാധ്യതയുള്ള റോള്‍ അവരെ തേടി എത്തിയിട്ടുള്ളൂ. മോഹന്‍ലാലിന്‍റെ ആദ്യ നായിക എന്ന പദവി അലങ്കരിച്ച റാണിയുടെ കൂടെ ഒരുപക്ഷെ കൂടുതല്‍ അഭിനയിച്ചതും ലാല്‍ തന്നെയായിരിക്കും. അനുരാധ, ജയമാലിനി, തരംഗം തീര്‍ത്ത അന്നത്തെ കാലഘട്ടത്തിലെ എന്‍റെ പ്രിയ നായിക റാണി തന്നെയായിരുന്നു. അതിനാല്‍ ഈ ഗാനം അവരോടുള്ള ആദര സൂചകമായി ഇപ്പോള്‍ ഇവിടെ നിങ്ങളുമായി പങ്കു വെയ്ക്കുന്നു. എന്നെ പോലെ റാണിയുടെ ആരാധകരായി ഇപ്പോഴും ഒരുപാട് പേര്‍ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അങ്ങനെയുള്ള ആരാധകരുടെ വിലയേറിയ അഭിപ്രായങ്ങളും ഈ അവസരത്തില്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. വാല്‍കഷണം : അനുരാധ, ജയമാലിനി, റാണി പത്മിനി തരംഗം തീര്‍ത്ത ആ കാലഘട്ടത്തെ പറ്റിയും അന്നത്തെ ചില പിന്നാമ്പുറ വിശേഷങ്ങളും ഉടനെ തന്നെ ഇന്നലെകളിലൂടെ എന്ന FACEBOOK പേജില്‍ ഞാന്‍ എഴുതുന്നതാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ചില ഒഴിവാക്കാനാവാത്ത തിരക്കുകളില്‍ പെട്ട് പോയതിനാല്‍ ആണ് പുതിയ ലേഖനങ്ങള്‍ എഴുതാന്‍ സമയം കിട്ടാത്തത്. AND I AM REALLY SORRY FOR THAT...
Posted on: Thu, 16 Oct 2014 14:22:43 +0000

Trending Topics



Recently Viewed Topics




© 2015