എന്തിനാണ് ഈജിപ്തിലെ - TopicsExpress



          

എന്തിനാണ് ഈജിപ്തിലെ ഇപ്പോഴത്തെ, (എപ്പോഴത്തെയും ) അരാജക കലാപത്തെ പിന്തുണക്കാന്‍ എന്നോട് നിങ്ങള്‍ ആവശ്യപ്പെടുന്നത് ??? ലോകത് അനവധി സമരങ്ങള്‍ നടക്കുന്നുണ്ട് അത് പലപ്പോഴും പട്ടാളത്തിനെതിരെ ആയേക്കാം, ചിലപ്പോള്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്കെതിരെ ആയേക്കാം ... മറ്റു ചിലപ്പോള്‍ എകാധിപതികള്‍ക്ക് എതിരെ ആയേക്കാം .... അങ്ങനെ പലതുകൊണ്ടും അവ നടന്നേക്കാം.... പക്ഷെ എന്തിനാണ് നമ്മള്‍ ഇവയെ പിന്തുനക്കേണ്ടത് .... ?? അത് ലോകം എനിക്കന്യം എന്ന് കരുതുന്ന വരട്ടു കൊതണ്ടന്മാരുടെ സ്വന്തം മൂക്ക് സിന്ദാബാദ്‌ രാഷ്ട്രീയം ബാധിച്ചത് കൊണ്ടല്ല !!! പിന്നെയോ , പിന്നെ, അത് ഈ സമരങ്ങള്‍ സ്വന്തം ദേശത്ത് എങ്കിലും , എല്ലാവര്‍ക്കും ആഹാരവും പാര്‍പ്പിടവും ആരോഗ്യവും ( ചികില്‍സ ) തൊഴിലും നല്‍കാനുള്ള മിനിമം പരിപാടികള്‍ എങ്കിലും മുന്നോട്ടു വെക്കുന്നുണ്ടോ എന്ന് നോക്കിയാണ് .....!!! അങ്ങനെ ചെയ്യണം എങ്കില്‍ സമഗ്രമായ ഒരു സാമൂഹിക പരിഷ്കരണത്തിന്റെ ചിത്രം മുന്നോട്ടു വെക്കണം !!! മാത്രമല്ല , ഈ സമരക്കാര്‍ , മറ്റു രാജ്യങ്ങളിലും ഇത്തരം ആഹാരവും തൊഴിലും പാര്‍പ്പിടവും തേടി സമരം ചെയ്യുന്ന ബഹു ജനങ്ങളോട് ജാതിയും മതവും ദൈവവും ദേശ വിലക്കുകളും മറന്നു പിന്തുണ കൊടുക്കുന്നോ എന്ന് നോക്കിയാണ് ... !! അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും ഈ ഭൂമി എല്ലാവരുടെയും ആണ് ഈജിപ്തുകാര്‍ക്കോ ഇന്ദ്യാക്കാര്‍ക്കോ അമേരിക്കക്കാര്‍ക്കോ മാത്രമായി ഇവിടെ എല്ലാ വിഭവവും കൊള്ളയടിക്കാന്‍ കഴിയില്ല എന്നും ഉള്ളത് എല്ലാവരോടും സഹാവര്തിതോടെ പങ്കു വെക്കാനുള്ള സന്നദ്ധതയും , ആ ചിന്തയില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയവും ആണ് തങ്ങള്‍ ഉയര്തിപിടിക്കേണ്ടത് എന്ന് ഏതു രാജ്യത്തെയും സമരക്കാര്‍ക്ക് തോന്നും ..അവര്‍ വിളിച്ചു പറയും ലോകം ഒരു ജനതയാണെന്ന് .... അപ്പോള്‍ സ്വന്തം ദേശത്തെ ഒരു പിടി കോര്‍പ്പരെട്ടുകള്‍ക്ക് കൊള്ളയടിക്കനായി അപ്പോഴും സൊമാലിയ വരെ പട്ടിണി കൊണ്ട് പുളയുമ്പോഴും സമ്പത്തുകള്‍ കുന്നുകൂട്ടി രാഷ്ട്ര സാമ്പത്തിക നില ഭദ്രം എന്ന് വീമ്പിളക്കി ദൈവത്തിന്റെ രാജ്യം എന്ന്‌ കാപട്യം വിളിച്ചു പറയാനും ഒക്കെ നമുക്ക് എങ്ങനെ കഴിയും ??? അപ്പോള്‍ മറ്റു രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത കൂടി നമ്മുടെ ബാധ്യത ആകും ..മറ്റു ജനത കൂടി നമ്മുടെ സഹോദരങ്ങള്‍ ആകും ..അപ്പോള്‍ ഞെട്ടലോടെ തിരിച്ചറിയും നമ്മുടെ ഈ സാമ്പത്തിക നിയമങ്ങളും ജീവിത സങ്കല്‍പ്പങ്ങളും വെറും കാപട്യവും ക്രൂരതയും കൊടിയ ചൂഷണവും മാത്രമാണ് എന്ന് !!!! അതെ ആരാണ് നമ്മള്‍ വിവിധ ദേശങ്ങള്‍ സഞ്ചരിച്ചു വിവിധ ദേശങ്ങളില്‍ തമ്ബടിച്ചവര്‍ !!! അവര്‍ പറയുന്നു ആ ഭൂമി അവരുടെ സ്വത്തു ആണെന്ന് !!!! അവര്‍ ദൈവ വിശ്വാസികളും വിപ്ലവകാരികളും ആണെന്ന് !!!! ഇല്ല ഇതൊക്കെ ഭ്രാന്താണ് എന്ന് തോന്നുന്ന വിശ്വമാനവികര്‍ ഉയിര്‍ക്കുകയാണ് ..അവര്‍ പറയും ഈ മുതലാളിത ചൂഷനതെയും അതിന്റെ സാമ്പത്തിക നിയമങ്ങളെയും രാഷ്ട്രാതിര്തികളെയും മാനിക്കുന്ന ഏതൊരാളും കാപട്യം മാത്രമാണ് എന്ന് !!!! അവരോടു .... അവരോടാണ് ഈ ലോകത്തെ ഏതു ജനതക്കും ഏതു മനുഷ്യനും തോളോട് തോള്‍ ചേരാന്‍ കഴിയൂ.... അവരെ ..അവരെയാണ് ഞങ്ങള്‍ മനുഷ്യര്‍ എന്ന് വിളിക്കുനത് ..പോരാളികള്‍ എന്ന് വിളിക്കുന്നത്‌ .... അല്ലാതെ ഏതോ ദൈവത്തിനും ആ ദൈവം പറഞ്ഞു എന്ന് പറയുന്ന കല്‍പ്പിത കെട്ടുകഥകള്‍ക്കും അനുസരിച്ച് ജീവിതത്തെയും സമൂഹത്തെയും രാഷ്ടര്ങ്ങളെയും ബന്ധങ്ങളെയും മനുഷ്യരെയും എല്ലാം മാറ്റി തീര്‍ക്കാന്‍ നടക്കുന്നവരെ ....എന്തിനാണ് ഞങ്ങള്‍ മനുഷ്യര്‍ നിങ്ങളെ പിന്തുനക്കേണ്ടത് ...?? എന്താണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള ബന്ധം ...!!!! അത് ഓ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ചില പൊതു ശത്രുക്കള്‍ ഉണ്ടെന്നത് കൊണ്ടോ ...എങ്കില്‍ കേള്‍ക്കൂ ... നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ തന്നെയാണ് ....ലോകത്തെ മുഴുവനായും കാണാന്‍ സാധിക്കാത്ത നിങ്ങളുടെ ചിന്തക്ക് എങ്ങനെയാണ് ഒരു സാമൂഹ്യ മാറ്റം വരുത്താന്‍ കഴിയുക !!! കഴിയും നിങ്ങള്ക്ക് ഒന്ന് കഴിയും ..അത് എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് ഒരു സമൂഹത്തെ എടുത്തെറിയാന്‍ കഴിയും .... അതാണല്ലോ കണ്ടതും !!! ഇതെല്ലം എന്റെ വീക്ഷണം മാത്രം നിങ്ങള്ക്ക് വിയോജിക്കാം :))))
Posted on: Sat, 17 Aug 2013 10:44:41 +0000

Trending Topics



Recently Viewed Topics




© 2015